News Section: കോളയാട്

കശുമാവിന്റെ കാട് വെട്ടിതെളിക്കുന്നതിനിടെ തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു

February 12th, 2020

പേരാവൂര്‍:പായ്‌തേനീച്ചയുടെ കുത്തേറ്റ് 6 പേര്‍ക്ക് പരിക്ക്. തോലമ്പ്ര പൂവത്താര്‍മലയില്‍ കശുമാവിന്റെ കാട് വെട്ടിതെളിക്കുന്നതിനിടെയാണ് തൊഴിലാളികള്‍ക്ക് പായ്‌തേനീച്ചയുടെ കുത്തേറ്റത്.പരിക്കേറ്റ ശൈലജ,അജിതകുമാരി,ശാന്ത,രാജി,പത്മിനി,ദേവി, എന്നിവരെ പേരാവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു

Read More »

ഓട്ടോ ടാക്സി അപകടത്തിൽപെട്ട്  അഞ്ചുപേർക്ക് പരിക്ക്

January 24th, 2020

കൊളക്കാട്:   ഓട്ടോ ടാക്സി അപകടത്തിൽപെട്ട്  അഞ്ചുപേർക്ക് പരിക്ക്. കിഴക്കെ മാവടിയിൽ ഓട്ടോടാക്സി നിയന്ത്രണം വിട്ട് കലുങ്കിനിടിച്ച് റോഡരികിലേക്ക് മറിഞ്ഞാണ് അപകടം. കൊളക്കാട് സ്വദേശികളായ അഞ്ചു പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More »

ഈരായികൊല്ലി മുത്തപ്പന്‍ മടപ്പുര തിറ മഹോത്സവം ഫെബ്രുവരി 6 മുതൽ10വരെ തീയ്യതികളില്‍ നടക്കും

January 23rd, 2020

    ഈരായികൊല്ലി ശ്രീ മുത്തപ്പന്‍ മടപ്പുര തിറ മഹോത്സവം ഫെബ്രുവരി 6,7,8,9,10 തീയ്യതികളില്‍ നടക്കും.6 ന് വ്യാഴാഴ്ച 4 മണിക്ക് കലവറ നിറക്കല്‍ ഘോഷയാത്ര,6 മണിക്ക് കൊടിയേറ്റ് ,7ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് കുട്ടികളുടെ കലാപരിപാടികള്‍ ,8 മണിക്ക് സാംസ്‌കാരിക സമ്മേളനം ,8ന് ശനിയാഴ്ച രാത്രി 7മണിക്ക് ഗാനമേള, 9ന് ഞായറാഴ്ച രാത്രി 8മണിക്ക് ഘോഷയാത്ര,9 10 തീയ്യതികളില്‍ വിവിധ തെയ്യക്കോലങ്ങള്‍ കെട്ടിയാടും

Read More »

പട്ടികവർഗ്ഗ കോളനികളിലെ വയോജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

January 23rd, 2020

  മന്ദംചേരി.    ജനകീയാസൂത്രണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് ഭാരതീയ ചികിത്സ വകുപ്പ് നടപ്പിലാക്കുന്ന പട്ടികവർഗ കോളനികളിലെ വയോജനങ്ങൾക്ക് വേണ്ടിയുള്ള മെഡിക്കൽ ക്യാമ്പ് വ്യാഴാഴ്ച താഴെ മന്ദംചേരികോളനിയിൽ വച്ച് നടത്തി.കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ടി ടി റംല ഉദ്ഘാടനം ചെയ്തു.കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ അധ്യക്ഷത വഹിച്ചു.ജില്ലാ മെഡിക്കൽ ഓഫീസർ എസ് ആർ ബിന്ദു പദ്ധതിവിശദീകരണം നടത്തി.മെഡിക്കൽ ഓഫീസർ സോണിയ ,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോയി നമ്പുട...

