Tag: kottiyoor

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് 2019 – 20 വർഷത്തെ വികസന സെമിനാർ ഉദ്ഘാടനം

November 26th, 2018

  കൊട്ടിയൂർ: കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് 2019 - 20 വർഷത്തെ വികസന സെമിനാർ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ, വൈസ് പ്രസിഡന്റ് റോയി നമ്പുടാകം, ബ്ലോക്ക് മെമ്പർ മാത്യു പറമ്പൻ, പഞ്ചായത്ത് സെക്രട്ടറി കെ.കെ സത്യൻ, രാഷ്ട്രീയ പാർട്ടി നേതാക്കളായ പി. തങ്കപ്പൻ മാസ്റ്റർ , പി.സി രാമകൃഷ്ണൻ , പഞ്ചായത്തംഗങ്ങളായ ജോണി ആമക്കട്ട് ,എം.വി. ചാക്കോ, സിസിലി കണ്ണന്താനം, രാജൻ ഇടമന, രാജൻ പാപ്പിനിശ്ശേരി, ജോർജ് തുമ്പൻ തുരുത്തി, ജോസ് തടത്തിൽ, ബിന്ദു വാഹായാനി തുടങ്ങിയവർ പ്രസംഗിച്ചു.

Read More »

ബാലേട്ടന്റെ അലമാര തുറന്നു

November 26th, 2018

  കൊട്ടിയൂർ : ബാലേട്ടന്റെ അലമാര തുറന്നു. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ടാഗോർ സാംസ്കാരിക വേദി പ്രസിഡന്റ് കെ. ഡി. മുരളീധരൻ അധ്യക്ഷനായിരുന്നു. മിഴി സാംസ്കാരിക വേദി പ്രസിഡന്റ് ഷാജി തോമസ് ബാലേട്ടന്റെ പുസ്തകങ്ങൾ ടാഗോർ വിദ്യാനികേതൻ ഡയറക്ടർ ടി.കെ. വിനുവിന് കൈമാറി. നാളികേര സൊസൈറ്റി ചെയർമാൻ എൻ. ജെ. ജോസഫ്, ശ്രീപാദം ചീഫ് എഡിറ്റർ പി. എസ്. മോഹനൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി. രാഘവൻ, ചേമ്പർ ഓഫ് കൊട്ടിയൂർ പ്രസിഡന്റ് എം.എ. രാജേഷ്, ചെറിയാൻ നമ്പുടാകം പ്രസംഗിച്ചു. പത്തോളം ഭാഷകൾ എഴുതുകയും വായിക...

Read More »

മലയാളത്തിളക്കത്തിന് തുടക്കമായി

November 13th, 2018

    കൊട്ടിയൂർ: ചുങ്കക്കുന്ന് ഗവ.യു.പി.സ്കൂളിൽ മലയാളത്തിളക്കം ദ്വിദിന പരിശീലന പരിപാടിക്ക് തുടക്കമായി. എല്ലാ കുട്ടികളും മലയാള ഭാഷ അനായാസേന കൈകാര്യം ചെയ്യാനുള്ള ശേഷി നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഇരിട്ടി ബി.ആർ.സി യുടെ  ആഭിമുഖ്യ ത്തിലാണ് പരിപാടി നടത്തപ്പെടുന്നത്. കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലെ എൽ പിയു പി വിഭാഗം അധ്യാപകരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. പ്രസ്തുത  പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ വിൻസെന്റ് ജോസ് നിർവഹിച്ചു. ടി, ചന്ദ്രൻ സ്വാഗതവും . രൂപ.പി. പദ്ധതി വിശദീകരണവുംനടത്തി. അധ്യാപ...

Read More »

പ്രളയം ദുരന്തം വിതച്ച കൊട്ടിയൂർ പഞ്ചായത്തിൽ വീട് നിർമ്മാണത്തിന് വിലക്ക്

November 13th, 2018

    കൊട്ടിയൂർ: പ്രളയം ദുരന്തം വിതച്ച കൊട്ടിയൂർ പഞ്ചായത്തിൽ വീട് നിർമ്മാണത്തിന് വിലക്ക്.  ഉരുൾപൊട്ടലിൽ താമസയോഗ്യ മല്ലാത്ത സ്ഥലത്തു നിന്നും മാറാൻ ശ്രമിക്കുന്നവർക്കും വീട് നിർമ്മിക്കാനും, നിർമ്മാണ പ്രവർത്തനങ്ങൾക്കും അനുമതിയില്ല. കൂര കെട്ടാൻ സഹായം ലഭിക്കുന്നതു പോലും സ്വീകരിക്കാനാവാത്ത സ്ഥിതി യിലാണ് വീട് നഷ്ടപ്പെട്ടവർ. സർക്കാർ അടിയന്തിരമായി ഇടപെട്ട് നിർമ്മാണാനുമതി നൽകണമെന്ന് പഞ്ചായത്ത് അധികൃതർ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.

