News Section: obitury

കണിച്ചാർ കാളികയത്തെ മാറോളി ദേവകി (86) നിര്യാതയായി.

June 27th, 2020

കണിച്ചാർ: കാളികയത്തെ മാറോളി ദേവകി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് (27/06/2020) രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ മക്കള്‍ : വേണു, മോഹനന്‍, സുലോചന. മരുമക്കള്‍ : സരോജിനി, ശാന്ത, പരേതനായ നാരായണന്‍.

Read More »

കണിച്ചാർ നാനാനിപൊയിലിലെ പാമ്പാടി ജോസഫ്(കൊച്ചേപ്പ്)നിര്യാതനായി.

June 11th, 2020

കണിച്ചാർ : നാനാനിപൊയിലിലെ പാമ്പാടി ജോസഫ് (കൊച്ചേപ്പ്/82) നിര്യാതനായി. ഭാര്യ പരേതയായ ഏലിക്കുട്ടി .മക്കൾ : പരേതനായ ബേബി, തങ്കമ്മ, ആലിസ്, സണ്ണിച്ചൻ(അധ്യാപകൻ.തേഞ്ഞിപ്പാലം), സിസ്റ്റർ സെലിൻ (അഡോറേഷൻ കോൺവെന്റ് കാസർഗോഡ്, ജോസി(ദീപിക സീനിയർ സബ് എഡിറ്റർ കണ്ണൂർ), ജോണി(കോൺഗ്രസ്‌ കേളകം മണ്ഡലം വൈസ് പ്രസിഡന്റ്‌), ബെന്നി (അധ്യാപകൻ/ചെമ്പന്തൊട്ടി), ഡെന്നി(ഇംഗ്ലണ്ട്) മരുമക്കൾ : ജോയി കുന്നേൽ, പരേതനായ മാത്യു തോലാനി, ലിസി തെക്കേക്കുളം(അദ്ധ്യാപിക തേഞ്ഞിപ്പാലം), ദീപ മാത്യു (നിർമ്മലഗിരി കോളേജ് കൂത്തുപറമ്പ), സിനി ജോണി(നേഴ്സ് പരിയാര...

Read More »

കേളകം സെൻ്റ് തോമസ് ഹൈസ്ക്കൂളിലെ ആദ്യകാല അദ്ധ്യാപകനായിരുന്ന എ.എം മാത്യു നിര്യാതനായി.

June 11th, 2020

കേളകം സെൻ്റ് തോമസ് ഹൈസ്ക്കൂളിലെ ആദ്യകാല അദ്ധ്യാപകനായിരുന്ന എ.എം മാത്യു (85) നിര്യാതനായി. സംസ്കാരം ഇന്ന് ( 11- 6 -2020) 4.30 ന് എറണാകുളം പോത്താനിക്കാട് പള്ളിയിൽ

Read More »

അടയ്ക്കാത്തോട് പാറത്തോട്ടിലെ കിഴക്കേപുറത്തുകുടി ജോഷി നിര്യാതനായി

June 11th, 2020

അടയ്ക്കാത്തോട് : പാറത്തോട്ടിലെ കിഴക്കേ പുറത്തുകുടി പരേതനായ കെ ആർ അയ്യപ്പൻകുഞ്ഞിന്റെ മകൻ ജോഷി കെ എ (59) നിര്യാതനായി. സംസ്കാരം ഇന്ന് (11/06/2020) ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: സുജ.  മക്കൾ: ജ്യോതിഷ, അഖിൽ. മരുമക്കൾ: ഉണ്ണി, രശ്മി.

Read More »

പേരാവൂർ കാഞ്ഞിരപ്പുഴയിലെ വയൽ പീടികയിൽ മറിയം (88) നിര്യാതയായി.

June 4th, 2020

പേരാവൂർ : കാഞ്ഞിരപ്പുഴയിലെ വയൽ പീടികയിൽ മറിയം (88) നിര്യാതയായി. ഭർത്താവ്: പരേതനായ, അബുബക്കർ. മക്കൾ: പരേതനായ മുഹമ്മദ്, ആസിയാ ഇബ്രാഹിം, ആമിന, സഫിയ, ശംസുദ്ധീൻ, ആയിശ. മരുമക്കൾ: ബിയ്യാത്തു, പരേതനായ മുഹമ്മദ്, ആസിയ, പരേതനായ അസൈനാർ, സുലൈമാൻ, റഹ്മത്ത്, മുസ്തഫ.

