News Section: കേളകം

നിരോധിത കീടനാശിനികൾ കൃഷിയിടങ്ങളിൽ വിഷവിത്ത് വിതക്കുന്നു;മലയോരത്തെ കൃഷിയിടങ്ങളിലും വ്യാപകം

July 17th, 2017

      കേളകം: അതിർത്തി കടന്നെത്തുന്ന നിരോധിത കീടനാശിനികളുടെ ഉപയോഗം കൃഷിയിടങ്ങളിൽ വ്യാപകമാകുന്നു.നിരോധിത കീടനാശിനികൾ വിഷവിത്തു വിതക്കുന്നതു തുടരുമ്പോഴും ഇവ ഉപയോഗിക്കുന്ന തോട്ടങ്ങൾ കണ്ടെത്തി നടപടിയെടുക്കേണ്ട കൃഷി വകുപ്പ് നിസ്സംഗത തുടരുകയാണ്. ഫ്യൂറഡാൻ , ഫോറേറ്റ് ,പാരക്വാറ്റ് തുടങ്ങി മാരക ശേഷിയുള്ള കീടനാശിനികൾ മണ്ണ് നശിപ്പിക്കുകയും, കാൻസർ, കിഡ്‌നി , ആന്തരിക രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നതായി ആരോഗ്യ പഠന റിപ്പോർട്ടുകളെ തുടർന്നാണ് ഇത്തരിലുള്ള കീടനാശിനികളൂടെ ഉപയോഗം കേരളത്തിൽ നിരോധിച്ചത്. ...

Read More »

സ്കൂൾ ഗ്രൗണ്ടിലേക്ക് മലിനജലം ഒഴുകുന്നു; കുട്ടികൾ ബാലവകാശ കമ്മിഷന് പരാതി നൽകാനൊരുങ്ങുന്നു

July 15th, 2017

        കേളകം:സ്കൂൾ ഗ്രൗണ്ടിലേക്ക് സ്വകാര്യ വെക്തിയുടെ തൊഴുത്തിലെ മലിനജലം ഒഴുക്കുന്നു .കുട്ടികൾ ബാലവകാശ കമ്മിഷന് പരാതി നൽകാനൊരുങ്ങുന്നു. മഞ്ഞാളാംപ്പുറം യുപി സ്കൂളിന്റെ ഗ്രൗണ്ടിലേയ്ക്കാണ് ഗ്രൗണ്ടിന് മുകൾ വശത്തായുള്ള സ്വകാര്യ വ്യക്തിയുടെ പശു തൊഴുത്തിൽ നിന്നുള്ള ചാണകവും, മൂത്രവും ഉൾപ്പെടെയുള്ള മലിന ജലം ഒഴുക്കുന്നത്. ദുർഗന്ധവും, ചെളിവെള്ളവും കെട്ടി നിൽക്കുന്നതിനാൽ കുട്ടികൾക്ക് പകച്ചവ്യാധി പിടിപെടുമോ എന്ന ഭീതിയിലാണ് രക്ഷിതാക്കളും, അധ്യാപകരും.നിരവധി തവണ മലിനജലം ഗ്രൗണ്ടിലേക്ക് ഒഴുകുന...

Read More »

അമ്പായത്തോട് നിന്നും തിരുവനന്തപുരത്തേക്ക് മിന്നൽ സർവ്വീസിനായി കെ.എസ്.ആർ.ടി.സി. സംരക്ഷണ സമിതി

July 14th, 2017

      കൊട്ടിയൂർ:അമ്പായത്തോട് നിന്നും തിരുവനന്തപുരത്തേക്കു കെ.എസ്.ആർ.ടി.സി. മിന്നൽ സർവ്വീസിനായി കേളകത്തു പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സി. സംരക്ഷണ സമിതി രംഗത്ത്.ഈ ആവശ്യം ഉന്നയിച്ച് കെ.എസ്.ആർ.ടി.സി. സംരക്ഷണ സമിതി ഭാരവാഹികൾ ഗതാഗത വകുപ്പ് മന്ത്രി,സണ്ണി ജോസഫ് എംഎൽഎ എന്നിവർക്കു നിവേദനം നൽകാൻ ഒരുങ്ങുകയാണ്. മലയോരത്ത്് നിന്നു നിരവധി ആളുകൾ തിരുവനന്തപുരത്തു ജോലി ചെയ്യുന്നുണ്ടെന്നും അവർക്ക് യാത്ര സൗകര്യത്തിനായി മിന്നൽ കെ.എസ്.ആർ.ടി.സി. ബസ്സ് അനുവദിക്കണമെന്നാണ് ആവശ്യം.ഇതോടപ്പം ബത്തേരിയിൽ നിന്നും...

