world

കടലിൽ കുളിക്കുന്നതിനിടയിൽ സ്രാവിന്റെ കടിയേറ്റ് വിനോദ സഞ്ചാരി മരിച്ചു.

കടലിൽ കുളിക്കുന്നതിനിടയിൽ സ്രാവിന്റെ കടിയേറ്റ് വിനോദ സഞ്ചാരി മരിച്ചു. ഓസ്‌ട്രേലിയയുടെ വടക്കു പടിഞ്ഞാറൻ സമുദ്രതീരത്തെ കേബിൾ ബീച്ചിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. കടലിൽ കുളിക്കുന്നതിനിടയിൽ സ്രാവിന്റെ കടിയേറ്റയാളെ പുറത്തെത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താരതമ്യേന സ്രാവിന്റെ ആക്രമണം കുറവുള്ള ബീച്ചാണ് ബ്രൂം പട്ടണത്തിൽ നിന്ന് 22 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കേബിൾ ബീച്ച്. അതേസമയം, അപകടകാരികളായ ആമകളുടെ സാന്നിധ്യമുണ്ടാകുന്നതിനാൽ വർഷത്തിൽ ഒന്നോ രണ്ടോ തവണ ബീച്ച് അടച്ചിടാറുണ്ട്. ...

Read More »

യുഎസില്‍ ഡൊണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി ; മിഷിഗണില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തില്ലെന്ന് അധികൃതർ

യുഎസില്‍ ഡൊണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ജോ ബൈഡൻ വിജയിച്ച മിഷിഗണില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തില്ലെന്ന് അധികൃതർ വ്യക്തമാക്കി. വോട്ടെണ്ണലില്‍ നിലവിലെ രീതി തുടർന്നാല്‍ മതിയെന്നാണ് തീരുമാനം. നേരത്തെ ജോർജിയയില്‍ രണ്ടാമതും വോട്ടെണ്ണിയപ്പോഴും ഫലം ജോ ബൈഡന് അനുകൂലമായിരുന്നു. അതേ സമയം യുഎസ് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക  ട്വിറ്റർ അക്കൗണ്ട് ജനുവരി 20ന് ജോ ബൈഡന് കൈമാറുമെന്ന് ട്വിറ്റർ വ്യക്തമാക്കി. അതുവരെയുള്ള ട്രംപിന്‍റെ ട്വീറ്റുകളെല്ലാം ആർക്കൈവ് ചെയ്ത് സൂക്ഷിക്കും. വൈറ്റ് ഹൗസിന്‍റെ നയങ്ങളും നടപടികളു...

Read More »

48-കാരന്‍ തന്റെ അഞ്ചാം ഭാര്യയായി തിരഞ്ഞെടുത്തത് 13-കാരിയെ

മനില : അബ്ദുള്‍ റസാക്ക് അമ്പാട്ടുവാന്‍ എന്ന 48-കാരന്‍ തന്റെ അഞ്ചാം ഭാര്യയായി തിരഞ്ഞെടുത്തത് അസ്നൈറ പമന്‍സാങ് മുഗ്ളിങ് എന്ന 13-കാരിയെയാണ്. ഫിലിപ്പീന്‍സില്‍ ആണ് സംഭവം. യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍ ഫണ്ടിന്റെ കണക്കു പ്രകാരം ലോകത്തിലെ ഏറ്റവുമധികം പെണ്‍കുട്ടികളെ ബാലവിവാഹം നടത്തുന്ന രാജ്യങ്ങളില്‍ 12-ാം സ്ഥാനമാണ് ഫിലിപ്പീന്‍സിനുള്ളത്. ഇരുവരുടേയും പ്രായവ്യത്യാസം അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാണ്. പെണ്‍കുട്ടിയുടെ അതേ പ്രായത്തിലുള്ള മക്കളുമുണ്ട് ഇയാള്‍ക്ക്. ഒക്ടോബര്‍ 22നായിരുന്നു ഇരുവരുടേയ...

