---
title: "വന്യമൃഗശല്യം: കെസിവൈഎം പേരാവൂർ മേഖലയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി."
english_title: " Wildlife Menace: Protest Demonstration Led By KCYM Peravoor Region "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185822/wildlife-menace-protest-demonstration-led-by-kcym-peravoor-region"
published_at: "2024-02-19T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d383737c86f_WhatsApp_Image_2024-02-19_at_20.27.11_(1).jpeg"
keywords: []
---

# വന്യമൃഗശല്യം: കെസിവൈഎം പേരാവൂർ മേഖലയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി.

> **Lead Summary:** തൊണ്ടിയിൽ : വന്യമൃഗശല്യവും ജീവഹാനികളും തുടർക്കഥ ആയിട്ടും ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് ആരോപിച്ച് കെസിവൈഎം പേരാവൂർ മേഖലയുടെ നേതൃത്വത്തിൽ തൊണ്ടി ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി. വന്യമൃഗശല്യം അറുതിയില്ലാതെ തുടരുകയും നിരവധി ജീവനുകൾ വന്യമൃഗങ്ങളാൽ അപഹരിക്കപ്പെടുകയും ചെയ്തിട്ടും ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കാത്തതിൽ കടുത്ത അമർഷം പ്രതിഷേധ പ്രകടനത്തിൽ ഉയർന്നു. ഇനിയും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ അലംഭാവം വരുത്തിയാൽ സർക്കാർ കനത്ത വില നൽകേണ്ടി വരുമെന്ന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച പേരാവൂർ ആർക്കി എപ്പിസ്കോപ്പൽ പള്ളി വികാരി ഡോ : തോമസ് കൊച്ചു കരോട്ട് അഭിപ്രായപ്പെട്ടു.

## Article Content

തൊണ്ടിയിൽ : വന്യമൃഗശല്യവും ജീവഹാനികളും തുടർക്കഥ ആയിട്ടും ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് ആരോപിച്ച് കെസിവൈഎം പേരാവൂർ മേഖലയുടെ നേതൃത്വത്തിൽ തൊണ്ടി ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി. വന്യമൃഗശല്യം അറുതിയില്ലാതെ തുടരുകയും നിരവധി ജീവനുകൾ വന്യമൃഗങ്ങളാൽ അപഹരിക്കപ്പെടുകയും ചെയ്തിട്ടും ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കാത്തതിൽ കടുത്ത അമർഷം പ്രതിഷേധ പ്രകടനത്തിൽ ഉയർന്നു. ഇനിയും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ അലംഭാവം വരുത്തിയാൽ സർക്കാർ കനത്ത വില നൽകേണ്ടി വരുമെന്ന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച പേരാവൂർ ആർക്കി എപ്പിസ്കോപ്പൽ പള്ളി വികാരി ഡോ : തോമസ് കൊച്ചു കരോട്ട് അഭിപ്രായപ്പെട്ടു.

കെസിവൈഎം പേരാവൂർ മേഖലാ പ്രസിഡന്റ്‌ ജിബിൻ ജെയ്സൺ അധ്യക്ഷത വഹിച്ചു. തിരുഹൃദയ സന്യാസിനീ സമൂഹം പ്രൊവിൻഷാൾ സുപ്പീരിയർ സി:ട്രീസ പാലയ്‌ക്കൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സഹവികാരി ഫാ : ജെറിൻ പന്തലൂപറമ്പിൽ, മേഖലാ ഭാരവാഹികളായ ദർശൻ തോമസ്, ജോയ്സ് ജോർജ്, ജെറിൻ ജോസഫ്, അഖിൽ ഡൊമിനിക്, എലിസബത്ത് ചെറിയാൻ , പേരാവൂർ യൂണിറ്റ് പ്രസിഡന്റ്‌ അലൻ ജോസഫ്, അനിമേറ്റർ സി മെർലിൻ എസ്. എച്ച് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185822/wildlife-menace-protest-demonstration-led-by-kcym-peravoor-region)