News Section: കോളയാട്

പെരുവ – കൊളപ്പമലയിൽ കാട്ടുപോത്തിന്റ ജഡം കണ്ടെത്തി.

March 14th, 2020

  പെരുവ - കൊളപ്പമലയിൽ കാട്ടുപോത്തിന്റ ജഡം കണ്ടെത്തി. കണ്ണവം വനമേഖലയിൽ കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളുടെ അതിർത്തിയിലെ കൊളപ്പ വെള്ളച്ചാട്ടത്തിനു സമീപത്താണ് ജഡം കണ്ടെത്തിയത്. നാലു ദിവസം പഴക്കമുള്ളതാണ് ജഡം. കാട്ടിൽ വിറകു ശേഖരിക്കാൻ പോയ ആദിവാസികളാണ് ജഡം കണ്ടെത്തിയത്. വനപാലകർ സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ജഡം മറവുചെയ്തു.

Read More »

ചന്ദനക്കാംപാറയിൽ ചെരിഞ്ഞ ആനയുടെ ജഡം കോളയാട് പെരുവയിൽ കുഴിച്ചിട്ടത് വിവാദമായി.

March 12th, 2020

  പെരുവ:  ചന്ദനക്കാംപാറയിൽ ചെരിഞ്ഞ ആനയുടെ ജഡം കോളയാട് പെരുവയിൽ കുഴിച്ചിട്ടത് വിവാദമായി.നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് ജഡം പുറത്തെടുത്തത് കത്തിക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചത്. ചൊവ്വാഴ്ചയാണ് ചന്ദനക്കാംപാറ ഷിമോഗ കോളനിക്ക് സമീപം അവശനിലയിൽ മുട്ടിലിഴഞ്ഞ് നടന്ന കാട്ടാനയെ കണ്ടെത്തിയത്. അതിനെത്തുടർന്ന് മുത്തങ്ങയിലേക്ക് കൊണ്ടുപോകുംവഴി ആന ചെരിയുകയും കോളയാട് കണ്ണവം വനത്തിനുള്ളിലെ പെരുവയിൽ പുഴയോരത്ത് കുഴിച്ചിടുകയുമായിരുന്നു. ആയിരക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ജലസ്രോതസ്സുകളുടെ നീരൊഴുക്കാണ് പെരുവപുഴയെന്നും അത...

Read More »

കാട്ടാനക്കെതിരെ കണ്ണൂർ ഡിസിസിയുടെ സമരം മാർച്ച് 9 ന് ഇരിട്ടിയിൽ

March 7th, 2020

  മണത്തണ :  കാട്ടാന ആക്രമണത്തിൽ ജീവഹാനിയും കൃഷിനാശം സംഭവിച്ചവർക്കും കുടുംബങ്ങൾക്കും ജോലിയും സുരക്ഷയും ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ഡിസിസി പ്രസിഡൻറ് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ മാർച്ച് 9 തിങ്കളാഴ്ച ഇരിട്ടി വന്യജീവി സങ്കേതം ഓഫീസിനു മുൻപിൽ ഏകദിന നിരാഹാര സമരം നടത്തും. രാവിലെ 9 ന് കെ സുധാകരൻ എംപി സമരം ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എംഎൽഎ അടക്കമുള്ള നിരവധി ജനപ്രതിനിധികൾ സമരത്തിൽ പങ്കെടുക്കും കോൺഗ്രസിനേയും യുഡിഎഫിനെയും വിവിധ കക്ഷികൾ പോഷകസംഘടനകൾ കർഷക സംഘടനകൾ എന്നിവർ സമരത്തിൽ പങ്കെടുക്കുമെന്...

