കേളകം : ജനമൈത്രി പോലീസിന്റെയും പൊന്ന്യം ഈസ്റ്റ് വെളിച്ചം ചാരിറ്റബിൾ സൊസൈറ്റിയുടെയും നേതൃത്വത്തിൽ കേളകം രാമച്ചി ആദിവാസി നഗറിലെ വിദ്യാർഥികൾക്ക് പഠന ഉപകരണങ്ങൾ ബാഗ് കുട എന്നിവ വിതരണം ചെയ്തു.
കേളകം സ്റ്റേഷനിലെ എ എസ് ഐ സുനിൽ വളയങ്ങാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേളകം സ്റ്റേഷൻ എസ് എച്ച് ഒ ചാർജ് വഹിക്കുന്ന രമേശൻ എസ് ഐ ഉത്ഘാടനം ചെയ്തു.
കേളകം സ്റ്റേഷനിലെ ജനമൈത്രി സി ആർ ഒ എ എസ് ഐ സജേഷ്. ജി. സ്വാഗതം ആശംസിച്ച ചടങ്ങിൽ കേളകം സ്റ്റേഷനിലെ എസ്. ഐ.രാജു. സി. വെളിച്ചം ചാരിറ്റബിൾ ഭാരവാഹി വിജേഷ് എന്നിവർ സംസാരിച്ചു.
Studymeterials