കേളകം: പ്രശസ്ത കവിയത്രി സുഗതകുമാരി ടീച്ചറുടെ ഒന്നാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി തദ്ദേശീയ പാരമ്പര്യ ചികിത്സ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ മനുഷ്യർക്കും സകല ജീവജാലങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ മരങ്ങളും ഔഷധസസ്യങ്ങളും പരിപാലിക്കുന്ന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ചെട്ടിയാംപറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ യുവ കവിയത്രി അമൃത തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.
തദ്ദേശീയ പാരമ്പര്യ ചികിത്സാ വിഭാഗം സംസ്ഥാന സെക്രട്ടറി എൻ ഇ പവിത്രൻ ഗുരുക്കൾ ആൽമര തൈ നട്ടു കൊണ്ട് ഓർമ്മ മരം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. എസ്എൻഡിപി യോഗം ഇരിട്ടി യൂണിയൻ പ്രസിഡണ്ട് കെ വി അജി, സെക്രട്ടറി ബാബു മാസ്റ്റർ ക്ഷേത്രം സെക്രട്ടറി വിനോദ് തത്വപാറ, ശ്രീലാൽ തുടങ്ങിയവർ പങ്കെടുത്തു.
Sukathakumari anusmaranam