News Section: പേരാവൂര്‍

സാമൂഹ്യക്ഷേമ പെൻഷനുകൾ ലഭിച്ചില്ലെന്ന് ആദിവാസികളുടെ പരാതി.

March 30th, 2020

  പേരാവൂർ:സാമൂഹ്യ പെൻഷനുകൾ ലഭിച്ചില്ലെന്ന് ആദിവാസികളുടെ പരാതി. പേരാവൂർ പഞ്ചായത്തിലെ മുരിങ്ങോടി കളകുടുമ്പ് കോളനി ഇടപ്പാറകോളനി എന്നിവിടങ്ങളിലെ പത്തോളം ആദിവാസി സ്ത്രീകൾക്കാണ് പെൻഷൻ കിട്ടാതെപോയത് എന്നാണ് ആക്ഷേപം. ഇവർക്ക് വിധവ പെൻഷൻ അടക്കമുള്ള പെൻഷനുകൾ കിട്ടിയിട്ടില്ല. വിധവകളാണെന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കാൻ മുൻപ് നിർദ്ദേശമുണ്ടായിരുന്നു. ചിലർ ഇത് സമർപ്പിച്ചിട്ടില്ല. എന്നാൽ പെൻഷൻ കിട്ടാത്തവരുടെ  കൂടെ സർട്ടിഫിക്കറ്റ് സമർപ്പിച്ച വർക്കും പെൻഷൻ കിട്ടിയിട്ടില്ല. ലോക്ഡൗൺ കാലമായതിനാൽ മറ്റ് ജോലികൾക്ക് പോകാൻ സാ...

Read More »

പേരാവൂർ തൊണ്ടിയിലെ ആദ്യകാല ഡോക്ടർ പനന്തോട്ടത്തിൽ തങ്കം പാനോസ് ഇംഗ്ലണ്ടിലെ റെഡ് ഹില്ലിൽ നിര്യാതയായി

March 29th, 2020

പേരാവൂർ : തൊണ്ടിയിലെ ആദ്യകാല ഡോക്ടർ പനന്തോട്ടത്തിൽ തങ്കം പാനോസ് ഇംഗ്ലണ്ടിലെ റെഡ് ഹില്ലിൽ നിര്യാതയായി. ഭർത്താവ്: പരേതനായ അഡ്വ. പാനോസ് പനന്തോട്ടം. മക്കൾ: മേരി , പരേതനായ ഡോ. തോമസ്, കുര്യാച്ചൻ, ഡോ.ബിന്ദു ,ഡോ. പ്രീത, ഡോ. പ്രവീൺ.  മരുമക്കൾ: ഡോ. പോൾ (പാവറട്ടി ),            ലത തോമസ് (എറണാകുളം), ക്രിസ്റ്റി കുര്യൻ (അമേരിക്ക) , ദാമൻ (ഡൽഹി), ടോം (അമേരിക്ക), ഡോ.ശാലിനി പ്രവീൺ (യു കെ). ഏറെക്കാലമായി ഇളയ മകൻ ഡോ.പ്രവീണിനോടൊപ്പം ഇംഗ്ലണ്ടിലായിലിരുന്നു താമസം.

Read More »

കശുവണ്ടി ശേഖരണ കേന്ദ്രം ഏപ്രിൽ ആദ്യവാരം പ്രവർത്തനം തുടങ്ങും

March 28th, 2020

പേരാവൂർ:  പേരാവൂർ ഏരിയയിലെ ആറ് പഞ്ചായത്തുകളിലും സഹകരണ ബാങ്കുകളുടെ നേതൃത്വത്തിൽ കശുവണ്ടി ശേഖരണ കേന്ദ്രം ആരംഭിക്കാൻ തീരുമാനമായതായും ഇവ ഏപ്രിൽ ആദ്യവാരം പ്രവർത്തനം തുടങ്ങുമെന്നും സിപിഐഎം പേരാവൂർ ഏരിയ സെക്രട്ടറി അഡ്വ എം രാജൻ, ഏരിയ കമ്മിറ്റി അംഗം കെ കെ ശ്രീജിത്ത് എന്നിവർ പേരാവൂരിൽ പറഞ്ഞു. മറ്റു ചിലർ ഇടപെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് കശുവണ്ടി സംഭരണ കേന്ദ്രം ആരംഭിക്കുന്നതെന്നും നാളെ മുതൽ കശുവണ്ടി ശേഖരിക്കുമെന്ന നിലയിലും ചിലർ തെറ്റായ പ്രചരണം നടത്തുന്നുണ്ട്. സഹകരണ വകുപ്പ് പുറത്തുവിട്ട ആദ്യ പട്ടികയിൽ പേരാവൂർ ഏരിയയിലെ സഹകര...

