News Section: കൊട്ടിയൂര്‍

കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസിൽ ബ്രെക്ക് ദി ചെയിൻ ക്യാമ്പയിൻ നടന്നു.

March 17th, 2020

കൊട്ടിയൂർ : കൊറോണ വൈറസിനെ ചെറുക്കുന്നതിനുള്ള ബ്രെക്ക് ദി ചെയിൻ ക്യാമ്പയിൻ നടന്നു. ചൊവ്വാഴ്ച എസ് എസ് എൽ സി പരീക്ഷയ്ക്ക് വന്ന മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ കഴുകി കൊണ്ടാണ് പരിപാടി നടത്തിയത്. തുടർന്ന് കോവിഡ് - 19 നെതിരെ പാലിക്കേണ്ട മുൻകരുതലുകളെ കുറിച്ചുള്ള ബോധവൽക്കരണവും നടന്നു. സ്കൂൾ സന്ദർശനത്തിനെത്തിയ തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശശീന്ദ്ര വ്യാസ്, ഇരിട്ടി എ ഇ ഒ വിജയലക്ഷ്മി. മട്ടന്നൂർ എ ഇ ഒ അംബിക , സന്ദീപ് എന്നിവരും ഇതിൽ പങ്കുചേർന്നു. ഹെഡ്മാസ്റ്റർ ടി.ടി സണ്ണി , ഡെ. ചീഫ് രഞ്‌ജിത്...

Read More »

കെ കെ ഷൈലജ മന്ത്രിസ്ഥാനം രാജി വെക്കുക ; കെ മുരളീധരനെ മന്ത്രിയാക്കുക

March 16th, 2020

കൊട്ടിയൂർ: കെ കെ ഷൈലജ മന്ത്രിസ്ഥാനം രാജി വെക്കുക പകരം കെ മുരളീധരനെ മന്ത്രിയാക്കുക എന്നെഴുതിയ പ്ലക്കാർഡുമായി കൊട്ടിയൂർ നീണ്ടു നോക്കി ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനം കൗതുകമായി. സിപിഎം പ്രവർത്തകനായ സുനിൽ മലങ്കോട്ടക്കലാണ് ഇരുകയ്യിലും ദേഹത്തും പ്ലക്കാർഡുമായി ടൗണിലെ കടകൾ തോറും കയറിയിറങ്ങി തൻ്റെ പ്രതിഷേധം അറിയിച്ചത്. കേരളത്തിലെ ആയിരക്കണക്കിന് ഡോക്ടർമാരും ആരോഗ്യ വകുപ്പ് ജീവനക്കാരും മന്ത്രിമാരുമെല്ലാം കൊറോണ വൈറസിനെ നേരിടുന്നതിനായി രാപകലില്ലാതെ പോരാടുകയാണ് അതിനിടെയാണ് കഠിനമായ ചൂടിൽ കൊറോണ വൈറസ് ചത്തുപോകുമെന്നും അതു കഴിഞ...

Read More »

സ്കൂട്ടി തോട്ടിൽ വീണ് രണ്ട് പേർക്ക് പരിക്ക്

March 14th, 2020

കൊട്ടിയൂർ: സ്കൂട്ടി തോട്ടിൽ വീണ് രണ്ട് പേർക്ക് പരിക്ക്. കൊട്ടിയൂർ ഒറ്റപ്ലാവിലെ പൊട്ടങ്കൽ മനോജിനും സഹോദര ഭാര്യ ജാൻസിക്കുമാണ് പരിക്കേറ്റത്. പള്ളിയിൽ പോയി മടങ്ങും വഴിയാണ് അപകടം.

Read More »

കൊട്ടിയൂർ :ടാസ്ക് ഫോഴ്സ് രൂപീകരണവും കോവിഡ്-19 കൊറോണ വൈറസ് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

March 13th, 2020

  കൊട്ടിയൂർ  : ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ടാസ്ക് ഫോഴ്സ് രൂപീകരണവും കോവിഡ്-19 കൊറോണ വൈറസ് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഉമർ സുഫിയാൻ അധ്യക്ഷനായി. ഡോക്ടർമാരായ സരുൺ, സൗമ്യ, സോണിയ എന്നിവർ ക്ലാസെടുത്തു . പഞ്ചായത്തംഗങ്ങളായ ജോണി ആമക്കാട്ട്, വൽസ ധനേന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി കെ കെ സത്യൻ, വില്ലേജ് ഓഫീസർ ജോമോൻ, ടി.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ആരും...