Read More »

ചെത്ത് തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു

March 6th, 2020

പേരാവൂർ: ചെത്ത് തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു മണത്തണ അയോത്തും ചാലിലെ പരപ്പറത്ത് ഹരിദാസാണ് (53) കേളകം നാനാനിപ്പൊയിലിൽ തൊഴിലിനിടെ തെങ്ങിൽ നിന്ന് വീണ് മരിച്ചത്. സി.പി.എം കോട്ടക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയാണ്. മുൻ മണത്തണ ലോക്കൽ കമ്മിറ്റിയംഗം, കർഷകത്തൊഴിലാളി മണത്തണ വില്ലേജ് കമ്മിറ്റിയംഗം, ചെത്ത് തൊഴിലാളി യൂണിയൻ കണിച്ചാർ ഡിവിഷൻ കമ്മിറ്റി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: ഷാലി. മക്കൾ: ഹരിപ്രസൂൺ, ഹരിപ്രിയ (ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: രാജൻ, ശാരദ, പ്രേമ, റീജ, പരേതരായ രവി, മോഹനൻ.മൃതദേഹം...

Read More »

കോളയാട് പള്ളിപ്പാലം പുഴയ്ക്ക് തടയണ തീർത്ത് കാർമ്മൽ കെയ്റോസ് പുരുഷ സ്വാശ്രയ സംഘം

March 2nd, 2020

കോളയാട് :വേനൽ കടുക്കും മുന്നേ കോളയാട് പള്ളിപ്പാലം പുഴയ്ക്ക് തടയണയൊരുക്കി ജലസംരക്ഷണ സന്ദേശം നൽകി പുരുഷ സ്വാശ്രയ കൂട്ടായ്മ. കോളയാട് കാർമ്മൽ കെയ്റോസ് പുരുഷ സ്വാശ്രയ സംഘം പ്രവർത്തകരാണ് പള്ളിപ്പാലം പുഴയിൽ രണ്ടിടത്തായി തടയണകൾ തീർത്ത് വരൾച്ച പ്രതിരോധ പ്രവർത്തനത്തിൽ മാതൃകയായത്. സ്വാശ്രയ സംഘം പ്രസിഡന്റ് ബേബി കുന്നുംപുറത്ത്, സെക്രട്ടറി ബിജു കോറോത്ത്, ജോബി കുന്നുമ്മൽ, വി.വി.ജോസ്, വി.യു.കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ പതിനെട്ടോളം സംഘാംഗങ്ങൾ തടയണ നിർമ്മാണത്തിൽ പങ്കാളികളായി.

Read More »

ശാസ്ത്രരംഗത്തെ സ്ത്രീ പ്രാധാന്യത്തെ ഉദ്‌ബോധിപ്പിച്ചുകൊണ്ട് വേക്കളം എ.യു .പി സ്കൂളിൽ ദേശീയ ശാസ്ത്ര ദിനാചരണം നടന്നു.

February 29th, 2020

  വേക്കളം   :    ശാസ്ത്രരംഗത്തെ സ്ത്രീ പ്രാധാന്യത്തെ ഉദ്‌ബോധിപ്പിച്ചുകൊണ്ട് വേക്കളം എ.യൂ.പി സ്കൂളിൽ ദേശീയ ശാസ്ത്ര ദിനാചരണം നടന്നു.ദേശീയ ശാസ്ത്രദിനത്തിന്റെ ഭാഗമായി വേക്കളം എ യു പി സ്കൂളിൽ നടന്ന ദിനാചരണപരിപാടികൾക്ക് പ്രാധാനാധ്യാപകൻ രാജീവൻനേതൃത്വം നൽകി. ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ശാസ്ത്രരംഗത്ത് വനിതകളുടെ പങ്കാളിത്തത്തെക്കുറിച്ചും കുട്ടികളെ ഉദ്‌ബോധിപ്പിക്കുന്നതിനായി അദ്ധ്യാപിക ടിനു ക്ലാസ് എടുത്തു.

Read More »

വേക്കളം എയ്ഡഡ് യുപി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു.