Read More »

സമരം കടുപ്പിക്കാൻ കർഷകരെ ആഹ്വാനം ചെയ്ത് കർഷക സമര കേന്ദ്രത്തിൽ പോസ്റ്ററുകളും ലഘുലേഖകളും

January 10th, 2020

  കോളയാട് : കടുത്ത സമര മാർഗങ്ങളിലേക്ക് മുന്നേറാൻ കർഷകരെ ആഹ്വാനം ചെയ്തുകൊണ്ട് കർഷക സമര കേന്ദ്രത്തിൽ പോസ്റ്ററുകളും ലഘുലേഖകളും മലയോരത്തെ വിവിധ പ്രദേശങ്ങളിൽ പ്രത്യക്ഷപ്പെട്ടു. വെള്ളിയാഴ്ച പകലാണ് കോളയാട്, കണ്ണവം, നെടുംപൊയിൽ തുടങ്ങിയ പ്രദേശങ്ങളിൽ ഇവ പ്രത്യക്ഷപ്പെട്ടത്. മൊറട്ടോറിയം തട്ടിപ്പാണെന്നും ജപ്തി നടപടികൾ മുന്നോട്ടു കൊണ്ടുപോകാനുള്ള സർഫാസി നിയമം റദ്ദ് ചെയ്യണമെന്നും അവർ പതിച്ചിട്ടുള്ള പോസ്റ്ററുകളിൽ ആഹ്വാനം ചെയ്തിട്ടുണ്ട്. കൂടാതെ കടുത്ത സമരമാർഗങ്ങളിലേക്ക് കർഷകർ പ്രവേശിക്കണമെന്നും കടങ്ങൾ മുഴുവൻ എഴുതണമെന്നു...

Read More »

കലക്ടറേറ്റിനു മുന്നിൽ ആദിവാസികളുടെ സത്യാഗ്രഹം 13 മുതൽ

January 7th, 2020

  കോളയാട്: വനാവകാശ നിയമപ്രകാരം ആദിവാസികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾക്കായി കോളയാട് പഞ്ചായത്തിലെ പെരുവയിൽ നിന്നുള്ള ആദിവാസികൾ ജനുവരി 13 മുതൽ കലക്ടറേറ്റിനു മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തും. വനാവകാശ പട്ടയം ഉടൻ വിതരണം ചെയ്യുക, തൊഴിലുറപ്പ് പദ്ധതിയുടെ വേതനം ഉടൻ വിതരണം ചെയ്യുക, പെരുവ പി എച്ച് സിയുടെ അനുബന്ധ കെട്ടിടം നിർമ്മിക്കാനുള്ള അനുവാദം നൽകുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. കടൽകണ്ടം, ആക്കംമൂല ചന്ത്രോത്ത് കോളനികളിലേക്കുള്ള പാലം നിർമിക്കണമെന്നും പറക്കാട്, കൊളപ്പ കോളനികളിലേക്കുള്ള റോഡ് കോൺക്രീറ്റ് ച...

Read More »

കല്ലുമുതിര പള്ളിൽ തിരുനാൾ ആഘോഷവും നവനാൾ പ്രാർത്ഥനയും

January 1st, 2020

  കല്ലുമുതിരക്കുന്ന് :വിശുദ്ധ യൂദാശ്ലീഹായുടെ പള്ളിയിൽ ഇടവക മധ്യസ്ഥന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റേയും തിരുനാൾ ആഘോഷവും നവനാൾ പ്രാർത്ഥനയും ജനുവരി 3 വെള്ളിയാഴ്ച്ച മുതൽ 12 ഞായറാഴ്ച്ച വരെ നടക്കും. ജനുവരി 3ന് 3 .45 -ന് വികാരി.ഫാ. ജോജോ പന്തമാക്കൽ കൊടിയേറ്റും തിരുസ്വരൂപ പ്രതിഷ്ഠയും നടത്തും. ജനുവരി 10 വെള്ളിയാഴ്ച വിവിധ ഭക്തസംഘടനകളുടെ വാർഷികവും കലാപരിപാടികളും ഉണ്ടായിരിക്കും,ജനുവരി 12 ന് ഞായറാഴ്ച തിരുനാൾ സമാപിക്കും .

