News Section: localnews
പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി പ്രവര്‍ത്തനം കാര്യക്ഷമമാക്കണം ;സിപിഐ എം മണത്തണ ലോക്കല്‍ സമ്മേളനം
പേരാവൂര്‍ : മണത്തണ ലോക്കല്‍ സമ്മേളനം ചാത്തമ്പള്ളി നാണു നഗറില്‍ (കൊട്ടംചുരം ഷട്ടില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം) സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം എം സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. കെ സംതീഷ് കുമാര്‍, പി പി മനോജ് കുമാര്‍, ബിന്ദു മഹേഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കെ കെ രാജന് രക്തസാക്ഷി പ്രമേയവും കെ അര്‍ഷാദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ടി വിജയന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം എം വി സരള, ഏരിയാ സെക്രട്ടറി അഡ്വ എം രാജന്, എം കണ്ണന്, എം എസ് ...
Read More »ഇരിട്ടി എസ് ഐക്ക് മുഴക്കുന്നിലേക്ക് സ്ഥലം മാറ്റം,മുഴക്കുന്ന് എസ് ഐ സ്ഥലം മാറ്റി
ഇരിട്ടി:ഡിവിഷനിൽ രണ്ട് എസ് ഐ മാർക്ക് സ്ഥലം മാറ്റം.ഇരിട്ടി പ്രിൻസിപ്പൾ എസ് ഐ സഞ്ചയ് കുമാറിനു മുഴക്കുന്നിലേക്കും മുഴക്കുന്നു എസ്ഐ പി.രാജേഷിനെ കോഴിക്കോട് റൂറലിലേക്കും സ്ഥലം മാറ്റി നിയമിച്ചു. കുടിയാന്മല എസ് ആയിരുന്ന പി.ആർ മാനോജിനെ ഇരിട്ടി എസ് ഐ യായും നിയമിച്ചു.
Read More »പള്ളിയറ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
കേളകം: പഞ്ചായത്ത് പത്താം വാർഡ് പള്ളിയറയിൽ നിർമ്മിച്ച നിർമ്മിച്ച അങ്കണവാടി കെട്ടിടം അഡ്വ ;സണ്ണി ജോസഫ് എം .എൽ .എ ഉദ്ഘാടനം ചെയ്തു .പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി .പ്രസന്ന അധ്യക്ഷത വഹിച്ചു .കേളകം പഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണൻ ,വൈസ് പ്രസിഡന്റ് എ .രാജൻ ,ജന പ്രതിനിധികളായ മാത്യു പറമ്പൻ ,തങ്കമ്മ സ്കറിയ തുടങ്ങിയവർ സംസാരിച്ചു .
Read More »ഇരിട്ടിയിൽ അനുവദിച്ച എക്സൈസ് സർക്കിൾ ഓഫീസും മട്ടന്നൂരിലേക്ക് കൊണ്ടുപോകാൻ നീക്കം
കേളകം - ഇരിട്ടിയിൽ അനുവദിച്ച എക്സൈസ് സർക്കിൾ ഓഫീസും മട്ടന്നൂരിലേക്ക് കൊണ്ടുപോകാൻ നീക്കം. താലൂക്കാസ്ഥാനമായ ഇരിട്ടിയിൽ നിന്നും മട്ടന്നൂരിലേക്ക് മാറ്റുന്നതോടെ സർക്കിൾ ഓഫീസിന്റെ സാംഗത്യം പോലും നഷ്ടമാകുകയാണ്. മേജർ ചെക്ക് പോസ്റ്റുള്ള കൂട്ടുപുഴയും ആദിവാസി സെറ്റിൽമെൻറ് ഏരിയയായ ആറളവും ഉൾപ്പെടുന്ന ഇരിട്ടി സർക്കിൾ താലൂക്കാസ്ഥാനത്ത് തന്നെയാണെങ്കിൽ മാത്രമേ അത്തരമൊരു ഓഫീസിന്റെ ലക്ഷ്യം തന്നെ സാധ്യമാകൂ എന്നിരിക്കെയാണ് രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ സർക്കാർ ഓഫീസുകളെ അങ്ങോട്ടു മിങ്ങോട്ടു മിട്ട് തട്ടിക്കളിക്...
Read More »ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു
കണിച്ചാർ:പഞ്ചായത്ത്,എക്സൈസ് വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സെലിൻ മാണി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സ്റ്റാനി എടത്താഴെ അധ്യക്ഷത വഹിച്ചു. എക്സൈസ് ഓഫീസർ ടി.എസ് ശിവദാസ് ബോധവൽക്കരണ പരിപാടിയിൽ ക്ലാസ് എടുത്തു.പഞ്ചായത്തംഗങ്ങളായ മേരിക്കുട്ടി കാപ്പിയിൽ,ബേബി ചിറയ്ക്കൽ,കെ.കേളപ്പൻ,ഗ്രേസി തോമസ്,സിജി ടോമി,പ്രിൻസി ജോബി,എം.കെ സുരേന്ദ്രൻ.എക്സൈസ് ഇൻസ്പെക്ടർ കെ.അജയൻ എന്നിവർ പ്രസംഗിച്ചു.പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.
