News Section: പേരാവൂര്‍

കൊറോണ വ്യാപനം തടയുന്നതിനായി നടപടികൾ കർശനമാക്കി പേരാവൂർ പോലീസ്

March 21st, 2020

  പേരാവൂർ :  കൊറോണ വ്യാപനം തടയുന്നതിനായി നടപടികൾ കർശനമാക്കുകയാണ് പോലീസ് .ഇതിന്റെ ഭാഗമായി പേരാവൂർ ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ എത്തി പോലീസ് നിർദ്ദേശങ്ങൾ നൽകി. സാധനം വാങ്ങാൻ എത്തുന്ന ആളുകൾ ഏറെ നേരം കടകളിൽ ചിലവഴിക്കാതെ മടങ്ങണം, എല്ലാ സ്ഥാപനങ്ങളിലെ ജീവനക്കാരും മാസ്ക് ധരിക്കണം, സാനിറ്ററൈസർ കടകളിൽ നിർബന്ധമായും വെക്കണം ,ആളുകൾ ടൗണിൽ വട്ടംകൂടി നിൽക്കാൻ പാടില്ല, തുടങ്ങിയ നിർദ്ദേശങ്ങൾ അടങ്ങിയ നോട്ടീസിൽ സ്ഥാപന ഉടമയുടെ ഉപ്പും ശേഖരിക്കുന്നുണ്ട് .ഈ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച...

Read More »

“ഭയമല്ല വേണ്ടത് ജാഗ്രതയാണ്” ലഘുലേഖ വിതരണം ചെയ്ത് എബിവിപി പേരാവൂർ നഗർ.

March 18th, 2020

    കൊറോണ വൈറസുമായി ബന്ധപെട്ട് പൊതുജനങ്ങളിൽ വളർന്നു വരുന്ന ആശങ്കളിൽനിന്നും തെറ്റിദ്ധാരണകളിൽനിന്നും പൊതുജനത്തെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ലഘുലേഖകൾ വിതരണം ചെയ്തു. എബിവിപി പേരാവൂർ നഗർ സമിതിയുടെ നേതൃത്വത്തിലാണ് കണിച്ചാർ ടൗണിൽ ലഘുലേഖകൾ വിതരണം ചെയ്തത്.

Read More »

ഭീഷ്മ കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കോവിഡ്- 19 നെതിരെ പദയാത്ര നടത്തി

March 18th, 2020

പേരാവൂർ. ഭീഷ്മ കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കോവിഡ്- 19 നെതിരെ ബോധവൽക്കരണം നടത്തുന്ന എന്ന ലക്ഷ്യത്തോടെ മോഡി രാജേഷ്, ഷൈജു തോലമ്പ്ര എന്നിവർ പേരാവൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും കണിച്ചാർ ബസ്സ്റ്റാൻഡ് വരെ പദയാത്ര നടത്തി. പദയാത്രയുടെ ഉദ്ഘാടനം പേരാവൂർ താലൂക്കാശുപത്രി സൂപ്രണ്ട് ഗ്രിഫിൽ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പദ യാത്രയിലുടനീളം ലഘുലേഖകൾ വിതരണം ചെയ്തു.

Read More »

കോവിഡ് 19 ; പേരാവൂര്‍ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌കിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

March 18th, 2020

പേരാവൂര്‍: കോവിഡ് 19 -പേരാവൂര്‍ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌കിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം.അത്യാഹിത വിഭാഗത്തോട് ചേര്‍ന്നാണ് ഹെല്‍പ്പ് ഡസ്‌കിന്റെ പ്രവര്‍ത്തനം.പേരാവൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ ആശ വര്‍ക്കര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് കോവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് ശക്തമായ നിരീക്ഷണമാണ് പ്രദേശത്ത് നടത്തുന്നത്.നിലവില്‍ 50ല്‍ അധികം പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ് .വിദേശത്ത്...

Read More »

കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം

March 17th, 2020

  പേരാവൂർ ഇരിട്ടി റോഡിൽ കാക്കയങ്ങാടിനു സമീപം അമ്പലമുക്കിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് കാർ യാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റു. പയ്യന്നൂരിൽ നിന്ന് മാനന്തവാടിയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ യുവതിയെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയായിരുന്നു അപകടം. https://youtu.be/zbUDQWIGhqw

Read More »

കൊറോണ വ്യാപനം തടയാൻ പേരാവൂരിൽ “ഹാൻഡ് വാഷ് കോർണർ” ഒരുക്കി ഡിവൈഎഫ്ഐ.

