പളളൂരിലെ കെയ്യോടന്‍ കോറോത്ത് ക്ഷേത്ര കുട്ടിശാസ്തപ്പന്‍ തെയ്യങ്ങള്‍ ഭക്തജനങ്ങളില്‍ വേറിട്ട കാഴ്ചയായി

മാഹി: പളളൂരിലെ ശ്രീ കെയ്യോടന്‍ കോറോത്ത് ക്ഷേത്രത്തില്‍ ഒരേ സമയം 38 കുട്ടിശാസ്തപ്പന്‍ തെയ്യങ്ങളാണ് കെട്ടിയാടിയത്. ചെണ്ടക്കാരും വെളിച്ചപ്പാടുകളും, സഹായികളുമൊക്കെയായി ഇരുന്നൂറോളം പേര്‍ തെയ്യ പറമ്പില്‍ നിറഞ്ഞാടിയപ്പോള്‍ പള്ളൂര്‍ കോയ്യോടന്‍ കോറോത്ത് ക്ഷേത്രപറമ്പ് തന്നെ ചുടല ചലനങ്ങളില്‍ ഇളകിയാടുന്നതായി കാഴ്ചക്കാര്‍ക്ക് അനുഭവപ്പെട്ടു. വിദേശികളടക്കം ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. നേര്‍ച്ച തെയ്യങ്ങള്‍ ഇനിയുമേറെ ഉണ്ടായിരുന്നുവെങ്കിലും, തെയ്യം കെട്ടുകാരുടേയും, അണിയറകളുടേയും ദൗര്‍ലഭ്യ...Read More »

നിയന്ത്രണം വിട്ട ലോറി പോസ്റ്റുകള്‍ തകര്‍ത്തെറിഞ്ഞു ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

പാനൂര്‍: നിയന്ത്രണം വിട്ട നാഷണല്‍ പെര്‍മിറ്റ് ലോറി ഇലക്ട്രിക്ക് പോസ്റ്റുകള്‍ തകര്‍ത്തെറിഞ്ഞു. ഇന്ന് പുലര്‍ച്ചെ 5 മണിയോടെ മൂലക്കടവ് കമ്പിപാലത്തിന് സമീപമാണ് അപകടം നടന്നത്. സമീപത്തെ മൂന്ന് പെട്രോള്‍ പമ്പുകള്‍ കടന്നാണ് ലോറി തുണിലിടിച്ചത്. ഗതാഗതവും വൈദ്യുതി ബന്ധവും താറുമാറായി. വൈദ്യുത തൂണുകള്‍ ലോറി ഇടിച്ച് തകര്‍ത്തതോടെ ലൈനുകള്‍ പൊട്ടിവീണ് വൈദ്യുതി ബന്ധം താറുമാറാകുകയും റോഡില്‍ ഗതാഗത തടസ്സം സംഭവിക്കുകയുമായിരുന്നു. തിരക്കൊഴിഞ്ഞ സമയമായതാനാല്‍ ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്ത മൊഴിവായത്. നിരവധി വാഹന...Read More »

കൂത്തുപറമ്പില്‍ ട്രാഫിക് സര്‍ക്കിള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭനടപടി തുടങ്ങി

കൂത്തുപറമ്പ്: ടൗണില്‍ ട്രാഫിക് സര്‍ക്കിള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭനടപടി തുടങ്ങി. തലശ്ശേരി വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ട്രാഫിക് സര്‍ക്കിള്‍ സ്ഥാപിക്കുന്നത്. കണ്ണൂര്‍, തലശ്ശേരി, മട്ടന്നൂര്‍ ഭാഗങ്ങളിലേക്കുള്ള റോഡുകള്‍ കൂടിച്ചേരുന്ന സ്ഥലത്താണിത്. പ്രാരംഭനടപടിയെന്ന നിലയില്‍ സര്‍ക്കിളിന്റെ രൂപത്തില്‍ മണല്‍ചാക്കുകള്‍ നിരത്തിവെച്ചു. ട്രാഫിക് സര്‍ക്കിള്‍ സ്ഥാപിച്ചാലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനായി ചൊവ്വാഴ്ച രാത്രിയിലാണ് മണല്‍ചാക്കുകള്‍ നിരത്തിവച്ചത്. 10 ദിവസംവരെ ഇത് ഇവിടെ ...Read More »

