tech

ചാറ്റുകള്‍ ഏഴ് ദിവസത്തിന് ശേഷം അപ്രത്യക്ഷമാകും ; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

ചാറ്റുകള്‍ ഏഴ് ദിവസത്തിന് ശേഷം അപ്രത്യക്ഷമാകുന്ന ഫീച്ചര്‍ ആയ ‘ഡിസപ്പിയറിങ് മെസേജ്’ ഇന്ത്യയില്‍ അവതരിപ്പിച്ചതായി കമ്പനി. വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്ത് ഈ സേവനം പ്രയോജനപ്പെടുത്താം. ആന്‍ഡ്രോയിഡ്, ഐഒഎസ് തുടങ്ങി വിവിധ പ്ലാറ്റ്ഫോമുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാകും.ഒരുതവണ ഓപ്ഷന്‍ എനേബിള്‍ ചെയ്താല്‍ പിന്നീട് വരുന്ന മെസേജുകള്‍ ഏഴ് ദിവസത്തിനുള്ളില്‍ അപ്രത്യക്ഷമാകും. ചാറ്റ് ചെയ്ത കാര്യങ്ങള്‍ മറുന്നുപോകാതിരിക്കാനാണ് ഏഴ് ദിവസത്തിന് ശേഷം മെസേജുകള്‍ അപ്രത്യക്ഷമാക്കുന്ന ഫീച്ചര്‍ ആരംഭിച്ചിരിക്കുന്നത് എന്നാണ് വാട്‌സ്ആ...

Read More »

ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള നീക്കങ്ങള്‍ സജീവമാക്കി ടിക്ക് ടോക്ക്.

പബ്ജിക്ക് പിന്നാലെ ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള നീക്കങ്ങള്‍ സജീവമാക്കി ടിക്ക് ടോക്ക്. ടിക്ക്‌ടോക്ക് ഇന്ത്യ ഹെഡ് നിഖില്‍ ഗാന്ധി ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനായി ഡേറ്റാ സുരക്ഷയും സെക്യൂരിറ്റിയും വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ കമ്പനി ആരംഭിച്ചതായും കത്തില്‍ പറയുന്നു. ഇക്കഴിഞ്ഞ ദിവസമാണ് പബ്ജി ഇന്ത്യയില്‍ തിരികെ എത്തുമെന്ന് ഗെയിം ഡെവലപ്പര്‍മാരായ പബ്ജി കോര്‍പ്പറേഷന്‍ ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കു വ...

Read More »

നീണ്ട ഇടവേളയ്ക്ക് ശേഷം രണ്ട് ഇന്‍ സീരീസ് സ്മാര്‍ട്ട് ഫോണുകളുമായി മൈക്രോമാക്‌സ് ; ആകര്‍ഷകമായ വിലയും മികച്ച ഫീച്ചറുകളും

കൊച്ചി : നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാവായ മൈക്രോമാക്‌സ് ഇന്‍ഫോമാറ്റിക്‌സ് തങ്ങളുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ വിപണിയിലിറക്കി. മികച്ച ഫീച്ചറുകളോടെയുള്ള ഇന്‍ നോട്ട്1, ഇന്‍ 1ബി എന്നീ ഫോണുകളാണ് കമ്പനി പുറത്തിറക്കിയത്. 4 ജിബി + 64 ജിബി, 4ജിബി + 128ജിബി എന്നീ ശ്രേണികളില്‍ പച്ച, വെള്ള നിറങ്ങളിലുമാണ് ഇന്‍ നോട്ട് 1 വിപണിയിലെത്തിയിരിക്കുന്നത്. 2 ജിബി + 32 ജിബി/ 4 ജിബി+64 ജിബി എന്നീ ശ്രേണികളില്‍ പര്‍പ്പ്ള്‍, നീല, പച്ച […]

Read More »

വലിയ നാശനഷ്ടമുണ്ടാക്കാന്‍ ഭീമന്‍ ഛിന്നഗ്രഹം ഭൂമിയിലേക്കെത്തിയേക്കുമെന്ന് ശാസ്ത്രജ്ഞര്‍.

