മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം; എസ്എഫ്ഐ നേതാവ് അടക്കം 8 പേർക്കെതിരെ കേസ്

 മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം; എസ്എഫ്ഐ നേതാവ് അടക്കം 8 പേർക്കെതിരെ കേസ്
May 5, 2024 01:38 PM | By sukanya

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ എസ്എഫ്ഐ ആക്രമണം. മൂന്നാം വർഷ ബികോം വിദ്യാർത്ഥിയും യൂണിയൻ പ്രതിനിധിയുമായ അഫാമിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. സംഭവത്തിൽ എസ്എഫ്ഐ നേതാവ് നന്ദകുമാർ അടക്കം 8 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ രാത്രിയാണ് മഹാരാജാസ് കോളേജ് ഹോസ്റ്റലിന് സമീപത്ത് ചായ കുടിക്കാൻ പോയ കെഎസ്‍യു പ്രവർത്തകനെ ബൈക്കിലെത്തിയ എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി ആക്രമിച്ചത്. കത്തികൊണ്ട് മുഖത്ത് പരിക്കേൽപ്പിക്കുകയും ഹോളോബ്രിക്സ് ഉപയോഗിച്ച് ശരീരമാലകലം അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് അഫാം പൊലീസിന് നൽകിയ മൊഴി.

അപസ്മാരം വന്ന് നിലത്ത് വീണിട്ടും മർദ്ദനം തുടർന്നു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‍യു പ്രതിനിധിയായി മത്സരിച്ച് വിജയിച്ചത് മുതൽ തന്നോട് എസ്എഫ്ഐ പ്രവർത്തകർക്ക് വൈരാഗ്യമുണ്ടായിരുന്നതായാണ് വിദ്യാർത്ഥി പറയുന്നത്. 

എസഎഫ്ഐ നേതാവ് നന്ദകുമാർ, അർജ്ജുൻ അടക്കമുള്ളവരാണ് ആക്രമണത്തിന് നേതൃത്വം കൊടുത്തതെന്ന അഫാമിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ 8 പേർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. നന്ദകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.

Kochi

Next TV

Related Stories
കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ അരങ്ങ് കലോത്സവം മണത്തണയിൽ

May 18, 2024 06:47 PM

കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ അരങ്ങ് കലോത്സവം മണത്തണയിൽ

കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ അരങ്ങ് കലോത്സവം...

Read More >>
ഊട്ടിയിൽ കനത്ത മഴ: പർവത ട്രെയിൻ സർവീസ് റദ്ദാക്കി

May 18, 2024 06:01 PM

ഊട്ടിയിൽ കനത്ത മഴ: പർവത ട്രെയിൻ സർവീസ് റദ്ദാക്കി

ഊട്ടിയിൽ കനത്ത മഴ: പർവത ട്രെയിൻ സർവീസ്...

Read More >>
വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

May 18, 2024 05:46 PM

വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ...

Read More >>
വന്യമൃഗശല്യം: കേരള കോൺഗ്രസ് ബി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു നിവേദനം നല്‍കും

May 18, 2024 05:40 PM

വന്യമൃഗശല്യം: കേരള കോൺഗ്രസ് ബി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു നിവേദനം നല്‍കും

വന്യമൃഗശല്യം: കേരള കോൺഗ്രസ് ബി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു നിവേദനം...

Read More >>
വിവാഹ വാർഷിക ദിനത്തിൽ സ്നേഹവീട് കൈമാറി പേരാവൂരിലെ ദമ്പതിമാർ

May 18, 2024 04:57 PM

വിവാഹ വാർഷിക ദിനത്തിൽ സ്നേഹവീട് കൈമാറി പേരാവൂരിലെ ദമ്പതിമാർ

വിവാഹ വാർഷിക ദിനത്തിൽ സ്നേഹവീട് കൈമാറി പേരാവൂരിലെ...

Read More >>
പെരുമ്പാവൂര്‍ ജിഷ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്‍റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച

May 18, 2024 03:07 PM

പെരുമ്പാവൂര്‍ ജിഷ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്‍റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച

പെരുമ്പാവൂര്‍ ജിഷ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്‍റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി...

Read More >>
Top Stories










News Roundup