പാനൂരില്‍ ഇ.എം. എസ്.സ്മരക മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

പാനൂര്‍: പാനൂര്‍ പാലക്കൂലില്‍ ഇ.എം. എസ്.സ്മരക മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പൗരത്വ ഭേദഗതി വിഷയത്തില്‍ ചരിത്രത്തില്‍ ഇതേ വരെ ഇല്ലാത്ത ഒറ്റപ്പെടലാണ് ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ നേരിടുന്നതെന്നും മറ്റ് രാജ്യങ്ങളിലെ ഭരണാധികാരികളുടെ സന്ദര്‍ശനം പോലും റദ്ധ് ചെയ്യുന്ന സ്ഥിതിയാണ് ഇവിടെ എന്നു മുഖ്യമന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാനുള്ള ശ്രമവും കേന്ദ്ര സര്‍ക്കാര്‍ തുടരുകയാണെന്നും അദേഹം പറഞ്ഞു. സി.പി.എം. പാനൂര്‍ ഏരിയാ സിക്രട്ടറി കെ.ഇ.കുഞ്ഞബ്ദുള്ള അധ്യക്ഷനായി. ...Read More »

ജില്ലയില്‍ പോളിയോ തുള്ളിമരുന്ന് നല്‍കല്‍ നാളെ തുടങ്ങും

കണ്ണൂര്‍: അഞ്ച് വയസ്സുവരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ഓരോ ഡോസ് പോളിയോ തുള്ളിമരുന്ന് നല്‍കല്‍ നാളെ. ജില്ലയില്‍ അഞ്ച് വയസ്സിനു താഴെയുള്ള 1,86,795 കുട്ടികള്‍ക്കും ഇതരസംസ്ഥാനത്തുനിന്നുള്ള 1416 കുട്ടികള്‍ക്കുമാണ് തുള്ളിമരുന്ന് നല്‍കാനുള്ളതെന്ന് ഡിഎംഒ കെ നാരായണ നായ്ക് അറിയിച്ചു. ദേശീയ പള്‍സ് പോളിയോ ദിനത്തില്‍ ജനിച്ച കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ എല്ലാ നവജാതശിശുക്കള്‍ക്കും വാക്‌സിന്‍ നല്‍കണം. ഇത് തീര്‍ത്തും സുരക്ഷിതമാണ്. ജില്ലാതല ഉദ്ഘാടനം രാവിലെ എട്ടിന കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മന്ത്രി രാമചന്ദ്രന്...Read More »

മിസ് സൗത്ത് ഇന്ത്യാ മല്‍സരം ഇന്ന് ഇന്ന് വൈകീട്ട് 6ന്

കണ്ണൂര്‍: പെഗാസസ് സംഘടിപ്പിക്കുന്ന മിസ് സൗത്ത് ഇന്ത്യ മല്‍സരം ഇന്ന് വൈകീട്ട് 6ന് കണ്ണൂര്‍ ലക്‌സോട്ടിക്ക ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. കൊച്ചി, ബെംഗളുരു, ചെന്നൈ, ഹൈദ്രാബാദ് എന്നിവിടങ്ങളില്‍ നടന്ന ഓഡിഷനുകളില്‍നിന്നു തിരഞ്ഞെടുത്ത 23 പേരാണു മത്സരിക്കുക. ഡിസൈനര്‍ സാരി, റെഡ് കോക്കെയില്‍, ബ്ലാക്ക് ഗൗണ്‍ എന്നീ മൂന്നു റൗണ്ടുകളിലെ ഗ്രൂമിങ് സെഷന്‍ ഇന്നലെ നെടുമ്പാശേരി സാജ് എര്‍ത്ത് റിസോര്‍ട്ടില്‍ ആരംഭിച്ചു.മിസ് ഏഷ്യ മല്‍സരങ്ങളിലേക്കുള്ള ദക്ഷിണേന്ത്യന്‍ സുന്ദരിമാരുടെ ചവിട്ടുപടിയാണ് ഈ മല്‍...Read More »

