News Section: localnews

കളക്‌ടർമാർക്ക് 144 പ്രഖ്യാപിക്കാം; ഇഫ്‌താർ വിരുന്നുകൾ ഒഴിവാക്കാൻ നിർദ്ദേശം

April 14th, 2021

തിരുവനന്തപുരം: കേരളത്തിലും കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കി. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അതത് ജില്ലാ കളക്‌ടർമാർക്ക് ഇന്ന് മുതൽ 144 പ്രഖ്യാപിക്കാം. നോമ്പ് കാലമായതിനാൽ ഇഫ്‌താർ വിരുന്നുകൾ കഴിവതും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഈ നിർദ്ദേശങ്ങൾക്ക് പ്രാബല്യമുണ്ടാകും. എസിയുള്ള സ്‌ഥലങ്ങളിൽ ആളുകളെ നിയന്ത്രിക്കണം. ബസുകളിൽ ആളുകൾ നിന്ന് യാത്ര ചെയ്യുന്നത് ഒഴിവാക്കണം. അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ സിവിൽ സപ്‌ളൈസും മിൽമയും ചേർന്ന് ഹോം ഡെലിവറി സംവിധാനം ഒരുക്കും. എല്ലാ ...

Read More »

ലോകാരോഗ്യ സംഘടന അംഗീകരിച്ച എല്ലാ വാക്‌സിനും അനുമതി; പുതിയ നയവുമായി കേന്ദ്രം

April 13th, 2021

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വാക്‌സിന് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വാക്‌സിന്റെ അടിയന്തിര ഉപയോഗ നയത്തിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ. ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയ എല്ലാ വാക്‌സിനുകൾക്കും ഇന്ത്യയിൽ അനുമതി നൽകുമെന്നാണ് കേന്ദ്രം അറിയിച്ചത്. നീതി ആയോ​ഗ് അം​ഗമായ ഡോക്‌ടർ വികെ പോൾ ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. ജോൺസൺ ആന്റ് ജോൺസൺ, മൊഡേണ എന്നിവ അടക്കമുള്ള എല്ലാ വിദേശ കമ്പനികളേയും ഇന്ത്യയിലേക്ക് സ്വാ​ഗതം ചെയ്യുന്നതായും ഡോക്‌ടർ വികെ പോൾ അറിയിച്ചു. കൂടാതെ റഷ്യൻ നിർമിത സ്‌പുട്നിക് വാക്‌സിന് ഇനി ക്ളിനിക്കൽ പര...

Read More »

സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 7515 പേര്‍ക്ക്.

April 13th, 2021

ഇന്ന് 7515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1162, കോഴിക്കോട് 867, തൃശൂര്‍ 690, മലപ്പുറം 633, കോട്ടയം 629, തിരുവനന്തപുരം 579, കണ്ണൂര്‍ 503, ആലപ്പുഴ 456, കൊല്ലം 448, കാസര്‍ഗോഡ് 430, പാലക്കാട് 348, പത്തനംതിട്ട 312, ഇടുക്കി 259, വയനാട് 199 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (104), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ ന...

Read More »

സംസ്ഥാനത്ത്‌ പുതുക്കിയ കോവിഡ്‌ പ്രോട്ടോക്കോൾ പുറത്തിറങ്ങി, അടുത്ത രണ്ടാഴ്ചത്തേക്കുള്ള നിയന്ത്രണങ്ങൾ ഇങ്ങനെ

April 13th, 2021

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം കര്‍ശനമാക്കുന്നു. അടുത്ത രണ്ടാഴ്ചത്തേയ്ക്ക് കച്ചവടസ്ഥാപനങ്ങളും മാളുകളും രാത്രി ഒമ്പത് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവു എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഹോട്ടലുകളിലും പകുതി സീറ്റില്‍മാത്രമായിരിക്കും പ്രവേശനം. പൊതുപരിപാടികളുടെ ദൈർഘ്യം കുറയ്ക്കും. ചടങ്ങുകളിൽ ഹാളിൽ നൂറുപേർക്ക് മാത്രമാകും പ്രവേശനം. പൊതുപരിപാടികളിൽ ഭക്ഷണവിതരണം പാടില്ലെന്നും ഉത്തരവിൽ പറയുന്നു. സംസ്ഥാനത്തിന് അകത്തുള്ള യാത്രകൾക്കും സംസ്ഥാനാന്തര യാത്രകൾക്കും വിലക്കില്ല ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ, ബസുകളിൽ നിന്ന...

Read More »

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തൃശ്ശൂർപൂരം ഭംഗിയായി നടത്തുമെന്ന് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം അധികൃതർ

April 13th, 2021

തൃശ്ശൂർ: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇത്തവണ തൃശ്ശൂർപൂരം ഭംഗിയായി നടത്തുമെന്ന് പൂരം നടത്തിപ്പുകാരായ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം അധികൃതർ അറിയിച്ചു. പൂരത്തിന് എത്തുന്നവർ 72 മണിക്കൂറിനകം എടുത്ത കൊവിഡ് നെഗ‌റ്റീവ് സർട്ടിഫിക്കറ്റോ, കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്ക‌റ്റോ ഹാജരാക്കണം. ഇത് ആരോഗ്യവകുപ്പ്, പൊലീസ് അധികൃതർ പരിശോധിച്ച ശേഷമേ കടത്തിവിടുകയുള‌ളുവെന്നും കളക്‌ടറേ‌റ്റിൽ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗ ശേഷം ദേവസ്വം അധികൃതർ അറിയിച്ചു. 45 വയസ് കഴിഞ്ഞവർ‌ ആർ‌ടി‌പി‌സി‌ആർ പരിശോധനാ ഫലമോ വാ‌ക്‌സിൻ സ്വീ...

