#MVJayarajan | എം.വി. ജയരാജനെതിരെ വ്യാജ വീഡിയോ പ്രചരണം; ഇലക്ഷൻ കമ്മീഷന് പരാതി നൽകി എൽ.ഡി.എഫ്

#MVJayarajan | എം.വി. ജയരാജനെതിരെ വ്യാജ വീഡിയോ പ്രചരണം; ഇലക്ഷൻ കമ്മീഷന് പരാതി നൽകി എൽ.ഡി.എഫ്
Mar 29, 2024 01:02 PM | By Mahishma

കണ്ണൂർ: എം.വി. ജയരാജനെതിരെ വ്യാജ വീഡിയോ പ്രചരണമെന്നാരോപിച്ച് ഇലക്ഷൻ കമ്മീഷന് പരാതി നൽകി എൽ.ഡി.എഫ്. ഇത് കൂടാതെ ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ കളക്ടർക്കും എൽ.ഡി.എഫ് പരാതി നൽകി. 14 കൊല്ലം മുൻപ് നടന്ന ഒരു സംഭവത്തിന്റെ വീഡിയോയിൽ കൃത്രിമമായ അടിക്കുറിപ്പ് ചേർത്താണ് പ്രചരണം നടക്കുന്നത്.

തസ്പർദ്ധ വളർത്താനുദ്ദേശിച്ചുകൊണ്ട് തിരഞ്ഞെടുപ്പുകാലത്ത് ആസൂത്രിതമായാണ് വീഡിയോ തയ്യാറാക്കിയതെന്നും യു.ഡി.എഫ് നേതൃത്വത്തിന്റെ അറിവോടെയാണ് വീഡിയോ നിർമ്മിച്ചതെന്നും എൽ.ഡി.എഫ് ആരോപിക്കുന്നു. നേരത്തെ, വടകര എൽ.ഡി.എഫ് സ്ഥാനാ‍ർത്ഥി കെ.കെ. ശൈലജക്കെതിരായ 'കൊവിഡ് കള്ളി' പരാമർശത്തിലും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. വടകര ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പരാതി നൽകിയത്.

കൊവിഡ് കള്ളി ഉൾപ്പടെ കെ.കെ. ശൈലജയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ നടന്ന സൈബർ ആക്രമണങ്ങൾക്കെതിരെയാണ് പരാതി. കെ.കെ. ശൈലജയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്നും വടകര യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ അറിവോടെയാണ് ഇത്തരം പ്രചാരണങ്ങൾ നടക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ എല്‍.ഡി.എഫ് പറയുന്നു. കേരളാ മുഖ്യമന്ത്രി, ഡി.ജി.പി, ഐ.ജി, റൂറൽ എസ്.പി, ജില്ലാ കളക്ടർ എന്നിവർക്കും പരാതി നൽകിയിരുന്നു.

Fake video propaganda against M.V.Jayarajan

Next TV

Related Stories
കുടുംബപ്രശ്നം: ഭാര്യ അകന്ന് കഴിയുന്നു; ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ജീവനൊടുക്കി

Apr 29, 2024 12:45 PM

കുടുംബപ്രശ്നം: ഭാര്യ അകന്ന് കഴിയുന്നു; ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ജീവനൊടുക്കി

കുടുംബപ്രശ്നം, ഭാര്യ അകന്ന് കഴിയുന്നു; ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ്...

Read More >>
അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ല; അമിത ഉപഭോഗം മൂലം സംഭവിക്കുന്നതെന്ന് വൈദ്യുതി മന്ത്രി

Apr 29, 2024 12:42 PM

അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ല; അമിത ഉപഭോഗം മൂലം സംഭവിക്കുന്നതെന്ന് വൈദ്യുതി മന്ത്രി

അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ല; അമിത ഉപഭോഗം മൂലം സംഭവിക്കുന്നതെന്ന് വൈദ്യുതി...

Read More >>
പനമരം നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ്: പ്രതി അർജ്ജുന് വധശിക്ഷ

Apr 29, 2024 12:27 PM

പനമരം നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ്: പ്രതി അർജ്ജുന് വധശിക്ഷ

പനമരം നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ്: പ്രതി അർജ്ജുന്...

Read More >>
പഞ്ചായത്തോഫീസിന് മുന്നിൽ ഉപരോധസമരം

Apr 29, 2024 12:09 PM

പഞ്ചായത്തോഫീസിന് മുന്നിൽ ഉപരോധസമരം

പഞ്ചായത്തോഫീസിന് മുന്നിൽ...

Read More >>
കണ്ണൂരിൽ വീട്ടിനകത്ത് അമ്മയും മകളും മരിച്ച നിലയിൽ

Apr 29, 2024 11:32 AM

കണ്ണൂരിൽ വീട്ടിനകത്ത് അമ്മയും മകളും മരിച്ച നിലയിൽ

കണ്ണൂരിൽ വീട്ടിനകത്ത് അമ്മയും മകളും മരിച്ച നിലയിൽ...

Read More >>
സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു

Apr 29, 2024 11:17 AM

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു

സംസ്ഥാനത്ത് കനത്ത ചൂട്...

Read More >>
Top Stories










News Roundup