---
title: "ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "Sslcwinners"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212171/sslcwinners"
published_at: "2024-06-14T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666c290f7ef73_1000003890.jpg"
keywords: []
---

# ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:**  എസ്.എസ്.എൽ.സി, പ്ലസ് ടു, യു. എസ് .എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ പനമരം ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.

## Article Content

 എസ്.എസ്.എൽ.സി, പ്ലസ് ടു, യു. എസ് .എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ പനമരം ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.

പി.ടി എ പ്രസിഡന്റും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ കെ.ടി സുബൈർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബിന്ദു പ്രകാശ് മുഖ്യപ്രഭാഷണം നടത്തി.

പ്രധാനാധ്യാപിക ഷീജ ജെയിംസ് റിപ്പോർട്ട് അവതരിപ്പിച്ചു. എം.ബി.ബി.എസ് പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥികളായ ഡോ.സംഗീത , ഡോ. അജൽശാന്ത് എന്നിവരെയും കേരള ക്രിക്കറ്റ് അക്കാദമി സെലക്ഷൻ ലഭിച്ച ആദിത്യ പ്രതീഷിനെയും ചടങ്ങിൽ ആദരിച്ചു.

പഞ്ചായത്തംഗം കെ. സുനിൽകുമാർ ,പ്രിൻസിപ്പാൾ സി.രമേഷ് കുമാർ, കെ.മെഹ്ബൂബ്, എം.മുംതാസ്, ബിയാട്രിസ് പോൾ, കെ.യു.സിനി, കെ.സിദ്ധിഖ് , എം . സി .ഷിബു , കെ. ടി നൗഫൽ, കെ .ആദർശ്, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212171/sslcwinners)