Read More »

കെ.എസ്.ആർ .ടി.സി ബസ്സുകൾ ട്രിപ്പ് മുടക്കം പതിവായി: കൊട്ടിയൂർ വയനാട്  ചുരം റൂട്ടിൽ യാത്രാ ദുരിതം

November 12th, 2018

    കേളകം: കെ.എസ്.ആർ .ടി.സി ബസ്സുകൾ ട്രിപ്പ് മുടക്കം പതിവായി.--കൊട്ടിയൂർ വയനാട്  ചുരം റൂട്ടിൽ യാത്രാ ദുരിതം.  പ്രളയ ദുരന്തത്തേ തുടർന്ന് റോഡ് യാത്രാ യോഗ്യമാക്കുന്നതിനായി മാസങ്ങൾ അടച്ചിട്ട  സമയത്ത് കിലോമീറ്റർ അധികമായി യാത്ര ചെയ്ത് നിടും പൊയിൽ - .മാനന്തവാടി ചുരം   വഴിയാണ് യാത്ര ചെയ്തതത്.  ഇപ്പോൾ കൊട്ടിയൂർ പാൽ ചുരം  റോഡ് തുറന്നിട്ടും  കെ.എസ്. ആർ.ടി.സി യുടെ അനാസ്ഥ മൂലം നൂറുകണക്കിന് യാത്രക്കാരാണ്  വലയുന്നത്  കണ്ണൂർ ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന രണ്ട് ബസ്സുകൾ പ്രളയത്തിന് ശേഷം ഈ റൂട്ടിൽ ഓടീട്ടില്ല .ഇ...

Read More »

ചികിത്സാ സഹായം നൽകി കൊട്ടിയൂർ ഗ്രാമം വാട്ട്സ്ആപ്പ് ഗ്രൂപ്പ് മാതൃകയാകുന്നു

November 9th, 2018

    കൊട്ടിയൂർ: നവമാധ്യമ കൂട്ടായ്മകൾ സമയം കൊല്ലികൾ മാത്രമാണെന്ന പ്രസ്താവനയ്ക്ക് എതിരഭിപ്രായം ആവുകയാണ് കൊട്ടിയൂർ ഗ്രാമം എന്ന വാട്സ് അപ്പ് കൂട്ടായ്മ.കൂട്ടായ്മയിലെ അംഗങ്ങളിൽ നിന്നും സ്വരുക്കൂട്ടിയ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയാണ് പാൽച്ചുരത്തെ ജിൻസ് എന്ന യുവാവിന്റെ ചികിത്സാർത്ഥം നൽകിയത്.മഞ്ഞപ്പിത്തം ബാധിച്ച ഗുരുതരാവസ്ഥയിലായ ജിൻസിനെ സഹായിക്കാൻ ആദ്യം മുന്നോട്ട് വന്നത് കൊട്ടിയൂർ ഗ്രാമം വാട്സ് അപ്പ് കൂട്ടായ്മ ആണ്.ഇത്തരം നിരവധി സഹായങ്ങളാണ് ഈ വാട്സ്അപ്പ് കൂട്ടായ്മയിലൂടെ ചെയ്തു വരുന്നത് . ജിൻസ് സഹായധന ...

Read More »

കൊട്ടിയൂരിലെ ആദ്യകാല കുടിയേറ്റ കർഷകനും സാമൂഹ്യപ്രവർത്തകനുമായ വൽപുഴവയലിൽ നാണു നിര്യാതനായി

November 5th, 2018

    കൊട്ടിയൂർ: കൊട്ടിയൂരിലെ ആദ്യകാല കുടിയേറ്റ കർഷകനും സാമൂഹ്യപ്രവർത്തകനുമായ വൽപുഴവയലിൽ നാണു (93) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ . ഭാര്യ: ജാനകി (പരേത). മകൻ: ശിവൻ, മരുമകൾ: രാജമ്മ  

Read More »

ഉരുൾപൊട്ടൽ മൂലം കൃഷി നഷ്ടപ്പെട്ട മേഖലയിൽ പുനർ നിർമാണം മന്ത്രി വി. എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു

October 31st, 2018

    കേളകം : ഉരുൾപൊട്ടൽ മൂലം കൃഷി നഷ്ടപ്പെട്ട കൊട്ടിയൂർ പഞ്ചായത്തിൽ പുനർ കൃഷി മന്ത്രി വി. എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനായിരുന്നു. ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി പ്രസന്ന, വൈസ് പ്രസിഡണ്ട് വി. ഷാജി കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിരാ ശ്രീധരൻ വൈസ് പ്രസിഡണ്ട് റോയി നമ്പൂടാകം. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മാത്യു പറമ്പൻ ഷൈനി ബ്രിട്ടോ തുടങ്ങി ജനപ്രതിനിധികളും കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ ചടങ്ങിൽ സ...

Read More »

പാൽച്ചുരം ബോയ്സ് ടൗൺ റോഡിൽ വാഹനങ്ങൾ ഇന്ന് മുതൽ ഓടിത്തുടങ്ങും

September 16th, 2018

    കൊട്ടിയൂർ : പാൽച്ചുരം ബോയ്സ് ടൗൺ റോഡിൽ വാഹനങ്ങൾ ഇന്ന് മുതൽ ഓടിത്തുടങ്ങും: പതിനൊന്ന് മണിക്ക് പാൽച്ചുരം പള്ളിക്ക് സമീപം നടക്കുന്ന ചടങ്ങിന് ശേഷം വാഹനങ്ങൾ കടത്തിവിടാനാണ് പദ്ധതി.

Read More »

അമ്പായത്തോട്ടിലെ പരിയാരത്ത് അംബിക നിര്യാതയായി

September 3rd, 2018

  കൊട്ടിയൂർ : അമ്പായത്തോട്ടിലെ പരിയാരത്ത് രാജുവിന്റെ ഭാര്യ അംബിക (67) നിര്യാതയായി.സംസ്കാരം ചൊവ്വാഴ്ച്ച വീട്ടുവളപ്പിൽ. മക്കൾ ലാലു (കൊട്ടിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് ,അംഗം), ലിജേഷ്, ലേഖ, ലിഷ. മരുമക്കൾ: മഞ്ജു, സുമിത, രാജേഷ്. ശവസംസ്കാരം ചൊവ്വാഴ്ച്ച വീട്ടുവളപ്പിൽ.

Read More »