കേളകം: സെൻതോമസ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം സ്കൗട്ട് ആൻഡ് ഗൈഡ്സ് ത്രിദിന ക്യാമ്പ് ആരംഭിച്ചു. രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ .പി ടി എ വൈസ് പ്രസിഡൻറ് എം പി സജീവൻ അധ്യക്ഷനായി, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി ടി അനീഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ റവ. ഫാദർ വർഗീസ് പടിഞ്ഞാറേക്കര അനുഗ്രഹപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശ്രീമതി സുനിതാ വാദ്യാട്ട്, സ്കൂൾ പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ് ഹെഡ്മാസ്റ്റർ എം വി മാത്യു , ജോസ് എബ്രഹാം.ഇപി.ഐസക് ,കെ വി ബിജു , സ്മിത കേളോത്ത് എന്നിവർ സംസാരിച്ചു.
വ്യാഴാഴ്ച രാവിലെ പതാക ഉയർത്തലോടെ ആരംഭിച്ച പരിപാടി ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് സമാപിക്കും. ഒന്നും രണ്ടും വർഷങ്ങളിലെ സ്കൗട്ട്, ഗൈഡ് കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. സ്കൗട്ടിങ് സ്കിൽ, വാതിൽപ്പുറ യാത്രകൾ, സാമൂഹ്യ പ്രവർത്തനങ്ങൾ, പുഴയറിവ് യാത്ര, തടയണ നിർമാണം, പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ളത്.
Scout and Guides Three Day Camp