തളിപ്പറമ്പ്: പണം വെച്ച് ചീട്ടുകളിയിലേർപ്പെട്ട ആറുപേരെ തളിപ്പറമ്പ് സി.ഐ കെ.പി.ഷൈനിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തു. ഇതര സംസ്ഥാന തൊഴിലാളികളെയാണ് തളിപ്പറമ്പ് ടെമ്പോ സ്റ്റാൻ്, കാക്കത്തോട് ബസ് സ്റ്റാൻ്റ് എന്നിവിടങ്ങളിൽ നിന്നായി പിടികൂടിയത്.
അസം സ്വദേശികളായ മുഖ്‌സിദിൽ, അബ്ദുള്ള, അക്ഷയ് എന്നിവരെ ടെമ്പോ സ്റ്റാൻ്റിൽ നിന്നും വിശ്വൽജിത്ത്, ഉമാശങ്കർ വർമ്മ, സംഗീത് ഗുണശേഖരൻ എന്നിവരെ കാക്കത്തോട് പഴയബസ്‌റ്റാന്റിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 51,450 രൂപ പിടിച്ചെടുത്തു. സീനിയർ സി.പി.ഒ.മാരായ ബിജു, ഹരിപ്രസാദ്, ഉത്തമൻ, ഷൈജു, ഡ്രൈവർ വിനോദ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Playing cards with money