News Section: കൊട്ടിയൂര്‍

കൊട്ടിയൂരിൽ ഗ്യാസ് വിതരണം മുടങ്ങിയിട്ട് മൂന്നാഴ്ചയായി.

March 30th, 2020

കൊട്ടിയൂർ: കൊട്ടിയൂർ ടൗണിലും പരിസരപ്രദേശങ്ങളിലും പാചകവാതകവിതരണം മുടങ്ങിയിട്ട് മൂന്ന് ആഴ്ചയിൽ അധികമായി. കോവിഡ് .19 പടർന്നതിനെ തുടർന്ന് ലോക് സൗൺ പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ   ഈ മേഖലയിൽ ഗ്യാസ് വിതരണം നടന്നിട്ടില്ല. ഒരാഴ്ചയോളം തൊഴിലാളി സമരത്തിൻ്റെ പേരിൽ വിത രണം മുടങ്ങിയിരുന്നു. ഗ്യാസ് ബുക്കിംഗ് സ്വീകരിക്കുന്നതുമില്ല .അഥവാ സ്വീകരിച്ചാൽ തന്നെ ക്യാൻസൽ എന്ന സന്ദേശവും തൊട്ടു പിന്നാലെ എത്തും. കഴിഞ്ഞ അഞ്ച് ദിവസമായി റോഡരികിൽ കുറ്റിയുമായി കാത്തിരിക്കുകയാണ് നാട്ടുകാർ.

Read More »

കൊട്ടിയൂരിലെ വ്യാപാര സ്ഥാപനങ്ങൾ മാർച്ച് 31 വരെ അടച്ചിടും

March 23rd, 2020

കൊട്ടിയൂർ : കൊട്ടിയൂർ പഞ്ചായത്ത് പരിധിയിൽ അവിശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ഒഴികെ ബാക്കിയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും ഇന്ന് ( 23/03/2020) മുതൽ മാർച്ച് 31 തുറന്ന് പ്രവർത്തിക്കില്ല. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 11 മുതൽ 5 വരെ മാത്രമായിരിക്കും തുറന്ന് പ്രവർത്തിക്കുക. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.

Read More »

യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ നീണ്ടുനോക്കിയിൽ കൈകഴുകൾകേന്ദ്രം ആരംഭിച്ചു…

March 21st, 2020

  കൊട്ടിയൂർ :കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മറ്റി നീണ്ടുനോക്കി ടൗണിൽ ആരംഭിച്ച കൈകഴുകൽ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡി.സി.സി സെക്രട്ടറി പി സി രാമകൃഷ്ണൻ നിർവഹിച്ചു. കോൺഗ്രസ് ബ്ലോക്ക്‌ സെക്രട്ടറി ബിജു ഓളാട്ടുപുറം, യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സോനു വല്ലത്തുകാരൻ, റെയ്സൺ കെ ജെയിംസ്, മെൽബിൻ കല്ലടയിൽ തുടങ്ങിയവർ സംസാരിച്ചു.

Read More »

പിക്കപ്പ് വാൻ മറിഞ്ഞ് അപകടം

March 20th, 2020

കൊട്ടിയൂർ : കൊട്ടിയൂർ നീണ്ടുനോക്കി ഗണപതിപ്പുറത്ത് പിക്കപ്പ് വാൻ മറിഞ്ഞ് അപകടം.ആർക്കും പരിക്കില്ല

Read More »

മന്ദംചേരിയിൽ കൈ കഴുകൽ കേന്ദ്രം ആരംഭിച്ചു

March 20th, 2020

കൊട്ടിയൂർ : മന്ദംചേരി ഇ കെ നായനാർ വായനശാലയുടെയും മന്ദംചേരി സി പി ഐ എം ബ്രാഞ്ചിന്റെയും ആഭിമുഖ്യത്തിൽ മന്ദംചേരിയിൽ കൈ കഴുകൽ കേന്ദ്രം ആരംഭിച്ചു.. സി പി ഐ എം കൊട്ടിയൂർ ലോക്കൽ സെക്രട്ടറി നിതിൻ  കെ എസ് ഉൽഘടനം ചെയ്തു. കെ എസ്  മുരളി, ഷൈജു കോച്ചേരി എന്നിവർ സംസാരിച്ചു.

Read More »

കൊട്ടിയൂരിൽ ആടിനെ കടിച്ചു കൊന്ന പേപ്പട്ടിയെ നാട്ടുകാർ തല്ലി കൊന്നു

March 19th, 2020

കൊട്ടിയൂർ  :  കൊട്ടിയൂർ മന്ദംച്ചേരിയിൽ ആടിനെ കടിച്ചു കൊന്നപേപ്പട്ടിയെ നാട്ടുകാർ തല്ലിക്കൊന്നു. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെയാണ് മന്ദംച്ചേരിയിൽ പേ പിടിച്ച ലക്ഷണങ്ങളോടെ പട്ടിയെ കണ്ടെത്തിയത്. പ്രദേശത്തെ രണ്ട് ആടിനെ കടിച്ച് കൊന്നതിനെ തുടർന്ന് പിൻതുടർന്നെത്തിയ നാട്ടുകാർ അമ്പായത്തോട്ടിൽ വച്ച് പട്ടിയെ തല്ലി കൊല്ലുകയായിരുന്നു

Read More »

കൊട്ടിയൂർ പന്നിയാംമല വനമേഖലകളിൽ ആറളം വന്യജീവി സങ്കേതം വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി.

