അദ്ധ്യാപക ദിനത്തിൽ രാജീവ് യൂത്ത് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ വിവിധ മണ്ഡലങ്ങളിലായി ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു

പേരാവൂർ: അദ്ധ്യാപക ദിനത്തിൽ രാജീവ് യൂത്ത് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ വിവിധ മണ്ഡലങ്ങളിലായി ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു. പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ, മുഴക്കുന്ന് മണ്ഡലങ്ങളിൽ അഡ്വ: സണ്ണി ജോസഫ് എം.എൽ എ മുതിർന്ന അദ്ധ്യാപകരെ പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. ഡി.സി.സി.ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ്, രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ല...

കേളകത്ത് ടിപ്പർ ലോറി ബൈക്കിലിടിച്ച് അപകടം: കൊട്ടിയൂർ ഒറ്റപ്ലാവ് സ്വദേശിക്ക് ഗുരുതര പരിക്ക്

കേളകം: ഇല്ലിമുക്കിൽ ശനിയാഴ്ച്ച രാത്രി ഏഴരയോടെയുണ്ടായ വാഹനാപകടത്തിൽ കൊട്ടിയൂർ - ഒറ്റപ്ലാവ് സ്വദേശി കൊച്ചിക്കാരൻ വീട്ടിൽ അജേഷ് (36 ) ന് ഗുരുതരമായി പരിക്കേറ്റു.കാലിനും തലക്കും ഗുരുതരമായി പരിക്കേറ്റ അജേഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെട്ട്യാംപറമ്പിലെ ജോലി സ്ഥലത്ത് നിന്ന് മടങ്ങിപോകും വഴി അജീഷ് സഞ്ചരിച്ച ബൈക്ക് അമിത വേഗതയിലെ...

ഇരട്ടത്തോട് കോളനിയിൽ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു

കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലെ ഇരട്ടത്തോട് കോളനിയിൽ വാർഡ് ജാഗ്രത സമിതിയുടെ അഭിമുഖ്യത്തിൽ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. പ്രസിഡന്റ് റോയ് നമ്പുടകം ഉദ്ഘാടനം ചെയ്തു. മെമ്പർ പി. സി തോമസ് അധ്യക്ഷനായിരുന്നു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി. എ ജെയ്സൺ. ഐ സി ഡി എസ് സൂപ്പർവൈസർ ജയലക്ഷ്മി. കൗൺസിലർ റിയജോസഫ്. അംഗനവാടി വർക്കർ ശോശാമ്മ. ആശ വർക്കർ വത്സമ്മ ജോസഫ...

പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചേമ്പർ ഓഫ് പേരാവൂർ ആദരിച്ചു

പേരാവൂർ: എസ്എസ്എൽസി, പ്ലസ് ടു, സിബിഎസ്സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ മെമ്പർമാരുടെ മക്കളെ ചേമ്പർ ഓഫ് പേരാവൂർ ആദരിച്ചു. പേരാവൂർ ചേമ്പർ ഹാളിൽ ചേർന്ന യോഗത്തിൽ ചേമ്പർ പ്രസിഡണ്ട് കെ എം ബഷീർ അധ്യക്ഷനായി. പേരാവൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം എൻ ബിജോയ് ഉദ്ഘാടനം നിർവഹിച്ചു. പേരാവൂർ താലൂക് ആശുപത്രി പീഡിയാട്രീഷൻ ഡോക്ടർ കെ ജി കിരൺ മുഖ്യാതിഥിയായി. വി ക...

ഉത്സവാന്തരീക്ഷത്തിൽ കണ്ണൂർ ജില്ലാ കോൺഗ്രസ് മന്ദിരം ഉദ്ഘാടനം ചെയ്തു: അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിന് വില കുറഞ്ഞിട്ടും കേന്ദ്ര സർക്കാർ സാധാരണക്കാരെ ഊറ്റുന്നുവെന്ന് രാഹുൽ ഗാന്ധി

കണ്ണൂർ: ഉത്സവാന്തരീക്ഷത്തിൽ കണ്ണൂർ ജില്ലാ കോൺഗ്രസ് ആസ്ഥാനമന്ദിരത്തിന്റെ ഉദ്‌ഘാടനം നടന്നു. എ.ഐ.സി.സി മുൻ അഖിലേന്ത്യാ അധ്യക്ഷൻ രാഹുൽ ഗാന്ധി ഓൺലൈനായാണ് ഉദ്ഘാടനം നിർവഹിച്ചത്. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓഡിലിന് വില കുറയുമ്പോഴും രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടി നരേന്ദ്ര മോദി സർക്കാർ സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്ന് രാഹുൽ ഗാന്ധി ഉദ...