February 28th, 2020

  വേക്കളം  :  എയ്ഡഡ് യുപി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ പി രാജീവൻ ഉദ്ഘാടനം നിർവഹിച്ചു.ഗിഫ്റ്റി .പി.ജോൺ അദ്ധ്യക്ഷത വഹിച്ചു. അധ്യയന വർഷത്തെ അക്കാദമിക്ക് മികവുകൾ സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് പഠ നോത്സവത്തിൻ്റെ ലക്ഷ്യം. മനീഷ, രഞ്ജിമ എന്നിവർ പഠനോത്സവത്തിന് നേതൃത്വം നൽകി.

Read More »

കൊട്ടിയൂർ കോഴിക്കോട് റൂട്ടിൽ ഓടുന്ന മഞ്ചാടി ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം.

February 19th, 2020

കോളയാട് : ബുധനാഴ്ച രാവിലെ കോളയാട് കൊമ്മേരിയിൽ വെച്ചായിരുന്നു സംഭവം. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ കേളകത്ത് വ്യാപാര സ്ഥാപനം നടത്തുന്ന കണ്ണവം സ്വദേശി ഫൈസലിന് പരിക്കേറ്റു. രാവിലെ കേളകത്തേക്ക് വരുന്നതിനിടെ കൊമ്മേരിയിൽ വെച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു.

Read More »

തീപിടിച്ചാല്‍ തീര്‍ന്നതുതന്നെ ; എങ്ങും അഗ്നിസുരക്ഷയില്ലാത്ത കെട്ടിടങ്ങള്‍

February 18th, 2020

കണ്ണൂർ : കെട്ടിടങ്ങൾക്ക് തീപിടിച്ചാൽ സ്ഥിതി ഭയാനകമാണ്. തീ പടർന്നാൽ ഇറങ്ങിയോടാൻപോലും ഇടമില്ലാത്തവ ജില്ലയിലുണ്ട്. ഓടിക്കിതച്ച് എത്തുന്ന അഗ്നിരക്ഷാസേനയ്ക്ക് ഉള്ളിൽ കയറാൻ സൗകര്യമില്ലത്ത കെട്ടിടങ്ങൾ നിരവധി. തീ കെടുത്താൻ നഗരങ്ങളിലുള്ള ജല പോയിന്റുകളിൽ ഒരിറ്റ്‌ വെള്ളമില്ല. കണ്ണൂർ നഗരത്തിൽ മാത്രം 20 ഫ്ളാറ്റുകൾ അഗ്നിരക്ഷാനിലയത്തിന്റെ എൻ.ഒ.സി. (എതിർപ്പില്ലാ രേഖ) പുതുക്കിയില്ല. നഗരത്തിലെ മൂന്ന് മാളുകളും അഞ്ച് സിനിമാ തിയേറ്ററുകളും ഇങ്ങനെയാണ് പ്രവർത്തിക്കുന്നത്. അഗ്നിസുരക്ഷയില്ലാത്ത 13 കെട്ടിടങ്ങൾക്ക് കണ്ണൂർ ഓഫീസ് നോട്...

Read More »

കിഴക്കേമാവടി- ചെങ്ങോം റോഡിന് പതിനഞ്ച് ലക്ഷംരൂപ

February 12th, 2020

കൊളക്കാട്: കണിച്ചാർ പഞ്ചായത്തിൽപ്പെട്ട കിഴക്കേമാവടി - ചെങ്ങോം റോഡ് പുനരുദ്ധാരണത്തിനായി 15 ലക്ഷം രൂപ അനുവദിച്ചതായി കണ്ണൂർ ജില്ലാ പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിങ് കമ്മിററി ചെയർമാൻ വി കെ സുരേഷ് ബാബു പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈനി ബിട്ടോയെ അറിയിച്ചു. ഷൈനി ബ്രിട്ടോയുടെ ഇടപെടലിലാണ് ഫണ്ട് അനുവദിച്ചത്.

Read More »