പരിസ്ഥിതി സംരക്ഷണത്തിനായി 17 വർഷമായി ഉലകം ചുറ്റുകയാണ് അൻപു ചാൾസ്

പരിസ്ഥിതി സംരക്ഷണത്തിനായി 17 വർഷമായി ഉലകം ചുറ്റുകയാണ് അൻപു ചാൾസ്
May 9, 2024 01:26 PM | By sukanya

 കൽപ്പറ്റ: കാലാവസ്ഥ വ്യതിയാനം സർവ്വ മേഖലയെയും ബാധിച്ച ഇക്കാലത്ത് ജല സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി ഉലകം ചുറ്റുകയാണ് ഒരു വൃദ്ധൻ . തമിഴ്‌നാട് നാമക്കൽ സ്വദേശിയായ അൻപു ചാൾസാണ് കഴിഞ്ഞ പതിനാറ് വർഷത്തിലധികമായി സൈക്കിൾ സവാരി നടത്തുന്നത്.

50 വയസ്സിൽ തുടങ്ങിയ യാത്രയ്ക്കിടയിൽ ലക്ഷക്കണക്കിനാളുകളോട് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചാണ് സംവദിച്ചത് . അൻപു ചാൾസ് അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എംഎ ബിരുദധാരിയാണ്. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, കൊൽക്കത്ത, ജാർഖണ്ഡ്, ഛത്തീസ്‌ഗഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി, പഞ്ചാബ്, ഹരിയാന തുടങ്ങിയ 22 സംസ്ഥാനങ്ങൾ സന്ദർശിച്ചു. പാക്കിസ്ഥാൻ അതിർത്തി വരെയും എത്തി. . ഇതിനിടെ കോവിഡ് കാലത്ത് 2 വർഷത്തിൽ കൂടുതൽ സഞ്ചാരം നിർത്തിവച്ചു.

അവിവാഹിതനാണ് അൻപു ചാൾസ്. പരിസ്ഥിതി സംരക്ഷണത്തിൻ്റെയും ജല സംരക്ഷണത്തിൻ്റെയും പ്രാധാന്യമാണു ജനങ്ങളോട് പങ്കുവെക്കുന്നത് . ദിവസവും 15 മുതൽ 20 കിലോമീറ്റർ വരെയാണു സൈക്കിൾ യാത്ര. കൂടെ കൊണ്ടു നടക്കുന്ന താൽക്കാലിക ടെന്റിലാണ് വിശ്രമം. സന്ദർശിക്കുന്ന സ്കൂ‌ളുകളിൽ നിന്നു അധ്യാപകരും നാട്ടുകാരും നൽകുന്ന ഭക്ഷണവും പണവും കൊണ്ടാണു ചെലവു കഴിയുന്നത്.

67 വയസ്സായതിനാൽ സൈക്കിൾ ചവിട്ടിയുള്ള സഞ്ചാരം ഇനി പ്രയാസമാണ്. 5 ദിവസമായി വയനാട്ടിൽ സഞ്ചരിക്കുന്നു. വയനാട്ടിലെ സന്ദർശനം കഴിഞ്ഞാൽ നേരെ തമിഴ്‌നാട്ടിലേക്കു തിരിച്ചുപോയി മുഖ്യമന്ത്രിയെ കണ്ടു ഒരു ഇലക്ട്രിക് സൈക്കിൾ സംഘടിപ്പിക്കണമെന്ന് അൻപു ചാൾസ് പറഞ്ഞു.

Kalpetta

Next TV

Related Stories
വഴിയോര കച്ചവടക്കാർക്ക് വെന്ററിങ്ങ് സർട്ടിഫിക്കറ്റുകൾ നൽകി

May 20, 2024 07:06 PM

വഴിയോര കച്ചവടക്കാർക്ക് വെന്ററിങ്ങ് സർട്ടിഫിക്കറ്റുകൾ നൽകി

വഴിയോര കച്ചവടക്കാർക്ക് വെന്ററിങ്ങ് സർട്ടിഫിക്കറ്റുകൾ...

Read More >>
കൊട്ടിയൂരിൽ നെയ്യ് പായസത്തിൻ്റെ വിതരണം ഉദ്‌ഘാടനം ചെയ്തു

May 20, 2024 06:28 PM

കൊട്ടിയൂരിൽ നെയ്യ് പായസത്തിൻ്റെ വിതരണം ഉദ്‌ഘാടനം ചെയ്തു

കൊട്ടിയൂരിൽ നെയ്യ് പായസത്തിൻ്റെ വിതരണം ഉദ്‌ഘാടനം...

Read More >>
ചെട്ടിയാംപറമ്പ ഗവ: യു പി സ്കൂളിൽ വിജയികളെ അനുമോദിച്ചു

May 20, 2024 05:50 PM

ചെട്ടിയാംപറമ്പ ഗവ: യു പി സ്കൂളിൽ വിജയികളെ അനുമോദിച്ചു

ചെട്ടിയാംപറമ്പ ഗവ: യു പി സ്കൂളിൽ വിജയികളെ...

Read More >>
ഇ​എ​സ്എ മാ​പ്പ് വെച്ച് സർക്കാർ പൊതുജനത്തെ വെല്ലുവിളിക്കുന്നു: വിപിൻ ജോസഫ്

May 20, 2024 05:38 PM

ഇ​എ​സ്എ മാ​പ്പ് വെച്ച് സർക്കാർ പൊതുജനത്തെ വെല്ലുവിളിക്കുന്നു: വിപിൻ ജോസഫ്

ഇ​എ​സ്എ മാ​പ്പ് വെച്ച് സർക്കാർ പൊതുജനത്തെ വെല്ലുവിളിക്കുന്നു: വിപിൻ ജോസഫ്...

Read More >>
വിദ്യാർത്ഥികളുടെ കണ്ണിൽ പൊടിയിടാനുള്ള മാർജിനൽ സീറ്റ്‌ വർധനയല്ല, പുതിയ പ്ലസ് വൺ ബാച്ചുകളാണ് മലയോരത്തിന് വേണ്ടത് : അബിൻ വടക്കേകര

May 20, 2024 02:58 PM

വിദ്യാർത്ഥികളുടെ കണ്ണിൽ പൊടിയിടാനുള്ള മാർജിനൽ സീറ്റ്‌ വർധനയല്ല, പുതിയ പ്ലസ് വൺ ബാച്ചുകളാണ് മലയോരത്തിന് വേണ്ടത് : അബിൻ വടക്കേകര

വിദ്യാർത്ഥികളുടെ കണ്ണിൽ പൊടിയിടാനുള്ള മാർജിനൽ സീറ്റ്‌ വർധനയല്ല, പുതിയ പ്ലസ് വൺ ബാച്ചുകളാണ് മലയോരത്തിന് വേണ്ടത് : അബിൻ വടക്കേകര, കെ എസ് യു ജില്ല...

Read More >>
പെരുമ്പാവൂര്‍ ജിഷ വധക്കേസ്: അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

May 20, 2024 02:30 PM

പെരുമ്പാവൂര്‍ ജിഷ വധക്കേസ്: അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

പെരുമ്പാവൂര്‍ ജിഷ വധക്കേസ്: അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച്...

Read More >>
Top Stories

News Roundup