Read More »പച്ചക്കറി വിലകുറച്ചു വില്പന നടത്തിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു
ഉളിക്കൽ:ഗുഡ്സ് വാഹനങ്ങളിൽ മത്സ്യവും പച്ചക്കറിയും കയറ്റി വന്ന് മലയോരത്തെ പ്രധാന ടൗണുകളിൽ വിൽപ്പന നടത്തുന്ന സർവ്വ സാധാരണമാണ്.ഇത്തരം വിൽപ്പനക്കാരെ വ്യാപാരി സമൂഹത്തിനു വെല്ലുവിളിയാണ്.ഈ സാഹചര്യത്തിലാണ് പലയിടങ്ങളിലും വാഹനങ്ങളിൽ എത്തിച്ച് വിൽപ്പന നടത്തുന്നവർക്കെതിരെ പരാതി നൽകുന്നത്. ചൊവ്വാഴ്ച കാലത്ത് ഉളിക്കൽ ടൗണിൽ ഗുഡ്സ് ഓട്ടോറിക്ഷയിൽ പച്ചക്കറി വില കുറച്ച് നൽകുന്ന സംഭവത്തിൽ പോലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടപടി എടുക്കാൻ വന്ന പോലീസും പൊതുജനങ്ങളുമായി വാക്കേറ്റം നടന്നു.വാക്കേറ്റത്തിനൊടുവ...
Read More »മാലിന്യം തള്ളുന്നതിനിടെ ലോറി ഡ്രൈവർ അറസ്റ്റിൽ
ഇരിട്ടി:കച്ചേരിക്കടവിൽ അറവ് മാലിന്യം തള്ളാൻ കൊണ്ടുപോയ ഗുഡ്സ് ലോറി ഡ്രൈവർ വള്ളിത്തോട് സ്വദേശി ജിതിനെ (23)ഇരിട്ടി പോലീ.് അറസ്റ്റു ചെയ്തു.തലശ്ശേരിയിൽ നിന്നും കൊണ്ടുവന്ന മാലിന്യമാണ് കച്ചേരിക്കടവിൽ തള്ളുന്നതിനിടെ പിടികൂടിയത്.പണം വാങ്ങിയാണ് മാലിന്യം തള്ളാൻ കരാർ എടുത്തത്.ആളൊഴിഞ്ഞ മേഖലയായ കച്ചേരിക്കടവിലാണ് അറവ് മാലിന്യം തള്ളാനായി എത്തിയത്.മാലിന്യം തള്ളുന്നതിനിടെ ഇരിട്ടി പോലീസ് വാഹനവും യുവാവിനെയും കൈയോടെ പിടികൂടുകയായിരുന്നു
Read More »ഇരിട്ടി താലൂക്ക് ഓഫിസ് ജീവനക്കാരെ കൈയേറ്റം ചെയ്ത സംഭവം;ജീവനക്കാർ പ്രതിഷേധിച്ചു
ഇരിട്ടി:തിങ്കളാഴ്ച യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലിനിടെ ഇരിട്ടി താലൂക്ക് ഓഫിസ് ജീവനക്കാരെ ഹർത്താൽ അനുകൂലികൾ കൈയേറ്റം ചെയ്ത സംഭവത്തിൽ ഇരിട്ടി താലൂക്ക് ഓഫീസിലേയും കോളാരി വില്ലേജ് ഓഫിസിലേയും ജീവനക്കാർ താലൂക്കാഫിസിനു മുന്നിൽ പ്രതിഷേധിച്ചു.സുദീപന്,അനീഷ് , രാജേഷ്,ഷാജി , ലക്ഷ്മണന്, റോയി മജീദ് പത്മാവതി എന്നിവര്‍ പ്രസംഗിച്ചു.
Read More »ഷവർമ കഴിച്ചതിനെത്തുടർന്നു ഭക്ഷ്യ വിഷബാധയേറ്റ് സംഭവം;പതിനഞ്ചോളം പേർ ചികിത്സതേടി
ഇരിട്ടി : ഇരിട്ടിയിലെ ഷവർമ ഷോപ്പിൽ നിന്നും ഷവർമ കഴിച്ചതിനെത്തുടർന്നു ഭക്ഷ്യ വിഷബാധയേറ്റ് കൂടുതൽ പേർ വിവിധ ആശുപത്രികളിൽ ചികിത്സതേടി. ഇവിടെ നിന്നും കഴിഞ്ഞദിവസം വൈകുന്നേരം ഷവർമ കഴിച്ച പതിനഞ്ചോളം പേർക്ക് ഭക്ഷ്യ വിഷബാധ ഏറ്റതായും വിവിധ ആശുപത്രകളിൽ ചികിത്സ തേടിയതായുമുള്ള വിവരമാണ് പുറത്തു വന്നിരിക്കുന്നത്. ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഛർദ്ദിയും വറുവേദനയുമായി ഇന്നലെ രണ്ടുപേരാ...
Read More »താലൂക്ക് ഓഫീസ് ജീവനക്കാരെ യൂത്ത് കോൺഗ്രസ്സുകാർ മർദ്ദിച്ച സംഭവത്തിൽ പതിനഞ്ചോളം പേർക്കെതിരെ കേസ്
ഇരിട്ടി :ഹർത്താൽ ദിനത്തിൽ ഓഫീസ് തുറന്നു പ്രവർത്തിച്ചു എന്നാരോപിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇരിട്ടി താലൂക്ക് ഓഫീസിൽ കയറി ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ പതിനഞ്ചോളം പേർക്കെതിരെ കേസെടുത്തു. കോൺഗ്രസ് നേതാക്കളായ ജോസ് ജേക്കബ്, ഷാനിദ് പുന്നാട് എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ കൂടാതെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് തോമസ് വർഗ്ഗീസ് അടക്കം 15 പേർക്കെതിരെയും പോലീസ് കേസ്സെടുത്തത്. താലൂക്ക് ഓഫീസ് ജീവനക്കാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് എഫ് എസ് ഇ ടി ഒ വിന്റെ നേതൃത്വത്തിൽ ഇരിട്ടി ടൗണിൽ പ്...
Read More »