'സ്വന്തം കാശിന് പോകുന്നതിൽ തെറ്റെന്ത്? രാഹുലും പോയിട്ടില്ലേ'? മുഖ്യമന്ത്രിയുടെ വിദേശ യാത്രയിൽ ശിവൻകുട്ടി

'സ്വന്തം കാശിന് പോകുന്നതിൽ തെറ്റെന്ത്? രാഹുലും പോയിട്ടില്ലേ'? മുഖ്യമന്ത്രിയുടെ വിദേശ യാത്രയിൽ ശിവൻകുട്ടി
May 10, 2024 09:58 AM | By sukanya

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെ തളളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിദേശ സന്ദർശനം എല്ലാവരും നടത്താറുളളതാണ്. കുടുംബ സമേതവും വിദേശ യാത്രകൾ നടത്താറുണ്ട്.

സ്വന്തം കാശിന് പോകുന്നതിൽ എന്താണ് തെറ്റെന്നും ശിവൻകുട്ടി ചോദിച്ചു. രാഹുൽ ഗാന്ധി ആരോടും പറയാതെ വിദേശത്ത് പോയിട്ടില്ലേ. മാധ്യമങ്ങൾ ചിന്താ ഗതി മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു.   കുടുംബ സമേതമുള്ള മുഖ്യമന്ത്രിയുടെ രണ്ടാഴ്ചത്തെ സ്വകാര്യവിദേശയാത്രയാണ് വിവാദമായത്. ലോകത്ത് എവിടെ നിന്നും മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതല നിര്‍വ്വഹിക്കാമെന്ന് ഉറപ്പുള്ളപ്പോൾ പിന്നെ പകരം ആളെന്തിനെന്ന ചോദ്യമുയർത്തിയാണ് സിപിഎം വിവാദങ്ങളെ നേരിടുന്നത്. സ്വന്തം പണം ഉപയോഗിച്ചാണ് മുഖ്യമന്ത്രിയുടെ യാത്രയെന്നും വിവാദത്തിന് പിന്നിൽ രാഷ്ട്രീയ വിരോധവും ഇടതുപക്ഷ വിരുദ്ധതയും മാത്രമാണെന്നും സിപിഎം സംസ്ഥാന  സെക്രട്ടറി എംവി ഗോവിന്ദൻ അടക്കം പറയുന്നു.  എന്നാൽ എന്തിന് പോയി, എങ്ങനെ പോയി തുടങ്ങി രാഷ്ട്രീയവും ഭരണപരവുമായ ചോദ്യങ്ങടക്കം ഉന്നയിച്ചാണ് മുഖ്യമന്ത്രിയുടേയും കുടുംബത്തിന്‍റെ വിദേശ പര്യടനത്തെ പ്രതിപക്ഷം നേരിടുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്തതും പകരം ചുമതല കൈമാറാത്തതും പ്രതിപക്ഷം  വലിയ പ്രശ്നമായി ഉന്നയിക്കുന്നുണ്ട്.

Thiruvanaththapuram

Next TV

Related Stories
വഴിയോര കച്ചവടക്കാർക്ക് വെന്ററിങ്ങ് സർട്ടിഫിക്കറ്റുകൾ നൽകി

May 20, 2024 07:06 PM

വഴിയോര കച്ചവടക്കാർക്ക് വെന്ററിങ്ങ് സർട്ടിഫിക്കറ്റുകൾ നൽകി

വഴിയോര കച്ചവടക്കാർക്ക് വെന്ററിങ്ങ് സർട്ടിഫിക്കറ്റുകൾ...

Read More >>
കൊട്ടിയൂരിൽ നെയ്യ് പായസത്തിൻ്റെ വിതരണം ഉദ്‌ഘാടനം ചെയ്തു

May 20, 2024 06:28 PM

കൊട്ടിയൂരിൽ നെയ്യ് പായസത്തിൻ്റെ വിതരണം ഉദ്‌ഘാടനം ചെയ്തു

കൊട്ടിയൂരിൽ നെയ്യ് പായസത്തിൻ്റെ വിതരണം ഉദ്‌ഘാടനം...

Read More >>
ചെട്ടിയാംപറമ്പ ഗവ: യു പി സ്കൂളിൽ വിജയികളെ അനുമോദിച്ചു

May 20, 2024 05:50 PM

ചെട്ടിയാംപറമ്പ ഗവ: യു പി സ്കൂളിൽ വിജയികളെ അനുമോദിച്ചു

ചെട്ടിയാംപറമ്പ ഗവ: യു പി സ്കൂളിൽ വിജയികളെ...

Read More >>
ഇ​എ​സ്എ മാ​പ്പ് വെച്ച് സർക്കാർ പൊതുജനത്തെ വെല്ലുവിളിക്കുന്നു: വിപിൻ ജോസഫ്

May 20, 2024 05:38 PM

ഇ​എ​സ്എ മാ​പ്പ് വെച്ച് സർക്കാർ പൊതുജനത്തെ വെല്ലുവിളിക്കുന്നു: വിപിൻ ജോസഫ്

ഇ​എ​സ്എ മാ​പ്പ് വെച്ച് സർക്കാർ പൊതുജനത്തെ വെല്ലുവിളിക്കുന്നു: വിപിൻ ജോസഫ്...

Read More >>
വിദ്യാർത്ഥികളുടെ കണ്ണിൽ പൊടിയിടാനുള്ള മാർജിനൽ സീറ്റ്‌ വർധനയല്ല, പുതിയ പ്ലസ് വൺ ബാച്ചുകളാണ് മലയോരത്തിന് വേണ്ടത് : അബിൻ വടക്കേകര

May 20, 2024 02:58 PM

വിദ്യാർത്ഥികളുടെ കണ്ണിൽ പൊടിയിടാനുള്ള മാർജിനൽ സീറ്റ്‌ വർധനയല്ല, പുതിയ പ്ലസ് വൺ ബാച്ചുകളാണ് മലയോരത്തിന് വേണ്ടത് : അബിൻ വടക്കേകര

വിദ്യാർത്ഥികളുടെ കണ്ണിൽ പൊടിയിടാനുള്ള മാർജിനൽ സീറ്റ്‌ വർധനയല്ല, പുതിയ പ്ലസ് വൺ ബാച്ചുകളാണ് മലയോരത്തിന് വേണ്ടത് : അബിൻ വടക്കേകര, കെ എസ് യു ജില്ല...

Read More >>
പെരുമ്പാവൂര്‍ ജിഷ വധക്കേസ്: അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

May 20, 2024 02:30 PM

പെരുമ്പാവൂര്‍ ജിഷ വധക്കേസ്: അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

പെരുമ്പാവൂര്‍ ജിഷ വധക്കേസ്: അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച്...

Read More >>
Top Stories










News Roundup