Read More »

കെ.സുധാകരൻ എം.പി. ഇടപ്പെട്ടു; കശുവണ്ടി കർഷകർക്ക് ആശ്വാസം

March 28th, 2020

സഹകരണസംഘങ്ങൾ വഴി കശുവണ്ടി സംഭരണം ഏർപ്പെടുത്തിയപ്പോൾ കൊട്ടിയൂർ ,പേരാവൂർ മേഖലയിൽ നിന്നും ഒറ്റസംഘം പോലും ഇല്ലാത്തത് കർഷകരെ പ്രയാസത്തിലാക്കിയ വാർത്ത കഴിഞ്ഞ ദിവസം മലയോര ശബ്ദം റിപ്പോർട്ട് ചെയ്തിരുന്നു. സംഭവം കെ.സുധാകരൻ എം.പി.യുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് എം.പി.യും പേരാവൂർ എം എൽ എ  സണ്ണി ജോസഫും ഇടപ്പെട്ട് കൊട്ടിയൂർ , കേളകം, മണത്തണ, പേരാവൂർ, മുഴക്കുന്ന് തുടങ്ങിയ സ്ഥലത്തെ സഹകരണ സംഘങ്ങളെ കൂടി കശുവണ്ടി സംഭരണത്തിൽ ഉൾപ്പെടുത്തി. ഇന്നു മുതൽ കശുവണ്ടി കർഷകർക്ക് അതത് സംഘങ്ങളിൽ സാമൂഹിക അകലം പാലിച്ച്  കശുവണ്ടി ...

Read More »

പേരാവൂരിലെ ഗവൺമെൻറ് റസ്റ്റ്ഹൗസ് ശുചീകരിച്ചു

March 26th, 2020

പേരാവൂരിലെ ഗവൺമെൻറ് റസ്റ്റ്ഹൗസ് ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്ന് ശുചീകരിച്ചു. പുറമെ നിന്ന് എത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് താമസ സൗകര്യം ഒരുക്കാനാണ് റസ്റ്റ്‌ ഹൗസ് ശുചീകരിച്ചത്. ഡിവൈഎഫ്ഐ പ്രവർത്തകരായ പി എസ് രജീഷ്, സി സനീഷ്, ശ്രീഹരി, നിസാം എന്നിവർ ചേർന്നാണ് ശുചീകരണ പ്രവർത്തി നടത്തിയത്

Read More »

കൊവിഡ് 19 പ്രതിരോധം : ഇരിട്ടി, പേരാവൂർ ടൗണുകൾ അണുനാശിനികൾ തളിച്ച് ശുചീകരിച്ചു

March 24th, 2020

ഇരിട്ടി : കൊവിഡ് 19 വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഇരിട്ടി ,പേരാവൂർ ടൗണുകൾ അബുനാശിനികൾ തളിച്ച് ശുചീകരിച്ചു .  പോലീസ് , അഗ്നിശമന സേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിലായിരുന്നു   അണു നാശിനി തളിച്ച് ശുചീകരിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് അഗ്നി ശമനസേന ടൗണിലെ ബസ് സ്റ്റോപ്പുകൾ, ഇരിപ്പിടങ്ങൾ, ജനങ്ങൾ തങ്ങുന്ന ഇടങ്ങൾ,   നടപ്പാതകളിലെ കൈവരികൾ എന്നിവിടങ്ങളെല്ലാം അണു നാശിനി തളിച്ച് ശുചീകരിച്ചത് .