Read More »

വീണ്ടും കാട്ടാന ജനവാസ കേന്ദ്രത്തിൽ; ഭീതിയോടെ നാട്ടുകാർ

March 12th, 2020

കൊട്ടിയൂർ :  കൊട്ടിയൂർ പന്ന്യാംമല മന്ദം ചേരിക്ക് സമീപം ഒറ്റയാൻ കൃഷിയിടത്തിൽ ഇറങ്ങി ആക്രമണം തുടങ്ങി. 8 .30 യോടെ കൃഷിയിടത്തിലിറങ്ങിയ കാട്ടാന ജനവാസകേന്ദ്രങ്ങളിൽ ഭീതി പരത്തി വിലസുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥർ ഒറ്റയാനെ തുരത്താൻ ശ്രമം നടത്തുന്നു .

Read More »

ദുരൂഹ മരണം നടന്ന ആദിവാസി കുടുംബത്തിന് അഞ്ചു വർഷമായി റേഷൻ ആനുകൂല്യങ്ങൾ കിട്ടിയിരുന്നില്ലെന്നു വെളിപ്പെടുത്തൽ

March 11th, 2020

  കൊട്ടിയൂർ : ദുരൂഹ മരണം നടന്ന ആദിവാസി കുടുംബത്തിന് അഞ്ചു വർഷമായി റേഷൻ ആനുകൂല്യങ്ങൾ കിട്ടിയിരുന്നില്ലെന്നു വെളിപ്പെടുത്തൽ. ഇരട്ടത്തോട് ആദിവാസി കോളനിയിലെ രവിയുടെ കുടുംബമാണു റേഷൻ പോലും നിഷേധിക്കപ്പെട്ടു കഴിഞ്ഞിരുന്നത്. ദുരൂഹസാഹചര്യത്തിൽ രവി കഴിഞ്ഞ 4നു മരിച്ചിരുന്നു. ഛർദിയും വയറിളക്കവുമായിരുന്നു അനുഭവപ്പെട്ടത്. ഇതേ ശാരീരിക അസ്വസ്ഥതകളുമായി രവിയുടെ ഭാര്യ മിനി, മിനിയുടെ സഹോദരൻ മഹേഷ്, അച്ഛൻ വേലായുധൻ, രവിയുടെയും മിനിയുടെയും മക്കളായ ജിഷ്ണു, ജിൻസ് എന്നിവർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മിനിയുടെ അമ്...

Read More »

സോണിയുടെ ജീവനി വൃക്ഷായുർവേദ പച്ചക്കറിത്തോട്ടത്തിൽ ജില്ലാ സംഘം സന്ദർശനം നടത്തി.

March 9th, 2020

    സംസ്ഥാനസർക്കാരിന്റെ ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി കൊട്ടിയൂർ കൃഷിഭവന്റെ മേൽനോട്ടത്തിലും ഏഷ്യൻ അഗ്രി ഫൗണ്ടേഷന്റെ നിർദ്ദേശാനുസരണവും സോണി മാത്യു മലമേൽപുത്തൻപുരയിൽ നടത്തിവരുന്ന വൃക്ഷായുവേധ കൃഷി പഠനശാലയിലാണ് ജില്ലാ സംഘം സന്ദർശനം നടത്തിയത്. കൃഷി അഡീഷണൽ ഡയറക്ടർ ലാൽടി ജോർജ്, ഡിഡി മാരായ എ കെ വിജയൻ, സുരേഷ്, കണ്ണൂർ സോയിൽ കെമിസ്ട്രി ലാബ് ഓഫീസറും എഷ്യൻ അഗ്രി ഫൗണ്ടേഷൻ സാങ്കേതിക വിതക്തനുമായ സി വി ജിതേഷ് എന്നിവരുടെ സംഘമാണ് ശനിയാഴ്ച സന്ദർശനം നടത്തിയത്.