Read More »

വീടിന് മുകളിൽ ഉൽക്കാശില പതിച്ചു ; ശവപ്പെട്ടി നിർമാതാവ് കോടീശ്വരനായി

ജക്കാർത്ത : വീടിന് മുകളിൽ ഉൽക്കാശില പതിച്ച ശവപ്പെട്ടി നിർമാതാവ് ഒറ്റരാത്രികൊണ്ട് കോടീശ്വരനായി. ഇൻഡൊനീഷ്യയിലെ സുമാത്രയിലാണ് സംഭവം. ശവപ്പെട്ടി നിർമാതാവായ 33കാരനായ ജോഷ്വാ ഹുത്തഗാലുഗിനെ തേടിയാണ് അപ്രതീക്ഷിത സൗഭാഗ്യം വന്നെത്തിയത്. ഓഗസ്റ്റിലാണ് ജോഷ്വായുടെ വീടിന്റെ മേൽക്കൂരയ്ക്ക് മുകളിൽ ചെറിയ ഉൽക്കാശിലകൾ വന്നുപതിച്ചത്. 2.1 കിലോ ഭാരമുള്ള ഉൾക്കാശിലകളാണിവ. കഴിഞ്ഞ ദിവസം ഏകദേശം ഒരു മില്ല്യൺ പൗണ്ടിലേറെ വരുന്ന തുകയ്ക്കാണ് (9.8 കോടി രൂപ) ഈ ഉൽക്കകൾ വിറ്റഴിച്ചതെന്നാണ് ജോഷ്വാ തന്നെ നൽകുന്ന സൂചന. അതേസമയം കൃത്യമ...

Read More »

കൊറോണ വൈറസിനെതിരെ ഫലപ്രദമായ വാക്‌സിനുമായി യുഎസ് മരുന്നു നിര്‍മ്മാതാക്കളായ മോഡേണ

ന്യൂയോര്‍ക്ക് : കൊറോണ വൈറസിനെതിരെ 94.5% ഫലപ്രദമായ വാക്‌സിനുമായി യുഎസ് മരുന്നു നിര്‍മ്മാതാക്കളായ മോഡേണ. ക്ലിനിക്കല്‍ ട്രയല്‍ വിജയകരമായതോടെ വൈകാതെ ഇത് ജനങ്ങളില്‍ പരീക്ഷിക്കും. കൊറോണ വൈറസിനെതിരേയുള്ള അമേരിക്കയില്‍ നിന്നും വിജയം കണ്ട രണ്ടാമത്തെ വാക്‌സിനാണിത്. കഴിഞ്ഞ ആഴ്ച, ഫൈസര്‍ എന്ന മരുന്നു കമ്പനി ഇത്തരമൊരു വാക്‌സിന്‍ പ്രഖ്യാപനവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ അതിന്റെ പ്രായോഗിക പ്രശ്‌നങ്ങള്‍ രൂക്ഷമായിരുന്നു. വാക്‌സിന്‍ രോഗത്തിനെതിരെ 90% ത്തിലധികം ഫലപ്രദമായിരുന്നുവെങ്കിലും ഉപയോഗത്തിലത് പ്രതിസന...

Read More »

പ്രധാനമന്ത്രി നരേന്ദ്ര മോദി ജോ ബൈഡനുമായി സംസാരിച്ചു

ജോ ബൈഡന്‍റെ വിജയത്തില്‍ അഭിനന്ദനം അറിയിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി  ബൈഡനുമായി സംസാരിച്ചു. ഇന്ത്യ – അമേരിക്ക ബന്ധം ശക്തമായി മുന്നോട്ടുപോകുമെന്ന് മോദി. കൊവിഡ് അടക്കം നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി അറിയിച്ചു. ഇതാദ്യമായാണ് ബൈഡന്‍റെ വിജയത്തില്‍ ഇന്ത്യ പ്രതികരിക്കുന്നത്.

Read More »

ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളിൽ കൊറോണ സാന്നിധ്യം കണ്ടെത്തിയതായി ചൈന

ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളിൽ കൊറോണ സാന്നിധ്യം കണ്ടെത്തിയെന്ന അവകാശവാദവുമായി ചൈന. വിവിധ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ബീഫിലും ചെമ്മീനിലും കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്നാണ് ചൈന അവകാശപ്പെടുന്നത്. ശീതീകരിച്ച ഭക്ഷ്യവസ്തുക്കളിൽ കൊറോണ വൈറസിന്റെ സാന്നിധ്യത്തിനുള്ള സാധ്യത കുറവാണെന്ന ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയെ തള്ളുന്നതാണ് ചൈനയുടെ വാദം. ചൈനീസ് അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച ബീഫ് പായ്ക...

