#KSRTC | കെ.എസ്.ആര്‍.ടി.സിയില്‍ ഗണേഷ് കുമാറിന്റെ 'ട്രയല്‍ റണ്‍'; ലെയ്‌ലാന്‍ഡ് ബസില്‍ 20 കിലോമീറ്റര്‍

#KSRTC |  കെ.എസ്.ആര്‍.ടി.സിയില്‍ ഗണേഷ് കുമാറിന്റെ 'ട്രയല്‍ റണ്‍'; ലെയ്‌ലാന്‍ഡ് ബസില്‍ 20 കിലോമീറ്റര്‍
Mar 29, 2024 12:54 PM | By Mahishma

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.ക്ക് പുതിയ ബസുകള്‍ വാങ്ങുന്നതിന് ട്രയല്‍ റണ്‍ നടത്തിയത് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. അശോക് ലെയ്‌ലാന്‍ഡിന്റെ പുതിയ ശ്രേണിയിലുള്ള ബസാണ് മന്ത്രി ട്രയല്‍ റണ്‍ നടത്തിയത്. 20 കിലോമീറ്റര്‍ സഞ്ചരിച്ച ബസില്‍ മന്ത്രിക്കൊപ്പം കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ പ്രമോജ് ശങ്കര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍  തുടങ്ങിയവരുമുണ്ടായിരുന്നു.

കെ.എസ്.ആര്‍.ടി.സിയുടെ

കുറിപ്പ്: അശോക് ലെയ്ലാന്‍ഡ് BS6 Lynx Smart ബസ് ട്രയല്‍ റണ്‍...കെ.എസ്.ആര്‍.ടി.സി പുതുതായി ബസ്സുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിവിധ വാഹന നിര്‍മ്മാതാക്കളുടെ ബസ്സുകളുടെ വിലയിരുത്തലിന്റെ ഭാഗമായി 26.03.2024 തീയതിയില്‍ ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കെ.ബി.ഗണേഷ് കുമാര്‍ ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്തു നിന്നും അശോക് ലെയ്‌ലാന്‍ഡ് കമ്പനിയുടെ പുതിയ ശ്രേണിയിലുള്ള ബസ് ഓടിച്ച് പെര്‍ഫോമന്‍സ് വിലയിരുത്തുന്നതിനായി ട്രയല്‍ റണ്‍ നടത്തുകയുണ്ടായി.

അശോക് ലെയ്ലാന്ഡിന്റെ 5200 എംഎം wheelbase ഉള്ള BS6 Lynx Smart ഷാസിയില്‍ കോട്ടയത്തുള്ള കൊണ്ടോടി ആട്ടോക്രാഫ്റ്റില്‍ നിര്‍മ്മിച്ച ബോഡിയില്‍ 10 .5 മീറ്റര്‍ നീളമുള്ള ബസ്സിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഏകദേശം 20 കിലോമീറ്റര്‍ പരീക്ഷണം നടത്തിയ ബസ്സില്‍ ബഹു. ഗതാഗത വകുപ്പ് മന്ത്രിയോടൊപ്പം കെ.എസ്.ആര്‍.ടി.സി യുടെ ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ ശ്രീ. പ്രമോജ് ശങ്കര്‍ ഐ.ഒ.എഫ്.എസ്, എക്സിക്യൂട്ടീവ് ഡയറ്കടര്‍മാര്‍, ബഹു. മന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ഡ്രൈവര്‍ ഉള്‍പ്പടെ സൗകര്യപ്രദമായ 38 സീറ്റും, മുന്‍വശത്തും പുറകിലുമായി യാത്രക്കാര്‍ക്ക് അനായാസം കയറി ഇറങ്ങുന്നതിനായി വാതിലുകള്‍, വൈ കണക്ഷനുള്ള 3 ക്യാമറകള്‍, ബസ്സിനുള്ളില്‍ ചൂട് കുറയ്ക്കുന്നതിനായി തിരഞ്ഞെടുത്ത റൂഫിങ് മെറ്റീരിയല്‍, ലഗേജ് റാക്കുകള്‍, സ്റ്റൈന്‍ലെസ്സ് സ്റ്റീല്‍ ഇന്നര്‍ ബോഡി പാനലുകള്‍ എന്നിവ ഈ ബസ്സിന്റെ പ്രത്യേകതകളാണ്. 150 BHP പവറുള്ള 4 സിലിണ്ടര്‍ എഞ്ചിനോട് കൂടിയ ഈ ബസ്സിന് കൂടുതല്‍ ഇന്ധന ക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