അമ്പായത്തോട് വേളാങ്കണ്ണി മാതാ കപ്പേളയിൽ എട്ടുനോമ്പാചരണത്തിന് തുടക്കം കുറിച്ചു

കൊട്ടിയൂർ : അമ്പായത്തോട് വേളാങ്കണ്ണി മാതാ കപ്പേളയിൽ മാതാവിന്റെ ജനനതിരുനാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പാചരണത്തിന് തുടക്കം കുറിച്ചു .തിരുനാളിന്റെ ആരംഭമായി ഇടവക വികാരി ഫാദർ കുര്യൻ വാഴയിൽ കൊടിയേറ്റുകയും വിശുദ്ധ ബലി അർപ്പിക്കുകയും ചെയ്തു. തുടർന്നുള്ള എട്ട് ദിവസങ്ങളിൽ വൈകുന്നേരം നാല് മണിക്ക്, ജപമാലയും,വിശുദ്ധ കുർബാനയും വേളാങ്കണ്ണി മാതാവിനോടുള്...

കൈത്താങ്ങായ് വീണ്ടും ‘ഗ്രാമദീപം’ കൂട്ടായ്മ

സമൂഹ മാധ്യമങ്ങൾ നമ്മളിലുണ്ടാക്കിയ സ്വാധീനം ചെറുതോന്നുമല്ല. മുൻപൊന്നും കാണാത്ത വിധം എല്ലാവരും പരസ്പരം ബന്ധപെട്ടുകിടക്കുന്നതും സോഷ്യൽ മീഡിയ ഇത്രയും സജീവമായതുകൊണ്ടു തന്നെയാണ്. സോഷ്യൽ മീഡിയ കൂട്ടായ്മകൾ എങ്ങിനെ സമൂഹത്തിനു മാതൃകയാകുന്ന രീതിൽ ഉപയോഗിക്കാമെന്നു ഇതേ സോഷ്യൽ മീഡിയകാൾ വഴി പലവട്ടം നാം കണ്ടുകഴിഞ്ഞു. അത്തരമൊരു കൂട്ടായ്മയാണ്, കേരളവു...

കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് പേരാവൂർ പോലീസ്

പേരാവൂർ: കോവിഡ് വ്യാപനം വീണ്ടും ശക്തിപെടുന്നതിന്റെ അടിസ്ഥാനത്തിൽ ഇന്ന് പേരാവൂർ സ്റ്റേഷനിൽ വച്ച് സേഫ്റ്റികമ്മിറ്റി യോഗം കൂടി നിയന്ത്രങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചു. കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളിലാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്. പേരാവൂരിൽ 6,10,13 വാർഡുകൾ കണ്ടൈൻമെൻറ് സോണുകളാണ്. പേരാവൂർ പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ഇന്നത്തെ...

എസ്സ്.എസ്സ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അധ്യാപകർ വീടുകളിലെത്തി അനുമോദിച്ചു

കൊട്ടിയൂർ : എസ്സ്.എസ്സ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാ‌പകർ വീടുകളിലെത്തി അനുമോദിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു. അനുമോദന രഥ ചലനം ഹെഡ്മാസ്റ്റർ റ്റി.റ്റി സണ്ണി മാസ്റ്ററുടെയും അധ്യാപകരുടേയും സാന്നിധ്യത്തിൽ സ്കൂൾ മാനേജർ ഫാ.ബെന്നി മുതിരക്കിലായിൽ സ്കൂൾ ഗ്രൗണ്ടിൽ നിന്നും ഫ്ലാഗ്...

മതാധിഷ്ഠിത പൗരത്വനിയമത്തിന് കേന്ദ്ര സർക്കാർ ശ്രമിക്കുന്നു : എസ് വൈ എഫ്

മതാധിഷ്ഠിത പൗരത്വനിയമത്തിന് കേന്ദ്ര സർക്കാർ ശ്രമിക്കുന്നു : എസ് വൈ എഫ് മട്ടന്നൂർ: മതാധിഷ്ഠിത പൗരത്വ നിയമത്തിനു ശ്രമിച്ച് ബിജെപി സർക്കാർ ചരിത്രത്തെ മത- മതിലുകൾ കൊണ്ട് വ്യഭിചരിക്കരുതെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് മതേതര മനസ്സുകൾ ഉണരണമെന്നും എസ് വൈ എഫ് ആവശ്യപ്പെട്ടു. എസ് വൈ എഫ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു സയ്യിദ് ത്വാഹ...