ഹിരോഷിമയില്‍ പതിച്ച അണുബോംബ് ഉണ്ടാക്കിയ നാശനഷ്ടത്തേക്കാള്‍ വലിയ നാശനഷ്ടമുണ്ടാക്കാന്‍ ഭീമന്‍ ഛിന്നഗ്രഹം ഭൂമിയിലേക്കെത്തിയേക്കുമെന്ന് ശാസ്ത്രജ്ഞര്‍. ഹവായ് സര്‍വ്വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോണമിയുടേതാണ് നിരീക്ഷണം.  അപോഫിസ് അഥവാ ഗോഡ് ഓഫ് കേയോസ് എന്നാണ് ഈ ഛിന്നഗ്രഹത്തിന് നല്‍കിയിരിക്കുന്ന പേര്. 370 മീറ്റര്‍ വ്യാസമുള്ള ഈ ഛിന്നഗ്രഹം 2068ഓടെ ഭൂമിയില്‍ ഇടിച്ചേക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നത്. ഹിരോഷിമയിലെ അണുബോംബ് സ്ഫോടനത്തേക്കാള്‍ 65000 തവണ പ്രഹര ശേഷിയുണ്ടാവും ഇതിനെന്നാണ് വി...

Read More »

മൂന്ന് ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിള്‍

ന്യൂയോര്‍ക്ക്:  മൂന്ന് ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിള്‍. പ്രിന്‍സസ് സലൂണ്‍, നമ്പര്‍ കളറിംഗ്, കാറ്റ്സ് ആന്‍റ് കോസ് പ്ലേ എന്നീ ആപ്പുകളെയാണ് ഗൂഗിള്‍ ഒഴിവാക്കിയത്. അമേരിക്കയിലും മറ്റും യുവാക്കള്‍ക്കിടയില്‍ പ്രചാരം നേടിയതും  ഏകദേശം രണ്ട് കോടിയോളം ഉപയോക്താക്കള്‍ ഉള്ള ആപ്പുകളാണിവ ഇന്‍റര്‍നാഷണല്‍ ഡിജിറ്റല്‍ അക്കൌണ്ടബിലിറ്റി കൌണ്‍സില്‍ അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഈ ആപ്പുകള്‍ ഗൂഗിളിന്‍റെ ഡാറ്റ ശേഖരണ നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണ് എന്ന് കണ്ടെത്തിയിരുന്നു...

Read More »

വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ചിലപ്പോള്‍ യൂസര്‍ ഫീ നല്‍കേണ്ടിവരും എന്ന വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്…

വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ചിലപ്പോള്‍ യൂസര്‍ ഫീ നല്‍കേണ്ടിവരും എന്ന വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്. എന്നാല്‍ ഇതില്‍ കാര്യമായ പ്രതികരണമൊന്നും വാട്ട്സ്ആപ്പ് നടത്തിയിട്ടില്ല. പക്ഷെ ഇപ്പോള്‍ ‘വാട്ട്സ്ആപ്പ് ബിസിനസ്’ ഉപയോഗിക്കുന്നവരില്‍ നിന്നും വാട്ട്സ്ആപ്പ് ചാര്‍ജ് ഈടാക്കും എന്നാണ് വാര്‍ത്ത. എന്നാല്‍ വാട്ട്സ്ആപ്പ് ബിസിനസ് സംവിധാനത്തിലെ ചില സര്‍വീസുകള്‍ക്കാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് ബിസിനസ് പണം ഈടാക്കുക. എന്നാല്‍ ഏതൊക്കെ സര്‍വീസുകള്‍ക്കാണ് പണം ഈടാക്കുക എന്നത് സംബന്ധി...

Read More »

ഫോൺ വിളിയുടെ ആവശ്യം പറയും; അടിപൊളി ഫീച്ചറുമായി ട്രൂ കോളർ

ഇത്തരം സാഹചര്യങ്ങളിൽ വിളിക്കുവാനുള്ള കാരണം വ്യക്തമാക്കിക്കൊണ്ട് ഒരാളെ ഫോൺവിളിക്കാൻ സഹായിക്കുന്ന ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് കോളർ ഐഡി ആപ്ലിക്കേഷനായ ട്രൂ കോളർ. കോൾ റീസൺ ഫീച്ചർ എന്നാണിതിന് പേര്. ഇതുവഴി ഫോൺ വിളിക്കുന്നയാൾക്ക് വിളിക്കുന്നതിനുള്ള കാരണം പറയാനും ഫോൺ എടുക്കുന്നതിന് മുമ്പ് മറുപുറത്തുള്ളയാൾക്ക് ഫോൺവിളിയുടെ കാരണം മനസിലാക്കാനും സാധിക്കും. ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് ഈ ഫീച്ചർ അവതരിപ്പിച്ചതെന്ന് കമ്പനി പറയുന്നു. ഫോൺ വിളിക്കുന്നതിനുള്ള കാരണം മുൻകൂട്ടി മനസിലാക്കി ഉപയോക്താക്കൾ കോൾ ...