കെ.എസ്.ആര്‍.ടി.സി പുതിയ ബസ്സുകള്‍ വാങ്ങുന്നതിനായി നടപടികള്‍ സ്വീകരിക്കുമ്പോള്‍ ഓരോ സീറ്റുകളുടെയും പിന്‍ വശത്തും ബസ്സിനുള്ളിലും പരസ്യം പതിക്കുന്നതിനുള്ള സംവിധാനം, മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ടുകള്‍, വൈ ഫൈ കണക്ഷനുള്ള ക്യാമറകള്‍, കൂടുതല്‍ സുഖപ്രദമായ ഡ്രൈവിങ് സീറ്റ് തുടങ്ങിയവ ഉള്‍പ്പെടുത്തണമെന്നും ബസ്സിനുള്ളില്‍ ചൂട്, എഞ്ചിന്റെ ശബ്ദം അടക്കമുള്ളവ നിയന്ത്രിക്കുന്നതിനായി യോജ്യമായ മെറ്റീരിയല്‍ തിരഞ്ഞെടുക്കുന്നതിനായി ബഹു. ഗതാഗത മന്ത്രി കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ക്ക് നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Ganesh Kumar's 'trial run' at KSRTC

Next TV

Related Stories
പേരാവൂർ വാഹനാപകടം :   അഭിഷേകിന്റെ സംസ്കാരം ഇന്ന് മണത്തണയിലെ  തറവാട്ട് വീട്ടുവളപ്പിൽ നടക്കും

Apr 29, 2024 10:07 AM

പേരാവൂർ വാഹനാപകടം : അഭിഷേകിന്റെ സംസ്കാരം ഇന്ന് മണത്തണയിലെ തറവാട്ട് വീട്ടുവളപ്പിൽ നടക്കും

പേരാവൂർ വാഹനാപകടം : അഭിഷേകിന്റെ സംസ്കാരം ഇന്ന് മണത്തണയിലെ തറവാട്ട് വീട്ടുവളപ്പിൽ...

Read More >>
കരുവന്നൂർ കള്ളപ്പണക്കേസ് : എം എം വർഗീസ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

Apr 29, 2024 09:43 AM

കരുവന്നൂർ കള്ളപ്പണക്കേസ് : എം എം വർഗീസ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

കരുവന്നൂർ: എം എം വർഗീസ് ഇന്ന് ഇഡിക്ക് മുന്നിൽ...

Read More >>
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു

Apr 29, 2024 09:11 AM

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം: ഒരാൾ...

Read More >>
വാഹനാപകടത്തിൽ പരിക്കേറ്റ മണത്തണ സ്വദേശി മരിച്ചു

Apr 29, 2024 07:17 AM

വാഹനാപകടത്തിൽ പരിക്കേറ്റ മണത്തണ സ്വദേശി മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ മണത്തണ സ്വദേശി...

Read More >>
‌സംസ്ഥാനത്ത്  ഇന്നും നാളെയും എട്ട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

Apr 29, 2024 06:44 AM

‌സംസ്ഥാനത്ത് ഇന്നും നാളെയും എട്ട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

‌സംസ്ഥാനത്ത് ഇന്നും നാളെയും എട്ട് ജില്ലകളിൽ നേരിയ മഴയ്ക്ക്...

Read More >>
സണ്‍റൈസേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തകർപ്പൻ വിജയം

Apr 28, 2024 11:45 PM

സണ്‍റൈസേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തകർപ്പൻ വിജയം

സണ്‍റൈസേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തകർപ്പൻ വിജയം...

Read More >>
Top Stories










News Roundup