കേളകം:അടക്കാത്തോട് ബണ്ട് തകർന്നടിഞ്ഞിട്ട് വർഷങ്ങളായിട്ടും നടപ്പാല നിർമ്മാണം വൈകുന്നത് ദുരിതമായി. കുടിയേറ്റ കാലത്തിൻ്റെ പഴക്കമുള്ള ബണ്ട് ഒരു കാലത്ത് തോടിൻ്റെ ഇരുവശങ്ങളിലും ഉള്ള നെൽകർഷകർക്ക് ജലസേചനത്തിന് ഉപകരിച്ചിരുന്നു.
എന്നാൽ പിൽകാലത്ത് കാലപ്പഴക്കത്തിൽ ബണ്ടിന് ചോർച്ചയുണ്ടാവുകയും ,വർഷങ്ങൾ മുമ്പ് തോട്ടിലെ പ്രളയ കുത്തൊഴുക്കിൽ തകർന്നടിയുകയുമായിരുന്നു. കാലങ്ങളായി ഈ മേഖലയിലുള്ളവർക്ക് തോട്ടിലെ പാലമാണ് ഇതോടെ നഷ്sമായത്. നടപ്പാലം നിർമ്മിക്കാത്തതിനാൽ താൽക്കാലികമായി നിർമ്മിച്ച മരപ്പാലമാണ് കാൽനടയാത്രക്കാർക്ക് താൽക്കാലിക ആശ്വാസം.
മദ്രസാ വിദ്യാർഥികൾ ഉൾപ്പെടെ നൂറ് കണക്കിന് പേർക്ക് ഉപകാരപ്പെടുന്ന ബണ്ട് പാലം അടിയന്തിരമായി പുനർനിർമ്മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം
Adakkathod paalam