Read More »

തമിഴ് റോക്കേഴ്‌സിനെ ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്തു.

തമിഴ് റോക്കേഴ്‌സിനെ ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്തു. ആമസോൺ ഇന്റർനാഷണിലിന്റെ പരാതിയിലാണ് നടപടി. തമിഴ് റോക്കേഴ്‌സിനെ ഇന്റർനെറ്റിൽ നിന്ന് സ്ഥിരമാക്കി നീക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ആമസോണിന്റെ പരാതിയിൽ ഇന്റർനാഷണൽ കോർപ്പറേഷൻ ഫോർ അസൈൻഡ് നെയിം ആന്റ് നമ്പർ ആണ് നടപടി എടുത്തിരിക്കുന്നത്. ഡിജിറ്റൽ മിലെനിയം കോപ്പി റൈറ്റ് ആക്ട് പ്രകാരം നാലോളം പരാതികളാണ് ആമസോൺ നൽകിയത് എന്നാണ് വിവരം. ആമോസൺ പ്രൈം ഇന്ത്യ അടുത്തിടെ റിലീസ് ചെയ്ത ഹലാൽ ലവ് സ്‌റ്റോറി, പുത്തൻ പുതുകാലൈ തുടങ്ങിയ ചിത്രങ്ങളുടെ വ്യാജ […]

Read More »

നെറ്റ്‍വര്‍ക്ക് തടസപ്പെട്ടതിന്‍റെ വിശദീകരണവുമായി ‘വി’

തിരുവനന്തപുരം : ഫൈബര്‍ ശൃംഖലയിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് ഐഡിയ വോഡഫോണ്‍ സംയുക്ത നെറ്റ്‍വര്‍ക്കായ വിയുടെ സേവനം തടസപ്പെട്ടതെന്ന് വിശദീകരണം. സംസ്ഥാനത്തുടനീളം വിയുടെ സേവനം തടസപ്പെട്ടിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് തകരാറുണ്ടായത്. ഫൈബര്‍ നെറ്റ്‍വര്‍ക്കിലെ തകരാറിനെ തുടര്‍ന്നാണ് പ്രശ്നമുണ്ടായതെന്നായിരുന്നുവെന്നാണ് ആദ്യം വന്ന സൂചനകള്‍. എന്നാല്‍ ഫൈബറുകള്‍ വിവിധയിടങ്ങളില്‍ വിച്ഛേദിക്കപ്പെട്ടതായി വിയുടെ ഔദ്യോഗിക കുറിപ്പ് വിശദമാക്കുന്നു. എങ്ങനെയാണ് തകരാറുണ്ടായതെന്ന് അന്വേഷണം നടത്തുമെന്നു...

Read More »

ഫൈബര്‍ നെറ്റ്‍വര്‍ക്ക് തകരാര്‍ ; ഐഡിയ വോഡഫോണ്‍ സംയുക്ത നെറ്റ്‍വര്‍ക്കായ വി യുടെ സേവനം തടസ്സപ്പെട്ടു

കൊച്ചി: ഫൈബര്‍ നെറ്റ്‍വര്‍ക്കിലെ തകരാറിനെ തുടര്‍ന്ന് സംസ്ഥാനമെങ്ങും ഐഡിയ വോഡഫോണ്‍ സംയുക്ത നെറ്റ്‍വര്‍ക്കായ വി യുടെ സേവനം തടസ്സപ്പെട്ടു. വൈകിട്ട് അഞ്ച് മണിക്കാണ് തകരാറുണ്ടായത്. തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലും മിക്കയിടങ്ങളിലും സേവനം തടസ്സപ്പെട്ടിട്ടുണ്ട്. വി യുടെ ഫൈബര്‍ ശൃംഖലയില്‍ കോയമ്പത്തൂര്‍, സേലം, തിരുപ്പതി, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലാണ് സാങ്കേതിക തകരാര്‍ ഉണ്ടായത്. നെറ്റ് വര്‍ക്ക് പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് വി അധികൃതര്‍ അറിയിച്ചു

Read More »

More News in tech