March 16th, 2020

    "കോവിഡ് 19" വ്യാപനം തടയുക എന്ന ലക്ഷ്യത്തോടുകൂടി ഡിവൈഎഫ്ഐ ആസൂത്രണം ചെയ്ത "ഹാൻഡ് വാഷ് കോർണറിന്റെ" ബ്ലോക്ക്‌ തല ഉദ്ഘാടനം കെ കെ ശ്രീജിത്ത് നിർവഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് എ ഷിബു അധ്യക്ഷത വഹിച്ചു. കെ വി രോഹിത്,രഗിലേഷ്‌ ടി, ജോയൽ ജോബ്, അമീർ ഫൈസൽ, രാഹുൽ കെ വി, മുകുന്ദൻ എന്നിവർ സംസാരിച്ചു.

Read More »

പെരുമ്പുന്നയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം.

March 15th, 2020

  പെരുമ്പുന്ന പള്ളിക്കു സമീപം   കാറുകൾ കൂട്ടിയിടിച്ച് അപകടം.ഇരിട്ടി ഭാഗത്തുനിന്നും വരികയായിരുന്ന ഉളിക്കൽ സ്വദേശിയുടേയും ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കേളകം സ്വദേശിയുടെയും കാറുകളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ   പരിക്കേറ്റ യാത്രക്കാരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More »

പണം വെച്ച് ചീട്ടുകളി;  ഒൻപതംഗ സംഘത്തെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു

March 15th, 2020

പേരാവൂർ:തൊണ്ടിയിൽ സ്വകാര്യ വ്യക്തിയുടെ വീട് കേന്ദ്രീകരിച്ച് പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന ഒൻപതംഗ സംഘത്തെ പേരാവൂർ എസ്.ഐ. പി.വിജേഷ് അറസ്റ്റ് ചെയ്തു . രഹസ്യ വിവരത്തെത്തുടർന്ന് നടന്ന റെയ്ഡിലാണ് ഇരുനില വീട്ടിന്റെ മുകളിലെ നിലയിൽ വൻ തുക വെച്ച് ചീട്ടുകളിക്കുന്ന സംഘം വലയിലായത്. തൊണ്ടിയിയിൽ  ,മടപ്പുരച്ചാൽ  ,വെള്ളൂന്നി ,മഞ്ഞളാംപുറം   എന്നിവിടങ്ങളിൽ നിന്നുള്ള 9 പേരെയാണ് പൊലീസ് അറസ്റ്റ്  ചെയ്തത്. ഇവരിൽ നിന്ന് വൻ തുകയും  പിടികൂടി.

Read More »

ഭർത്താവിന്റെ വീട്ടിൽ നിന്ന് മർദ്ദനമേറ്റ് യുവതിയെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

March 13th, 2020

പേരാവൂർ :ഭർത്താവിന്റെ വീട്ടിൽ നിന്ന് മർദ്ദനമേറ്റ് യുവതിയെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുരിങ്ങോടിയിലെ സിറാജിൻ്റേയും സമീറയുടേയും മകൾകെ ഷബ്നയെയാണ് പരിക്കുകളോടെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കണ്ണവം കൈച്ചേരിയിലെ സനീറിൻ്റെ ഭാര്യയാണ് ശബ്ന. സനീർ വിദേശത്താണ് ജോലിചെയ്യുന്നത്. വ്യാഴാഴ്ച കൈച്ചേരിയിലെ വീട്ടിലെത്തിയ സനീറിൻ്റെ മാതാപിതാക്കൾ ഷബ്നയുമായി വാക്കുതർക്കമുണ്ടാവുകയും ഇരുവരും ചേർന്ന് കൈകൊണ്ടും വടികൊണ്ടും മർദ്ദിച്ചുവെന്നാണ് പരാതി. സ്ത്രീധനത്തിൻ്റെ പേരിൽ ഭർത്താവിൻ്റെയും ഭർതൃവീട്ടുകാരുടേ...

Read More »

സൗജന്യമായി റീ യൂസബിൾ കോട്ടൺ മാസ്കുകൾ വിതരണം ചെയ്യ്ത് ഡിവൈഎഫ്ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റിയും എകെടിഎ പേരാവൂർ യൂണിറ്റും മാതൃകയായി

March 13th, 2020

  പേരാവൂർ : കൊറോണ പടരുന്ന സാഹചര്യത്തിൽ സർജിക്കൽ മാസ്കിൻ്റെ ലഭ്യതക്കുറവിൻ്റെയും മാസ്കുകുകൾക്ക് അമിത വില ഈടാക്കുന്നതിൻ്റെയും പശ്ചാത്തലത്തിൽ ഡിവൈഎഫ്ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെയും എകെടിഎ പേരാവൂർ യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യമായി റീ യൂസബിൾ കോട്ടൺ മാസ്കുകൾ വിതരണം ചെയ്തു. പേരാവൂർ താലൂക്ക് ആശുപത്രി, പേരാവൂർ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലെ മുഴുവൻ ജീവനക്കാർക്കും ബസ് ജീവനക്കാർ, ഓട്ടോ തൊഴിലാളികൾ എന്നിവർക്കും സൗജന്യമായി മാസ്ക് വിതരണം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ വി സക്കീർ ഹുസൈൻ പ...

Read More »