Read More »

നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു ; ബസ്സുകളിലും ട്രെയിനുകളിലും നിന്നുള്ള യാത്ര ഒഴിവാക്കണം.

April 13th, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്‍റെ നിയന്ത്രണങ്ങൾ നിശ്ചയിച്ച് കൊണ്ടുള്ള വിശദമായ കുറിപ്പ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രി അംഗീകരിക്കുന്ന മുറക്ക് ഉടൻ ഉത്തരവ് ഇറക്കും. ചീഫ്‌ സെക്രട്ടറി കോർ കമ്മിറ്റി യോഗത്തിലെ നിര്‍ദ്ദേശങ്ങളാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. ബസ്സുകളിലും ട്രെയിനുകളിലും നിന്നുള്ള യാത്ര ഒഴിവാക്കണം, അത്യാവശ്യമല്ലാത്ത യോഗങ്ങള്‍ മൂന്നാഴ്ചത്തേയ്ക്ക് നീട്ടണം, സപ്ലൈകോ ഹോർട്ടികോർപ് അടക്കം ഉൾപ്പെടുത്തി നിത്യോപയോഗ സാധനങ്ങൾ വീട്ടിൽ എത്തിക്കാൻ ശൃംഖല സംവിധാനം വേണം,  ടെലി ഡോക...

Read More »

രാജ്യസഭാ തിരഞ്ഞെടുപ്പ് മേയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി

April 12th, 2021

കൊച്ചി∙ രാജ്യസഭാ തിരഞ്ഞെടുപ്പ് മേയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി. ഇപ്പോഴത്തെ നിയമസഭാംഗങ്ങൾക്കാണ് വോട്ടവകാശമെന്നും ഹൈക്കോടതി വ്യക്തമാക്കി. സിപിഎമ്മും നിയമസഭാ സെക്രട്ടറിയും നൽകിയ ഹർജികൾ ഹൈക്കോടതി അംഗീകരിച്ചു. കേരളത്തിലെ തിരഞ്ഞെടുപ്പ് നീട്ടിവക്കാൻ കേന്ദ്ര നിയമ മന്ത്രാലയം ശുപാർശ ചെയ്തെന്നും പുതിയ നിയമസഭ രൂപീകരിച്ചശേഷം തിരഞ്ഞെടുപ്പ് മതിയെന്ന് നിയമോപദേശം ലഭിച്ചെന്നും കമ്മിഷൻ കോടതിയില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഏപ്രിൽ 21നാണ് നിലവിലെ മൂന്ന് അംഗങ്ങളുടെ കാലാവധി തീരുന്നത്.

Read More »

മൻസൂർ വധക്കേസിലെ പ്രതി രതീഷിന്‍റെ മരണത്തിൽ പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു

April 12th, 2021

മൻസൂർ വധക്കേസിലെ പ്രതി രതീഷിന്‍റെ മരണത്തിൽ പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. ശ്രീരാഗ് ഉൾപ്പടെ രണ്ട് പ്രതികൾക്കൊപ്പമാണ് രതീഷ് ഒളിവിൽ കഴിഞ്ഞത്. പ്രതികൾ തമ്മിൽ സ്ഥലത്ത് വെച്ച് വാക്കു തർക്കമുണ്ടായെന്നും പൊലീസിന് സൂചന ലഭിച്ചു.അതേസമയം കേസിൽ അന്വേഷണ സംഘം പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി . ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ ഇന്ന് കേസിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിന്‍റെ ദൃക്സാക്ഷികളായ അയൽവാസികൾ പ്രാദേശിക ലീഗ് പ്രവർത്തകർ എന്നിവരുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തിയത്.സംഭവ സ്ഥലത്ത് നിന്നും ലഭിച്ച പ്രതി ശ്...

Read More »

പേരാവൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ വിഷുചന്ത ആരംഭിച്ചു

April 12th, 2021

പേരാവൂര്‍: പേരാവൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ വിഷുചന്തയ്ക്ക് തുടക്കമായി. പേരാവൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് ആരംഭിച്ച ചന്ത പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബിന്ദു മഹേഷ്, വാര്‍ഡ്‌മെമ്പര്‍മാരായ യമുന,ബാബു കെ പി തുടങ്ങിയവര്‍ സംസാരിച്ചു

Read More »

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

April 12th, 2021

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളും തീയതിയും ഏപ്രിൽ 12: കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം,ഏപ്രിൽ 13:വയനാട്,ഏപ്രിൽ 14: ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,ഏപ്രിൽ 15: ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്.ഏപ്രിൽ 16: ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്ക...

Read More »