---
title: "എൻ ജി ഒ അസ്സോസിയേഷൻ ഇരിട്ടി ബ്രാഞ്ച് കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു "
english_title: "NGO Association Iritty Branch Committee Organizes Oommen Chandy Memorial "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221041/ngo-association-iritty-branch-committee-organizes-oommen-chandy-memorial"
published_at: "2024-07-18T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66993d11916ca_ngo_iritty.jpg"
keywords: []
---

# എൻ ജി ഒ അസ്സോസിയേഷൻ ഇരിട്ടി ബ്രാഞ്ച് കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** ഇരിട്ടി: എൻ ജി ഒ അസ്സോസിയേട്ടൻ ഇരിട്ടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. പുഷ്പാർച്ചന നടത്തിയും അനുസ്മരണ പ്രഭാഷണങ്ങൾ നടത്തിയും ഇരിട്ടി ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ബ്രാഞ്ച് പ്രസിഡൻ്റ് അനീഷ് കുമാർ ഇടത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ. ശ്രീകാന്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

## Article Content

ഇരിട്ടി: എൻ ജി ഒ അസ്സോസിയേട്ടൻ ഇരിട്ടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. പുഷ്പാർച്ചന നടത്തിയും അനുസ്മരണ പ്രഭാഷണങ്ങൾ നടത്തിയും ഇരിട്ടി ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ബ്രാഞ്ച് പ്രസിഡൻ്റ് അനീഷ് കുമാർ ഇടത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ. ശ്രീകാന്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതവും, നിലപാടുകളും, സംസ്ഥാന ജീവനക്കാരോടുള്ള സമീപനങ്ങളെക്കുറിച്ചും എം ലക്ഷമണൻ ഓർമിപ്പിച്ചു. സംസ്ഥാന/ജില്ല/ബ്രാഞ്ച് നേതാക്കളായ എം.ജി. സുഭാഷ്, രഘുനാഥൻ, അജിബ്, വിജേഷ് എം വി, ഡെയ്സി , നൗഫൽ , ജോളി ജോസഫ്, ജയേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221041/ngo-association-iritty-branch-committee-organizes-oommen-chandy-memorial)