Read More »

കോൺഗ്രസ് ജന്മദിനാഘോഷം കോളയാട് ദൈവദാൻ സെന്ററിൽ നടന്നു

December 28th, 2019

കോളയാട്: കോൺഗ്രസ് ജന്മദിനാഘോഷം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോളയാട് ദൈവദാൻ സെന്ററിൽ കെ പി സി സി എക്സിക്യൂട്ടീവ് അംഗം മമ്പറം ദിവാകരൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സാജൻ ചെറിയാൻ അധ്യക്ഷനായി. ഡി സി സി സെക്രട്ടറി സി.ജി.തങ്കച്ചൻ, പാപ്പച്ചൻ മാസ്റ്റർ , കെ.എം.രാജൻ ,അന്നാ ജോളി , രാജൻ വാച്ചാലി ,കെ.ഗംഗാധരൻ ,ബിജു കാപ്പാടൻ എന്നിവർ  സംസാരിച്ചു.

Read More »

സേഫ്റ്റി ബീറ്റ് ജില്ലാതല ഉദ്ഘാടനം

December 14th, 2019

  കോളയാട്:  കേരള ഫയർ ആൻറ് റസ്ക്യു സർവ്വീസസിന്റെ നേതൃത്വത്തിൽ ആവിഷ്ക്കരിച്ചിട്ടുള്ള സേഫ്റ്റി ബീറ്റ് പ്രോഗ്രാമിന്റെ ജില്ലാതല ഉദ്ഘാടനം കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശങ്കരൻ നിർവ്വഹിച്ചു .ജില്ലാ ഫയർ ഓഫീസർ എൻ രാമകുമാർ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം കണ്ണങ്കരി രാജൻ , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് മനോജ് കെ ജെ ,ഓഫീസർ ടി.വി ഉണ്ണിക്കൃഷ്ണൻ, കൂത്തുപറമ്പ് അസി. സ്റ്റേഷൻ ഓഫീസർ ഇ. ഉണ്ണികൃഷ്ണൻ കെ.ഷിജു ,പി .പ്രേമവല്ലി എന്നിവർ സംസാരിച്ചു . പേരാവൂർ അഗ്നിശമന നിലയം പേരാവൂരിലെ വ്യാപാരികളുടെ സഹായത്തോടെ പ്...

Read More »

ആര്യപ്പറമ്പ് കോൺഗ്രസ് ഓഫീസിന്റെ കട്ടിളവെയ്പ്പ് കർമ്മം മമ്പറം ദിവാകരൻ നിർവ്വഹിച്ചു

December 10th, 2019

  കോളയാട്  :  ആര്യപ്പറമ്പ് കോൺഗ്രസ് ഓഫീസിന്റെ കട്ടിളവെയ്പ്പ് കർമ്മം ഇന്ന് 10-12 - 19 ന് ചൊവ്വാഴ്ച രാവിലെ 9 - 30 ന് കെ.പി.സി.സി നിർവ്വാഹണ സമിതി അംഗം മമ്പറം ദിവാകരൻ നിർവ്വഹിച്ചു.ഡി.സി സി സെക്രട്ടറിമാരായ, പൊയിൽ മുഹമ്മദ്, നരവൂർ സത്യൻ, സി.ജി.തങ്കച്ചൻ, കോളയാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജൽ ചെറിയാൻ, മാലൂർ മണ്ഡലം പ്രസിഡന്റ് പാറ വിജയൻ, കോളയാട് പഞ്ചായത്ത് മെമ്പർമാരായ കെ.എം രാജൻ, കെ.വി. ജോസഫ്, ബൂത്ത് പ്രസിഡന്റ് അലവി എന്നിവർ സംസാരിച്ചു.

Read More »