ഇരിട്ടി : ആറളം ഫാം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് എസ്എസ്എൽസി പരീക്ഷയിൽ നൂറു മേനി വിജയം.ആകെ പരീക്ഷയെഴുതിയ 71 പേരും വിജയിച്ച വിദ്യാലയത്തിനും നാടിനും അഭിമാനമായി.ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയിലെവിദ്യാർത്ഥികൾ പഠനത്തിന് ആശ്രയിക്കുന്ന ഏക സർക്കാർ വിദ്യാലയമാണ് ഇത്.കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെയും സർവ്വശിക്ഷ കേരളയുടെയുംപട്ടികവർഗ്ഗ വകുപ്പിൻ്റേയുംധനസഹായം ഉപയോഗിച്ച് ഒരു മാസത്തോളം നീണ്ടുനിന്ന എസ്എസ്എൽസി പ്രത്യേക പഠന സഹവാസ ക്യാമ്പിലൂടെയാണ്
വിദ്യാർത്ഥികളെ മിന്നും വിജയത്തിലേക്ക് എത്തിച്ചത്.ത്രിതല പഞ്ചായത്തുകളുടെ വേറിട്ട ഇടപെടലുകളും വലിയ സഹായമായി.
പിടിഎയുടെയും രക്ഷകർത്താക്കളുടെയും അധ്യാപകരുടെയുംകൂട്ടായ്മയിലൂടെയാണ് ക്യാമ്പ് വിജയത്തിലെത്തിച്ചത്.ക്യാമ്പിൽ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ നിരവധി സഹായക പ്രവർത്തനങ്ങളാണ് നടന്നത്.
അധ്യാപകരും രക്ഷകർത്താക്കളും വിദ്യാർത്ഥികൾക്കൊപ്പം സ്കൂളിൽ താമസിച്ച് നടത്തിയ ഇടപെടലുകൾ വിജയത്തിന് സഹായകമായി.
മാനസിക ശാക്തീകരണത്തിനും ആത്മവിശ്വാസവുംഏകാഗ്രതയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്നതിനും കൗൺസിലിംഗ് ഉൾപ്പെടെയുള്ള പരിപാടികൾ നടത്തിയിരുന്നു.ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തിലുള്ള ഊരുണർത്തൽ പരിപാടിയുടെ ഭാഗമായിനിരന്തര ഗൃഹസന്ദർശന പരിപാടിയും വിജയത്തിന് സഹായകമായി.
ഗോത്രവർഗ്ഗ മേഖലയിലെ മക്കൾ മാത്രം പഠിക്കുന്ന വിദ്യാലയത്തിന്റെ മികവ് അഭിമാനമായതിന്റെ സന്തോഷത്തിലാണ് അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും.
ഈ വിദ്യാർത്ഥികളെ ജീവിതവിജയത്തിലേക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനത്തിന്റെ ആദ്യപടിയാണ് ഈ വിജയത്തെ കാണുന്നതെന്ന്
സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഒ.പി സോജൻ ,പിടിഎ പ്രസിഡണ്ട് കൃഷ്ണൻ കോട്ടി എന്നിവർ പറഞ്ഞു.എസ്എസ്എൽസിക്ക് വിജയിച്ച മുഴുവൻ വിദ്യാർഥികളേയുംപ്ലസ് വൺ പഠനത്തിന് എത്തിക്കുന്നതിനുള്ള പ്രവർത്തനത്തിലാണ് പിടിഎയും അധ്യാപകരും.
Sslcexamresult