ഇരിട്ടി: മൂലോത്തും കുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് തുടക്കമായി. ക്ഷേത്രമുറ്റത്ത് ചടങ്ങ് ഡോ. എസ്.ആർ. ശ്രീരാഗ് ഉദ്‌ഘാടനം ചെയ്തു. ക്ഷേത്രം രക്ഷാധികാരി പി. കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. കെ.ഡി. പ്രശാന്ത് കുമാർ തോലമ്പ്ര ആധുനികകാലത്ത് രാമായണത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ മുഖ്യ ഭാഷണം നടത്തി.
രാമായണ പാരായണ സമിതി കൺവീനർ എ.വി. രാമകൃഷ്ണൻ, എ. പത്മനാഭൻ എന്നിവർ പ്രസംഗിച്ചു രാമായണം മാസാചരണത്തിന്റെ ഭാഗമായി എല്ലാ ദിവസവും വൈകുന്നേരം 5.30 ന് രാമായണ പാരായണം, എല്ലാ ശനിയാഴ്ചകളിലും രാവിലെ 11 ന് പ്രഭാഷണം എന്നിവ നടക്കും. ആഗസ്റ്റ് 4 ന് രാവിലെ നടക്കുന്ന രാമായണ പാരായണം , പ്രശ്നോത്തരി മത്സരങ്ങൾ ക്ഷേത്രം രക്ഷാധികാരി വത്സൻ തില്ലങ്കേരി ഉദ്‌ഘാടനം ചെയ്യും.
ആഗസ്റ്റ് 13 ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഴകം മാധവൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ മഹാ ഗണപതി ഹോമവും നടക്കും.
KAIRATHI KIRATHA TEMPLE IRITTY