Read More »

കണ്ണൂർ സ്വദേശി സൗദി അറേബ്യയില്‍ കുഴഞ്ഞു വീണുമരിച്ചു

May 14th, 2020

ദമാം: സൗദി അറേബ്യയില്‍ കണ്ണൂർ സ്വദേശി കുഴഞ്ഞു വീണുമരിച്ചു. കണ്ണൂര്‍ വളക്കൈ കുറുമാത്തൂര്‍ കുന്നുമ്മല്‍ ഇബ്രാഹിം(60) ആണ് ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രിയില്‍ മരിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് വരുന്നതിനിടെ രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ബുധനാഴ്ച രാവിലെയോടെ മരണം സംഭവിച്ചു. ഭാ...

Read More »

പ്രമുഖ വ്യവസായി അറക്കൽ ജോയി (52) അന്തരിച്ചു

April 23rd, 2020

പ്രമുഖ വ്യവസായി മാനന്തവാടി അറക്കൽ പാലസിലെ ജോയി (52) അന്തരിച്ചു. ദുബായിയിൽ വെച്ചായിരുന്നു അന്ത്യം.ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക വിവരം.

Read More »

തലശ്ശേരി അതിരൂപതയിലെ മുതിർന്ന വൈദികൻ ഫാ.മാത്യു മുള്ളൻമട നിര്യാതനായി

April 17th, 2020

തലശ്ശേരി അതിരൂപതയിലെ മുതിർന്ന വൈദികൻ ഫാ. മാത്യു മുള്ളൻമട (95) കരുവഞ്ചാൽ ശാന്തിഭവനിൽ ഇന്ന് രാവിലെ നിര്യാതനായി. കരുവഞ്ചാൽ ശാന്തിഭവൻ വൈദിക മന്ദിരത്തിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. മ്യത സംസ്കാരം നാളെ ( 18-04-2020) രാവിലെ 9.30 ന് തലശ്ശേരി സെന്റ് ജോസഫ്സ് കത്തീഡ്രൽ ദൈവാലയ ത്തിൽ അഭിവന്ദ്യ മാർ ജോർജ് ഞരളക്കാട്ട് പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടും. ഫാ. മാത്യു മുള്ളൻമട   കാഞ്ഞിരപ്പള്ളി ആനിക്കാട് മുള്ളൻമട വർക്കി, റോസ ദമ്പതിക ളുടെ മകനായി 1925 ഡിസംബർ 26 ന് ജനിച്ചു. കൂരാളി എൻ എസ്. എസ് സ്കൂളിൽ പ്രാഥമിക...

Read More »

അമേരിക്കയില്‍ കോവിഡ് ബാധിച്ച് 2 മലയാളികൾ മരിച്ചു

April 1st, 2020

കോവിഡ് ബാധിച്ച് അമേരിക്കയിൽ രണ്ട് മലയാളികൾ മരിച്ചു. ന്യൂജഴ്സിയിലും ന്യൂയോര്‍ക്കിലുമായാണ് മരണങ്ങൾ. ന്യൂയോര്‍ക്കില്‍ മരിച്ചത് പത്തനംതിട്ട ഇലന്തൂര്‍ തോമസ് ഡേവിഡ് (43) ഉം ന്യൂജഴ്സിയില്‍ മരിച്ചത് കുഞ്ഞമ്മ സാമുവല്‍ (85) ഉം ആണ്. കാലിന് ഒടിവോടെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു കുഞ്ഞമ്മ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു തോമസ്. കടുത്ത പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയില്‍ ജീവനക്കാരനായിരുന്ന...

Read More »

പേരാവൂർ തൊണ്ടിയിലെ ആദ്യകാല ഡോക്ടർ പനന്തോട്ടത്തിൽ തങ്കം പാനോസ് ഇംഗ്ലണ്ടിലെ റെഡ് ഹില്ലിൽ നിര്യാതയായി

March 29th, 2020

പേരാവൂർ : തൊണ്ടിയിലെ ആദ്യകാല ഡോക്ടർ പനന്തോട്ടത്തിൽ തങ്കം പാനോസ് ഇംഗ്ലണ്ടിലെ റെഡ് ഹില്ലിൽ നിര്യാതയായി. ഭർത്താവ്: പരേതനായ അഡ്വ. പാനോസ് പനന്തോട്ടം. മക്കൾ: മേരി , പരേതനായ ഡോ. തോമസ്, കുര്യാച്ചൻ, ഡോ.ബിന്ദു ,ഡോ. പ്രീത, ഡോ. പ്രവീൺ.  മരുമക്കൾ: ഡോ. പോൾ (പാവറട്ടി ),            ലത തോമസ് (എറണാകുളം), ക്രിസ്റ്റി കുര്യൻ (അമേരിക്ക) , ദാമൻ (ഡൽഹി), ടോം (അമേരിക്ക), ഡോ.ശാലിനി പ്രവീൺ (യു കെ). ഏറെക്കാലമായി ഇളയ മകൻ ഡോ.പ്രവീണിനോടൊപ്പം ഇംഗ്ലണ്ടിലായിലിരുന്നു താമസം.

Read More »