Read More »

പേരാവൂര്‍ പഞ്ചായത്തില്‍ അവശ്യ സാധന വ്യാപാര സ്ഥാപനങ്ങള്‍ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനം; നടപടി കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി

March 21st, 2020

  പേരാവൂര്‍:കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പേരാവൂര്‍ ഗ്രാമ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. വ്യാപാരികളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ പഞ്ചായത്ത് ഹാളില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. ചൊവ്വാഴ്ച മുതല്‍ മെഡിക്കല്‍ ഷോപ്പ്, പാല്‍, പത്രം എന്നിവ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാനും പലചരക്ക് കടകള്‍ ബേക്കറികള്‍, ഹോട്ടലുകള്‍ എന്നിവ രാവിലെ 10 മണിമുതല്‍ 5 മണിവരെ തുറന്ന് പ്രവര്‍ത്തിക്കാനും മറ്റുള്ളവ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ...

Read More »

കൊറോണ വ്യാപനം തടയുന്നതിനായി നടപടികൾ കർശനമാക്കി പേരാവൂർ പോലീസ്

March 21st, 2020

  പേരാവൂർ :  കൊറോണ വ്യാപനം തടയുന്നതിനായി നടപടികൾ കർശനമാക്കുകയാണ് പോലീസ് .ഇതിന്റെ ഭാഗമായി പേരാവൂർ ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ എത്തി പോലീസ് നിർദ്ദേശങ്ങൾ നൽകി. സാധനം വാങ്ങാൻ എത്തുന്ന ആളുകൾ ഏറെ നേരം കടകളിൽ ചിലവഴിക്കാതെ മടങ്ങണം, എല്ലാ സ്ഥാപനങ്ങളിലെ ജീവനക്കാരും മാസ്ക് ധരിക്കണം, സാനിറ്ററൈസർ കടകളിൽ നിർബന്ധമായും വെക്കണം ,ആളുകൾ ടൗണിൽ വട്ടംകൂടി നിൽക്കാൻ പാടില്ല, തുടങ്ങിയ നിർദ്ദേശങ്ങൾ അടങ്ങിയ നോട്ടീസിൽ സ്ഥാപന ഉടമയുടെ ഉപ്പും ശേഖരിക്കുന്നുണ്ട് .ഈ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച...

Read More »

“ഭയമല്ല വേണ്ടത് ജാഗ്രതയാണ്” ലഘുലേഖ വിതരണം ചെയ്ത് എബിവിപി പേരാവൂർ നഗർ.

March 18th, 2020

    കൊറോണ വൈറസുമായി ബന്ധപെട്ട് പൊതുജനങ്ങളിൽ വളർന്നു വരുന്ന ആശങ്കളിൽനിന്നും തെറ്റിദ്ധാരണകളിൽനിന്നും പൊതുജനത്തെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ലഘുലേഖകൾ വിതരണം ചെയ്തു. എബിവിപി പേരാവൂർ നഗർ സമിതിയുടെ നേതൃത്വത്തിലാണ് കണിച്ചാർ ടൗണിൽ ലഘുലേഖകൾ വിതരണം ചെയ്തത്.

Read More »

ഭീഷ്മ കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കോവിഡ്- 19 നെതിരെ പദയാത്ര നടത്തി

March 18th, 2020

പേരാവൂർ. ഭീഷ്മ കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കോവിഡ്- 19 നെതിരെ ബോധവൽക്കരണം നടത്തുന്ന എന്ന ലക്ഷ്യത്തോടെ മോഡി രാജേഷ്, ഷൈജു തോലമ്പ്ര എന്നിവർ പേരാവൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും കണിച്ചാർ ബസ്സ്റ്റാൻഡ് വരെ പദയാത്ര നടത്തി. പദയാത്രയുടെ ഉദ്ഘാടനം പേരാവൂർ താലൂക്കാശുപത്രി സൂപ്രണ്ട് ഗ്രിഫിൽ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പദ യാത്രയിലുടനീളം ലഘുലേഖകൾ വിതരണം ചെയ്തു.

Read More »