---
title: "കോക്കാട്ടെ സംഘർഷം രണ്ടു പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു."
english_title: "A case has been filed against two persons under the non-bailable section of the Kokate conflict. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143075/a-case-has-been-filed-against-two-persons-under-the-non-bailable-section-of-the-kokate-conflict"
published_at: "2023-09-01T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f1f82b7043c_kokkkad_jhbknlk.jpg"
keywords: []
---

# കോക്കാട്ടെ സംഘർഷം രണ്ടു പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.

> **Lead Summary:** **ഉളിക്കൽ:** കോക്കാട് ടൗണിൽ വ്യാഴാഴ്ച രാത്രി വാഹനത്തിൽ എത്തിയ ഒരു സംഘം ആളുകൾ കച്ചവട സ്ഥാപനത്തിലെ ജീവനക്കാരനായ സുരേഷിനെ വെട്ടി പരിക്ക് ഏൽപ്പിച്ച കേസിൽ നുച്യാട് സ്വദേശി സലാം ന് എതിരെയും അദ്ദേഹത്തിന്റെ സുഹൃത്തിനെയും എതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം ഉളിക്കൽ പോലീസ് കേസെടുത്തു.

## Article Content

**ഉളിക്കൽ:** കോക്കാട് ടൗണിൽ വ്യാഴാഴ്ച രാത്രി വാഹനത്തിൽ എത്തിയ ഒരു സംഘം ആളുകൾ കച്ചവട സ്ഥാപനത്തിലെ ജീവനക്കാരനായ സുരേഷിനെ വെട്ടി പരിക്ക് ഏൽപ്പിച്ച കേസിൽ നുച്യാട് സ്വദേശി സലാം ന് എതിരെയും അദ്ദേഹത്തിന്റെ സുഹൃത്തിനെയും എതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം ഉളിക്കൽ പോലീസ് കേസെടുത്തു.

വ്യാഴാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മദ്യലഹരിയിൽ വാഹനത്തിൽ എത്തിയ സംഘം കടയിലെത്തി സിഗരറ്റ് ചോദിച്ചതിൽ നിന്നാണ് സംഘർഷം ഉടലെടുത്തത് എന്ന് നാട്ടുകാർ പറഞ്ഞു. പോലീസ് എത്തുന്നതിന് മുൻപ് പലതവണ വാഹനത്തിൽ എത്തിയ സംഘം ഭീഷണി മുഴക്കുകയും ജനങ്ങൾക്ക് നേരെ വാഹനം ഓടിച്ച് കയറ്റാൻ ശ്രമിച്ചതായും നാട്ടുകാർ പറഞ്ഞു.

സംഘർഷത്തിൽ കാലിന് മുറിവേറ്റ സുരേഷിനെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സുരേഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സലാമിനും സുഹൃത്തിനും എതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്. പ്രതികൾ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143075/a-case-has-been-filed-against-two-persons-under-the-non-bailable-section-of-the-kokate-conflict)