ഫിലമെന്റ് രഹിത പഞ്ചായത്താവന്‍ ഇനി പാനൂരും

പാനൂര്‍: വൈദ്യുത ഉപയോഗം കുറയ്ക്കാന്‍ ഫിലമെന്റ് രഹിത ബ്ലോക്ക് പഞ്ചായത്തെന്ന ആശയ സാക്ഷാത്ക്കാരത്തിനൊരുങ്ങുകയാണ് പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്. എല്‍.ഇ.ഡി ഉല്പന്ന നിര്‍മ്മാണത്തില്‍ പരിശീലനം നേടിയ കുടുംബശ്രീ അംഗങ്ങള്‍ ആരംഭിച്ച എല്‍.ഇ.ഡി ഉല്പന്ന യൂണിറ്റ് കൂരാറ കുന്നോത്ത് മുക്കില്‍ പ്രവര്‍ത്തനം തുടങ്ങി. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസി. എന്‍. അനൂപ് ഉദ്ഘാടനം ചെയ്തു. ചെറുകിട സംരഭകര്‍ക്ക് പ്രോത്സാഹനം നല്‍കി കാര്‍ബണ്‍ ന്യൂട്രല്‍ ബ്ലോക്ക് എന്ന ആശയത്തിലേക്ക് പാനൂര്‍ ബ്ലോക്കിനെ എത്തിക്കുക എന്നതാണ് ലക്ഷ്യമി...Read More »

പയ്യന്നൂര്‍ നഗരസഭയില്‍ കുടുംബശ്രീ സെക്യൂരിറ്റി സേന രൂപീകരിച്ചു

കണ്ണൂര്‍: പുരുഷന്മാര്‍ മാത്രം അടക്കി വാണിരുന്ന സുരക്ഷാ മേഖലയിലേക്ക് ചുവടുവച്ച് പയ്യന്നൂര്‍ നഗരസഭയില്‍ കുടുംബശ്രീയുടെ സെക്യൂരിറ്റി സേന രൂപീകൃതമായി. പയ്യന്നൂര്‍ നഗരസഭ ഹാളില്‍ നടന്ന പരിപാടി കണ്ണൂര്‍ ജില്ല കലക്ടര്‍ ടിവി സുഭാഷ് ഉദ്ഘാടനം ചെയ്തു. ലോകത്താകമാനം സ്ത്രീകള്‍ എല്ലാ മേഖലകളിലും ഇടപെട്ടു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ ഇപ്പോഴും ചില കാര്യങ്ങളില്‍ അലിഖിതമായ നിയമങ്ങളും അതിര്‍വരമ്പുകളും നിലനില്‍ക്കുന്നുണ്ടെന്ന് ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു. അത്യാധുനിക സൗകര്യങ്ങള്‍ ദൈനംദിന ജീവിതത്ത...Read More »

സാംസ്‌കാരിക നവീകരണത്തിനുള്ള പ്രതിരോധ മരുന്നാണ് കലകള്‍: മന്ത്രി എ കെ ബാലന്‍

പയ്യന്നൂര്‍: എത്ര ലക്ഷങ്ങള്‍ കൊടുത്താലും ഭേദമാകാത്ത രോഗങ്ങളെ പ്രതിരോധിക്കുന്ന മരുന്നാണ് കല എന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അഭിപ്രായപ്പെട്ടു. പയ്യന്നൂര്‍ നഗരസഭയുടെ സഹകരണത്തോടെ കേരള ലളിതകലാ അക്കാദമി സ്ഥാപിച്ച ആര്‍ട് ഗ്യാലറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സാംസ്‌കാരികമായ നവീകരണത്തിന് നന്മയുടെ രൂപങ്ങളായി മനുഷ്യര്‍ മാറണം. സാംസ്‌കാരിക തലം രൂപപ്പെടുത്തുന്ന ആശയങ്ങളിലൂടെ മാത്രമെ അതു സാധ്യമാകൂ. നഗര കേന്ദ്രീകൃതമായിരുന്ന കേരള ലളിത കല അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ ഗ...Read More »

അംബേദ്കര്‍ ഗ്രാമവികസന പദ്ധതി ജനങ്ങള്‍ക്ക് സമര്‍പ്പിച്ച മന്ത്രി എ കെ ബാലന്‍

കണ്ണപുരം: കേരളത്തിലെ പട്ടികജാതിപട്ടികവര്‍ഗ മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ട കാലമാണിതെന്ന് പട്ടിക ജാതി പട്ടിക വര്‍ഗ ക്ഷേമ, സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍. പട്ടികജാതി വികസന വകുപ്പ് കണ്ണപുരം ഗ്രാമ പഞ്ചായത്തിലെ പുഞ്ചവയല്‍ കോളനിയില്‍ നടപ്പാക്കിയ അംബേദ്കര്‍ ഗ്രാമവികസന പദ്ധതി കോളനി നിവാസികള്‍ക്കു സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന ഹോസ്റ്റലുകള്‍ മികച്ച നിലവാരത്തിലാണ് ഇപ്പോള്‍ പ്രവര്‍ത...Read More »

More News in panoor
»