March 18th, 2020

https://www.youtube.com/watch?v=J_8XZipjLCk&feature=youtu.be കൊട്ടിയൂർ: പന്നിയാംമലയിൽ അടിക്കടിയുണ്ടാക്കുന്ന കാട്ടാനയാക്രമങ്ങളെയും അതേത്തുടർന്നുണ്ടാകുന്ന ജീവഹാനികളെയും പറ്റി പഠനം നടത്തുന്നതിനും നിരന്തര പ്രശ്നകാരായ കാട്ടാനകളെ തുരത്തുന്നതിനുമായി ആറളം വന്യജീവി സങ്കേതം വകുപ്പ് അധികൃതർ പന്നിയാംമല വനമേഖലകളിൽ സന്ദർശനം നടത്തി.വൈൽഡ് ലൈഫ് വാർഡൻ എ ഷജ്‌ന, ഡെപ്യൂട്ടി റേഞ്ചർ ജയേഷ് ജോസഫ്, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പന്നിയാംമല വനമേഖലകളിൽ സന്ദർശനം നടത്തിയത്.

Read More »

കെ.സി.വേലായുധൻ നായർ കൊട്ടിയൂർ ദേവസ്വം ചെയർമാൻ

March 18th, 2020

    കൊട്ടിയൂർ: കൊട്ടിയൂർ ദേവസ്വം ബോർഡ് ചെയർമാനായി കെ.സി.വേലായുധൻ നായർ സ്ഥാനമേറ്റു.ബുധനാഴ്ച്ച   മൂന്നു മണി    യോടെയാണ്  വേലായുധൻനായർ ദേവസ്വം ഓഫീസിലെത്തി ചാർജ് ഏറ്റെടുത്തതായി അറിയിച്ചത്. അവിശ്വാസ പ്രമേയത്തിലൂടെയാണ്     താൻ ചെയർമാനായി അധികാരമേറ്റതെന്ന് വേലായുധൻ നായർ പറഞ്ഞു. നിലവിലുള്ള ചെയർമാൻ തിട്ടയിൽ ബാലൻ നായർ എത്തിച്ചേരാത്തതിനാൽ ചുമതലകൾ കൈമാറിയിട്ടില്ല.

Read More »

കാറും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്.

March 18th, 2020

  കൊട്ടിയൂര്‍: കണ്ടപ്പുനത്ത് കാറും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. മഞ്ഞളാം പുറം സ്വദേശി ധനേഷ്, പാനൂര്‍ സ്വദേശി ജിനോയ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 10:30 യോടെയായിരുന്നു അപകടം നടന്നത്. അമ്പായത്തോട് ഭാഗത്തുനിന്നു വരികയായിരുന്ന കാറും നീണ്ടുനോക്കിയില്‍ നിന്നും അമ്പായത്തോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ഓട്ടോയുമാണ് കൂട്ടിയിടിച്ചത് https://www.facebook.com/MalayoraShabdam/videos/206684527060348/

Read More »

കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസിൽ ബ്രെക്ക് ദി ചെയിൻ ക്യാമ്പയിൻ നടന്നു.

March 17th, 2020

കൊട്ടിയൂർ : കൊറോണ വൈറസിനെ ചെറുക്കുന്നതിനുള്ള ബ്രെക്ക് ദി ചെയിൻ ക്യാമ്പയിൻ നടന്നു. ചൊവ്വാഴ്ച എസ് എസ് എൽ സി പരീക്ഷയ്ക്ക് വന്ന മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ കഴുകി കൊണ്ടാണ് പരിപാടി നടത്തിയത്. തുടർന്ന് കോവിഡ് - 19 നെതിരെ പാലിക്കേണ്ട മുൻകരുതലുകളെ കുറിച്ചുള്ള ബോധവൽക്കരണവും നടന്നു. സ്കൂൾ സന്ദർശനത്തിനെത്തിയ തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശശീന്ദ്ര വ്യാസ്, ഇരിട്ടി എ ഇ ഒ വിജയലക്ഷ്മി. മട്ടന്നൂർ എ ഇ ഒ അംബിക , സന്ദീപ് എന്നിവരും ഇതിൽ പങ്കുചേർന്നു. ഹെഡ്മാസ്റ്റർ ടി.ടി സണ്ണി , ഡെ. ചീഫ് രഞ്‌ജിത്...

Read More »