ഇരിട്ടി: കീഴൂർ കുന്നിൽ വച്ച് റോഡിൽ റോഡിലേക്ക് വീണ വയോധികനെ ഇടിച്ച വാഹനങ്ങൾ പോലീസ് കസ്റ്റഡിയിൽ എടുത്തു. മഴയിൽ റോഡിൽ തെന്നിവീണ ഗോപാലൻ എന്നയാളെ ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ ടാക്സി ഇടിച്ച് ഇടുകയും പിന്നാലെ വന്ന മറ്റൊരു ഇന്നോവ വാഹനം ശരീരത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. സംഭവത്തെ തുടർന്ന് ഗോപാലൻ മരണപ്പെട്ടിരുന്നു. അപകടമുണ്ടാക്കിയ ഇരുവാഹനങ്ങളും അതിൻ്റ പിന്നാലെ വന്ന സ്കൂട്ടർ യാത്രക്കാരനും നിർത്തതെ പോയിരുന്നു.
പിന്നാലെ വന്ന പ്രൈവറ്റ് ബസ് ജീവനക്കാരും ഓട്ടോറിക്ഷ ഡ്രൈവറും ചേർന്ന് ഓട്ടോറിക്ഷയിൽ പരിക്ക് പറ്റിയയാളെ ഇരിട്ടി അമല ഹോസ്പിറ്റൽ എത്തിക്കുകയും പിന്നീട് ഇരിട്ടി പോലീസ് എത്തി പരിയാരം മെഡിക്കൽ കോളേജിൽ എത്തിക്കുകയുമായിരുന്നു. ഇരട്ടി എ എസ് പി യുടെ നിർദേശപ്രകാരം ഇരിട്ടി പ്രിൻസിപ്പൽ എസ്ഐ ഷറഫുദ്ദീൻ്റ നേതൃത്വത്തിൽ സ്കാഡ് രൂപീകരിച്ച് അന്വേഷണം നടത്തിയതിൽ സംഭവ സമയം രാത്രി വൈദ്യുതി ഇല്ലാത്തതിനാൽ പല സ്ഥലത്തെയും പല സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നില്ല. സംഭവം സ്ഥലത്തുനിന്നും കണ്ണൂർ റൂറൽ പോലീസിന്റെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിൻ്റെ അടിസ്ഥാനത്തിലും മട്ടന്നൂർ മുതൽ ഇരിട്ടി പാലം വരെയുള്ള വിവിധ സ്ഥാപനങ്ങളുടെ 70 ഓളം സിസിടിവികൾ രണ്ടു സംഘമായി തിരിഞ്ഞ് പരിശോധിച്ചത് പ്രകാരവും അപകടം നടത്തിയ ഐറിസ് വാഹനം പയഞ്ചേരി ഭാഗത്തിനും പേരാവൂർ ഭാഗത്തേക്കും ഇന്നോവക്കാർ ഇരിട്ടി ഭാഗത്തേക്കും പോകുന്നത് ശ്രദ്ധയിൽപെടുകയായിരുന്നു. പിന്നാലെ വന്ന ഓട്ടോ ഡ്രൈവർ, സ്വാകാര്യ ബസ് ജീവനക്കാർ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മരണപ്പെട്ടയാളെ ആളെ ആദ്യം ഇടിച്ചു നിർത്താതെ പോയ വാഹനത്തിന്റെ ഡ്രൈവറായ ആറളം സ്വദേശി ഇബ്രാഹിനെയും തുടർന്ന് ഇന്നോവ കാർ ഡ്രൈവർ ചക്കരക്കൽ ഇരുവേരി സ്വദേശിയായ മുഹമ്മദിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഇവർ ഓടിച്ച വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. അന്വേഷണ സംഘത്തിൽ എസ് ഐ മാരായ മനോജ് കുമാർ, മുഹമ്മദ് നജ്മി എസ് ഐ റെജി സ്കറിയാ, എ എസ് ഐ ബിജു വാകേരി, എസ് സി പി ഓ മാരായ ബിജു സി മട്ടന്നൂർ ജഗദീഷ് പരിക്കളം,പ്രവീൺ ഊരത്തൂർ, ഷിജോയ് എ എം , ഷിനോജ് മട്ടന്നൂർ, ജയൻ, എന്നിവർ അന്യേഷണ സംഘത്തിൽ ഉണ്ടായിരുന്നു. അപകടസമയത്ത് പരിക്കേറ്റയാളെ ഇരിട്ടി അമല ഹോസ്പിറ്റാലിൽ സ്വന്തം ഓട്ടോയിൽ എത്തിച്ചത് ഇരിട്ടിയിലെ സർവ്വീസ് സെൻ്റർ ജീവനക്കാരൻ അബ്ദുൾ ലത്തീഫാണ് പ്രൈവറ്റ് ബസ് ജീവനക്കാരുടെ സഹായവും ലഭിച്ചിരുന്നു
Vehicles Taken Into Custody After Hitting An Elderly Man In Iritty