പുളിങ്ങോം: ആദര്‍ശ വിശുദ്ധിയോടെ നൂറ്റാണ്ടിലേക്ക് എന്ന സന്ദേശം പങ്കുവെച്ച് നൂറാം വാര്‍ഷികത്തിലേക്ക് കടക്കുന്ന സമസ്തയുടെ വാര്‍ഷിക ഉദ്ഘാടന മഹാസമ്മേളനം വിളിച്ചറിയിച്ച് എസ് കെ ജെ എം പുളിങ്ങോം റെയ്ഞ്ച് കമ്മിറ്റി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.സമസ്തയുടെ നൂറാം വാര്‍ഷിക ഉദ്ഘാടന മഹാസമ്മേളനം ജനുവരി 28 ന് ബംഗളുരുവില്‍ നടക്കും.
ചെറുപുഴയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ ജാഥാ ക്യാപ്റ്റന്‍ ശംസുദ്ദീന്‍ സഹസനി, വൈസ് ക്യാപ്റ്റന്‍ പി.എസ്. ഉസ്മാന്‍, ഡയറക്ടര്‍ കെ.പി. മൊയ്തീന്‍ കുഞ്ഞി മൗലവി, തന്‍സീര്‍ അല്‍കാസിമി തുറവൂര്‍ എന്നിവര്‍ സംസാരിച്ചു. പ്രചരണ ജാഥ പുളിങ്ങോമില്‍ നിന്നാരംഭിച്ച് വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിനു ശേഷം പെരിങ്ങോമില്‍ സമാപിച്ചു.
samastha