---
title: "ഉളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വനാതിര്‍ത്തിയിലെ കാട്ടാന ശല്യം;വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിവേദനം നല്‍കി."
english_title: "Forest disturbance in Ulikal Gram Panchayat; Petition submitted to Principal Secretary of Forest Department. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130660/forest-disturbance-in-ulikal-gram-panchayat-petition-submitted-to-principal-secretary-of-forest-department"
published_at: "2023-07-15T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2be9c82e83_ulikkal_gfd.jpg"
keywords: []
---

# ഉളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വനാതിര്‍ത്തിയിലെ കാട്ടാന ശല്യം;വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിവേദനം നല്‍കി.

> **Lead Summary:** **ഇരിട്ടി: **ഉളിക്കല്‍ ഗ്രാമപഞ്ചായത്തിലെ അതിര്‍ത്തി ഗ്രാമങ്ങളായ ആനപ്പാറ, മണിക്കടവ്, പീടികക്കുന്ന്, കാലാങ്കി പ്രദേശങ്ങളില്‍ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കാട്ടാന ശല്യത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുവാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി ഷാജിയുടെ നേതൃത്വത്തിലുള്ള നിവേദക സംഘം തിരുവനന്തപുരത്ത് വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നേരിട്ട് കണ്ട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

## Article Content

**ഇരിട്ടി: **ഉളിക്കല്‍ ഗ്രാമപഞ്ചായത്തിലെ അതിര്‍ത്തി ഗ്രാമങ്ങളായ ആനപ്പാറ, മണിക്കടവ്, പീടികക്കുന്ന്, കാലാങ്കി പ്രദേശങ്ങളില്‍ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കാട്ടാന ശല്യത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുവാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി ഷാജിയുടെ നേതൃത്വത്തിലുള്ള നിവേദക സംഘം തിരുവനന്തപുരത്ത് വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നേരിട്ട് കണ്ട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

പഞ്ചായത്തിന്റെ ഒന്നു മുതല്‍ ആറു വരെ വാര്‍ഡുകളിലായി 14.5 കി. മി നീളത്തില്‍ വനാതിര്‍ത്തിയുള്ള ഈ പഞ്ചായത്തില്‍ അടിയന്തരമായി സോളാര്‍ തൂക്കുവേലി നിര്‍മ്മിക്കുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. കാട്ടാനക്കുട്ടം കൃഷിയിടങ്ങള്‍ വ്യാപകമായി നശിപ്പിക്കുകയാണെന്നും ആനയെ തിരുത്തുവാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വാഹനവും മറ്റു ഉപകരണങ്ങളും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. നിവേദക സംഘത്തില്‍ പഞ്ചായത്ത് പ്രസിഡണ്ടിനോടൊപ്പം സ്ഥിരം സമിതി ചെയര്‍മാന്‍ ഒ വി ഷാജു, വാര്‍ഡ് മെമ്പര്‍ ടോമി മുക്കനോലി എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130660/forest-disturbance-in-ulikal-gram-panchayat-petition-submitted-to-principal-secretary-of-forest-department)