Read More »

പിഞ്ചു കുഞ്ഞിന്റെ തലയില്‍ മയക്കുമരുന്ന് കുത്തിവെച്ചു ; അമ്മയും അമ്മൂമ്മയും അറസ്റ്റില്‍

രണ്ടുമാസം മാത്രം പ്രായമുള്ള ഒരു പിഞ്ചുകുഞ്ഞിന്റെ തലയിൽ ഹെറോയിൻ കുത്തിവെച്ചതിനെത്തുടർന്ന് മരണത്തിനു കീഴടങ്ങി. അമേരിക്കയിലെ ടെക്‌സാസിലെ ഫോർട്ട് വർത്തിലാണ് സംഭവം. അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച ബ്രിക്‌സ്‌ലീ എന്ന പെൺകുഞ്ഞ് മൂന്നു ദിവസം കഴിഞ്ഞാണ് മരിച്ചത്. ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുവരുമ്പോൾ കുഞ്ഞിന്റെ അമ്മയോ അമ്മൂമ്മയോ ഒന്നും എന്താണ് കുഞ്ഞിന് പറ്റിയത് എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും നൽകിയിരുന്നില്ല. ആംബുലൻസിൽ വെച്ചുതന്നെ സിപിആർ നൽകാൻ ശ്രമിച്ചിരുന്നു എങ്കിലും, പൾസ് വീണ്ടെടുക്കാൻ ആയിരുന്നി...

Read More »

കൊവിഡ് ബാധിച്ചുള്ള മരണം ; പുതിയ കണ്ടുപിടുത്തവുമായി ശാസ്ത്രലോകം

കൊവിഡ് ബാധിച്ചുള്ള മരണനിരക്ക്  2 ശതമാനത്തിൽ താഴെയാണ്. അതായത് കൊവിഡ് ബാധിക്കുന്ന എല്ലാവരും മരിക്കില്ല, പക്ഷേ ചിലർ മരിക്കുന്നു. ആദ്യകാലങ്ങളിൽ മറ്റ് അസുഖങ്ങളുള്ളവരാണ് കൊവിഡ് ബാധിച്ചാൽ മരണപ്പെടുന്നതെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാൽ അടുത്തിടെയായി പൂർണ ആരോഗ്യമുള്ളവർ പോലും കൊവിഡിന്റെ പിടിയിലമർന്ന് മരണപ്പെടുന്നു. ഇത് ലോകത്തെ കുറച്ചൊന്നുമല്ല ആശങ്കുപ്പെടുത്തിയത്. ഇപ്പോഴിതാ ഇതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ശാസ്ത്രലോകം. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന ചില രോഗികളിൽ ഒരു പ്രത്യേക ആന്റിബോഡി കണ്ട...

Read More »

എട്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തുകയും 10 കുഞ്ഞുങ്ങളെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത നഴ്സ് അറസ്റ്റില്‍

ലണ്ടന്‍:  എട്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തുകയും 10 കുഞ്ഞുങ്ങളെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത നഴ്‌സിനെതിരെ കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു . ഇംഗ്ലണ്ടിലെ ചെസ്റ്ററില്‍ ഒരു പ്രാദേശിക ആശുപത്രിയില്‍ ആണ് സംഭവം . 30കാരിയായ നഴ്‌സ് ലൂസി ലെറ്റ്‌ബൈ ആണ് അറസ്റ്റിലായത്. മൂന്നാം തവണയാണ് സംഭവവുമായി ബന്ധപ്പെട്ട് ഇവര്‍ അറസ്റ്റിലാകുന്നത്. 2015 ജൂണിനും 2016 ജൂണിനുമിടയിലാണ് കേസിനാസ്പദമായ കൊലപാതകങ്ങള്‍ നടന്നത്. കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയില്‍ നവജാത ശിശു വിഭാഗത്തില്‍ നിരവധി കുഞ്ഞുങ്ങള്‍ അസ്വാഭാവികമായി മ...

Read More »

More News in world