Read More »

കൊട്ടിയൂരിലെ മേൽപനാംതോട്ടത്തിൽ ആഗസ്തിയുടെ കുടുബാംഗങ്ങൾക്ക് ആശ്വാസവുമായി ബി.ജെ.പി നേതാക്കൾ ..

March 9th, 2020

കൊട്ടിയൂരിൽ കാട്ടാന അക്രമത്തിൽ മരണപ്പെട്ട മേൽപനാംതോട്ടത്തിൽ ആഗസ്തിയുടെ കുടുബാം ഗങ്ങളെ ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു. ബി.ജെപി ജില്ല പ്രസിഡണ്ട് എൻ.ഹരിദാസ്, ജില്ല ജനറൽ സെക്രട്ടറി ബിജു ഏളകുഴി, വൈ. പ്രസിഡണ്ട് വിജയൻ വട്ടിപ്രം ,സെക്രട്ടറി കെ.ജയപ്രകാശ് , പേരാവൂർ മണ്ഡലം ജനറൽ സെക്രട്ടറി എൻ.വി.ഗിരീഷ്, സെക്രട്ടറി സന്തോഷ്, മറ്റ് നേതാക്കളായ വിശാൽ ഹരീന്ദ്രൻ ,സണ്ണി , അരുൺ, ഭരത്, ഷാജി ഉൾപ്പെടുന്ന നേതാക്കളാണ് ആഗസ്തിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്.

Read More »

അമ്പായത്തോട് ടാഗോർ വായനശാലയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനാഘോഷം

March 8th, 2020

അമ്പായത്തോട് : അമ്പായത്തോട് ടാഗോർ വായനശാലയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനാഘോഷവും വനിതാ വേദി രൂപീകരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉഷ അശോക് കുമാർ ഉദ്ഘാടനം ചെയ്തു. സിസിലി കടപ്പൂർ അധ്യക്ഷത വഹിച്ചു. സിന്ധു വരദരാജൻ, അന്നക്കുട്ടി കൂടത്തിൽ ,ജെസി ഇലഞ്ഞിമറ്റത്തിൽ, ബേബി കുരുടി കുളം, പി.ഡി ഫ്രാൻസീസ്, ഷിന്റോ കെ.സി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സിസിലി കടപ്പൂർ (പ്രസിഡണ്ട്), ബിന്ദു പുതുവേലിൽ, അന്നക്കുട്ടി കൂടത്തിൽ (വൈസ് പ്രസിഡണ്ടുമാർ) ലിസി കണ്ടംകുളങ്ങര(സെക്രട്ടറി), ജെസി പള്ളിത്താഴത്ത് ,അമ്പിളി ചെറുപറമ്പിൽ (ജോ...

Read More »

ബോയ്‌സ്ടൗൺ റോഡിൽ കമാൻഡർ ജീപ്പ് മൺതിട്ടയിലിടിച്ച് അപകടം; 13 പേർക്ക് പരിക്ക്.

March 8th, 2020

കൊട്ടിയൂർ: ബോയ്‌സ്ടൗൺ റോഡിൽ പാൽചുരത്തിന് സമീപം കമാൻഡർ ജീപ്പ് നിയന്ത്രണം വിട്ട് മൺതിട്ടയിലിടിച്ചുണ്ടായ അപകടത്തിൽ 13 പേർക്ക് പരിക്കേറ്റു. വീർപ്പാടിലെ അമ്പാട്ട് തറ സജീവ്, ഭാര്യ ഷീല,സജീവിന്റെ അമ്മ ചന്ദ്രിക, ഇവരുടെ ബന്ധു മണി,മണിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി,സജീവിന്റെ സഹോദരന്റെ ഭാര്യ സ്മിത, ബന്ധുക്കളായ ഓമന,ലീല, വിഷ്ണു, മണി,വിനോദ് കമാൻഡറിന്റെ ഡ്രൈവർ ഉദീഷ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പേരാവൂർ , ചുങ്കക്കുന്ന് എന്നിവിടങ്ങളിലെ ആസ്പത്രികളിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകൾ നല്കി. സാരമായി പരിക്കേറ്റവരെ കണ്ണ...

Read More »