ഇരിട്ടി: കത്തിയുരുകുന്ന വേനൽച്ചൂടിനിടയിൽ ഇന്നലെയുണ്ടായ കനത്ത മഴയിലും വീശീയടിച്ച കാറ്റിലും മലയോരത്ത് കനത്ത നാശനഷ്ടം. പലയിടത്തും മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും മരം കടപുഴകിവൈദ്യുതി ലൈനിൽ വീണതിനെ തുടർന്ന് ഇരിട്ടി മേഖലയിൽ വൈദ്യുതി ബന്ധവും താറുമാറായി ഇരിട്ടിക്കടുത്ത് വികാസ് നഗർ, പുന്നാട്, വെളിയമ്പ്ര ഡാം പരിസരം എന്നിവിടങ്ങളിലെ റോഡരികിലുള്ള മരങ്ങളാണ് കനത്ത കാറ്റിൽ കടപുഴകി വീണത്.
ഇരിട്ടിയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനയുടെ രണ്ട് യുണിറ്റിലെ സേനാംഗങ്ങൾ എറെ നേരത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് മരങ്ങൾ മുറിച്ചുമാറ്റി അപകടാ വസ്ഥ ഒഴിവാക്കിഗതാഗതം പുന:സ്ഥാപിച്ചത്. പുന്നാട്, മീത്തലെ പുന്നാട്, എടക്കാനം, വിളമന, പായം, മാടത്തിൽ, പെരുമ്പറമ്പ് എന്നിവിടങ്ങളിൽ കനത്ത കാറ്റിൽ റബർ മരങ്ങൾ കടപുഴകിയും പൊട്ടിവീണും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. കനത്ത കാറ്റിൽ വ്യാപകമായി വാഴകൃഷിയും നശിച്ചിട്ടുണ്ട്.
Heavy rains cause massive damage in hilly areas