ഉഷ്ണതരംഗ ഭീഷണി - തൊഴിലിടങ്ങളില്‍ വ്യാപക പരിശോധന

ഉഷ്ണതരംഗ ഭീഷണി - തൊഴിലിടങ്ങളില്‍ വ്യാപക പരിശോധന
May 5, 2024 12:12 PM | By sukanya

 സംസ്ഥാനത്ത് ഉഷ്ണതരംഗ ഭീഷണി നില നില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ തൊഴില്‍ വകുപ്പ് വ്യാപക പരിശോധന നടത്തി. കെട്ടിട നിര്‍മ്മാണം, റോഡ് നിര്‍മ്മാണം എന്നീ മേഖലകളിലാണ് പരിശോധന കര്‍ശനമാക്കിയത്. 30 ഓളം സ്ഥാപനങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പരിശോധന നടത്തി.

വെയിലുള്ള ഭാഗങ്ങളില്‍ പകല്‍ 12 മണി മുതല്‍ ഉച്ച തിരിഞ്ഞ് മൂന്ന് വരെ ജോലി ചെയ്യുന്നതാണ് നിര്‍ത്തി വെപ്പിക്കുന്നത്. പരിശോധന നടന്ന ഭൂരിഭാഗം സ്ഥലത്തും തൊഴിലാളികള്‍ സമയക്രമം പാലിക്കുന്നുണ്ടെന്ന് ഉദേ്യാസ്ഥര്‍ പറഞ്ഞു. ഒറ്റപ്പെട്ട ചില സ്ഥലങ്ങളില്‍ നിയമം തെറ്റിച്ച് ജോലി ചെയ്യിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

സമയ ക്രമം പാലിക്കുവാന്‍ അവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. നിലവില്‍ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് 12 മണി വരെയും വൈകിട്ട് മൂന്ന് മുതല്‍ രാത്രി ഏഴ് മണി വരെയാണ് ജോലിസമയം ക്രമീകരിച്ചിട്ടുള്ളത്. ജില്ലാ ലേബര്‍ ഓഫീസര്‍ എം സിനി, ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ സി വിനോദ് കുമാര്‍, അസി.ലേബര്‍ ഓഫീസര്‍ ഗ്രേഡ് ഒന്ന് വി ദിനേഷ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിവരുന്നത്. മെയ് 15 വരെ പരിശോധന തുടരും. നിയമം ലംഘിച്ച് തൊഴില്‍ ചെയ്യിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുന്നതായിരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

Kannur

Next TV

Related Stories
തലശ്ശേരി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ. ഗോപാലകൃഷ്ണൻ അന്തരിച്ചു

May 18, 2024 10:00 PM

തലശ്ശേരി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ. ഗോപാലകൃഷ്ണൻ അന്തരിച്ചു

തലശ്ശേരി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ. ഗോപാലകൃഷ്ണൻ...

Read More >>
സ്‌കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്

May 18, 2024 09:47 PM

സ്‌കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്

സ്‌കൂൾ പ്രവേശനോത്സവം ജൂൺ...

Read More >>
നാളെ മുതൽ മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

May 18, 2024 08:13 PM

നാളെ മുതൽ മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

നാളെ മുതൽ മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക്...

Read More >>
കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ അരങ്ങ് കലോത്സവം മണത്തണയിൽ

May 18, 2024 06:47 PM

കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ അരങ്ങ് കലോത്സവം മണത്തണയിൽ

കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ അരങ്ങ് കലോത്സവം...

Read More >>
ഊട്ടിയിൽ കനത്ത മഴ: പർവത ട്രെയിൻ സർവീസ് റദ്ദാക്കി

May 18, 2024 06:01 PM

ഊട്ടിയിൽ കനത്ത മഴ: പർവത ട്രെയിൻ സർവീസ് റദ്ദാക്കി

ഊട്ടിയിൽ കനത്ത മഴ: പർവത ട്രെയിൻ സർവീസ്...

Read More >>
വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

May 18, 2024 05:46 PM

വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ...

Read More >>
Top Stories










News Roundup