Read More »

ഡിവൈഎഫ്‌ഐ യുടെ തെക്കൻമേഖല ജാഥ 31 മുതൽ

July 14th, 2017

  പേരാവൂർ:നവലിബറൽ നയങ്ങളെ ചെറുക്കുക, മതനിരപേക്ഷ തയുടെ കാവലാളാവുക എന്നി മുദ്രവാക്യങ്ങൾ ഉയിച്ച് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന തെക്കൻ മേഖല കാൽനട ജാഥ ജൂലൈ 31 മുതൽ ആറു വരെ നടക്കും. ചുങ്കക്കുന്നിൽ നിന്നും ആരംഭിച്ച് പെരിങ്ങത്തൂരിൽ സമാപിക്കും.ജാഥ ഉദ്ഘാടനം സിപിഎം കണ്ണൂർ ജില്ലാ സെക്ര'ട്ടറി പി.ജയരാജൻ നിർവഹിക്കും.ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എം.ഷാജർ ആണ് ജാഥ ലീഡർ,ഡിവൈഎഫ്‌ഐ ജില്ലാ ജോ,സെക്ര'ട്ടറി സരിൻ ശശിയാണ് മാനേജർ.ആഗസ്റ്റ് 15 നു വൈകുന്നേരം നാലിനു വിവിധ ബ്ലോക്ക് കേന്ദ്രങ്ങളിൽ യുവജ...

Read More »

ആനമതിലിനും, വനത്തിനുമിടയിൽ കർഷക കുടുംബങ്ങൾക്ക് ദുരിത ജീവിതം

July 14th, 2017

      കേളകം: ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ അടയ്ക്കാത്തോട് മുട്ടുമാറ്റിയിൽ ചീങ്കണ്ണിപ്പുഴക്കരികിൽ വന്യമൃഗങ്ങളുടെയും ആനപ്രതിരോധമതിലിനും ഇടയിൽ പെട്ട് ദുരിത ജീവിതം നയിക്കുകയാണ് കർഷക കുടുംബങ്ങൾ. വനം കയ്യേറിയെന്നാരോപിച്ച് 1987 ൽ കുടിയിറക്കപ്പെട്ടതാണ് ഈ  കുടുംബങ്ങൾ. ഇവർ നട്ടുവളർത്തിയ കാർഷിക വിളകൾ കുടിയൊഴിപ്പിക്കാൻ വന്ന വനപാലകർ വെട്ടിനശിപ്പിച്ചു. പകരം തുല്ല്യമായ ഭൂമി നല്കാമെന്ന സർക്കാർ വാഗ്ദാനവും പാലിക്കപ്പെട്ടില്ല. ഇവരോടൊപ്പം കുടിയിറക്കപ്പെട്ട 33 ആദിവാസി കുടുംബങ്ങൾക്ക് ആറളം പുന...

Read More »

ചെട്ടിയാംപറമ്പ് ഗവ.യു പി സ്‌കൂളിൽ ഇരട്ടക്കുട്ടികളുടെ സംഗമം

July 13th, 2017

    കേളകം:പഞ്ചായത്തിലെ ചെട്ടിയാംപറമ്പ് ഗവ.യുപി സ്‌കൂളിൽ ആറു ജോഡി ഇരട്ടക്കുട്ടികൾ.സ്‌കൂളിലെ അധ്യാപകർക്ക് കൗതകമാവുകയാണ് ഇരട്ടക്കുട്ടികളുടെ സംഗമം.മലയോരത്തെ ഒരു സ്‌കൂളിലും ആറു ജോഡി ഇരട്ടക്കുട്ടികൾ ഉണ്ടാകില്ലെന്നും അധ്യാപകർ പറയുന്നു.ചെട്ടിയാംപറമ്പ് നിവാസികളുടെ മക്കളാണ് ഈ ആറു ജോഡി ഇരട്ടക്കുട്ടികളും എന്നതും ശ്രദ്ധേയമാണ്. എന്നാൽ ആറു ജോഡികളിൽ ഒരു മൂവർ സംഘവം ഉണ്ട്.ചെട്ടിയാംപറമ്പ് സ്വദേശികളായ വിനോദ്-അമ്പിളി ദമ്പതികളുടെ മക്കളായ അദ്രിയ,അദ്രർത്ത്,അദർശ് എന്നീ മൂവർ സംഘങ്ങളും പഠിക്കുന്നത് എൽകെജിയിലാണ്. ...

Read More »

വളയംചാൽ അംഗൻവാടി പ്രവർത്തിക്കുന്നത് സാംസ്‌കാരിക നിലയത്തിൽ;നിർമ്മാണം പൂർത്തിയാക്കിട്ടും തുറന്നു കൊടുത്തില്ല

July 12th, 2017

    കേളകം: നിർമ്മാണം പൂർത്തിയാക്കിയിട്ടും വളയംചാൽ അംഗൻവാടി തുറന്നു കൊടുത്തില്ല.ആദിവാസികുട്ടികൾ ഉൾപ്പെടെയുളള കുരുന്നുകൾ പഠിക്കുന്നത് സാംസ്‌കാരിക നിലയത്തിൽ.മൂന്നു വർഷമായിട്ടും വളയംചാലിലെ അംഗൻവാടി പ്രവർത്തന സജ്ജമാകാത്തത് കുട്ടികളെ ദുരിതത്തിലാക്കുന്നു. 2014-15 വർഷത്തെ ഹാംലൈറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കേളകം പഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെടുന്ന 155 ാം നമ്പർ വളയംചാൽ അംഗൻവാടി കെട്ടിടം ചുവപ്പു നാടയിൽ കുടുങ്ങി തുറന്നു പ്രവർത്തിക്കാത്തത്.അംഗൻവാടി കെട്ടിടത്തിൽ നിന്നും റോഡിലേക്കുള്ള ദൂര പരിധി...

Read More »

രോഗിയുമായി പോയ ആംബുലൻസ് ഡ്രൈവർക്ക് മർദ്ദനം

July 12th, 2017

    കേളകം:രോഗിയുമായി പോയ ആംബുലൻസ് ഡ്രൈവർക്ക് മർദ്ദനമേറ്റു.കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിൽ നിന്നു രോഗിയുമായി മംഗലാപുരം ഹെഗഡെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന കേളകം സ്വദേശിയായ ആംബുലൻസ് ഡ്രൈവർ റ്റി.ഡി ബെസ്റ്റിൻ(28)നെയാണ് ഒരു സംഘമാളുകൾ ക്രൂരമായി മർദ്ദിച്ചത്. സംഭവം ഇങ്ങനെ,ചൊവ്വാഴ്ച വൈകിട്ട് കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിൽ നിന്നു അത്യാസന്ന നിലയിലുള്ള രോഗിയുമായി മംഗലാപുരം ഹെഗഡെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് കാസർകോഡ് നീലേശ്വരത്തെ റെയിൽവേ ക്രോസിൽ വെച്ച് ട്രെയിൻ പോകുന്നതിനായി നി...

Read More »

പൊയ്യമലയിലെ ക്വാറി പ്രവർത്തനം നിർത്തിവെയ്ക്കാൻ പഞ്ചായത്ത് അസിറ്റന്റ് സെക്രട്ടറി ക്വാറിയിൽ നോട്ടീസ് പതിച്ചു

July 12th, 2017

  കേളകം: പൊയ്യമലയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിൽ കേളകം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എംഎ ആന്റണിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ക്വാറിയിലെത്തി നോട്ടീസ് പതിച്ചു.ഇന്നു രാവിലെ 12 മണിയോടെയായിരുന്നു നോട്ടീസ് പതിച്ചത്.പരിസ്ഥി പ്രവർത്തകനായ ... സ്വദേശി വിജിത്ത് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി ഉത്തരവ്.പഞ്ചായത്ത് സെക്രട്ടറി നല്കിയ റിപ്പോർട്ടിൻ പ്രകാരം ചട്ടങ്ങൾ ലംഘിച്ചാണ് ക്വാറി പ്രവർത്തിക്കുന്നതെന്നും അതിന...

Read More »

ഇനി മുതൽ മദ്യത്തിനായി ക്യൂ നിൽക്കേണ്ട;പ്രീമിയം ഷോറും കേളകത്ത് ആരംഭിച്ചു

July 12th, 2017

കേളകം:ബീവറേജ് ഔട്ട്‌ലൈറ്റിന്റെ പ്രീമിയം ഷോറും കേളകത്തു തുറന്നു.നിലവിലുള്ള ബീവറേജ് ഔട്ട് ലൈറ്റിന്റെ മുകളിലെത്തെ നിലയിലാണ് പ്രീമിയംഷോറും.ലിറ്ററിനു 500 രൂപ മുതൽ ഉള്ള മദ്യമാണ് പ്രീമിയം കൗണ്ടറിൽ ലഭിക്കുക.അരലിറ്റർ മദ്യത്തിന് 360 രൂപയാണ് വില. ബിയറും വൈനും അടക്കമുള്ളവയും ഈ ഷോറുമിൽ നിന്നും ലഭിക്കും.മദ്യം വാങ്ങാനായി വരുന്നവർക്ക് ഇരിക്കാനുള്ള കസേരയും പുതിയ പ്രീമിയം ഷോറുമിൽ ഉണ്ട്.

Read More »