അർജുനെ ഇനിയും കണ്ടെത്താനായില്ല: മോശം കാലാവസ്ഥയെ തുടർന്ന് ഇന്നത്തെ രക്ഷാപ്രവർത്തനം നിർത്തി

അർജുനെ ഇനിയും കണ്ടെത്താനായില്ല:  മോശം കാലാവസ്ഥയെ തുടർന്ന് ഇന്നത്തെ രക്ഷാപ്രവർത്തനം നിർത്തി
Jul 20, 2024 09:32 PM | By sukanya

ബെം​ഗളൂരു: മം​ഗളൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ ഇന്നും കണ്ടെത്താനായില്ല. മോശം കാലാവസ്ഥയെ തുട‍ര്‍ന്ന് ഇന്നത്തെ രക്ഷാപ്രവർത്തനം നിർത്തിവെച്ചു. നാളെ രാവിലെ 6.30 ന് പുനഃരാരംഭിക്കും.

മഴ കനത്ത് പെയ്തതോടെ ഇനിയും മണ്ണിടിയാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ തെരച്ചിൽ നിർത്തിയത്. മണ്ണിടിഞ്ഞുവീണ റോഡിന്റെ റോഡിന്റെ നടുഭാഗത്ത് നിന്ന് വൈകിട്ടോടെ ഒരു സിഗ്നൽ ലഭിച്ചിരുന്നു. പാറയും മണ്ണും അല്ലാത്ത വസ്തുവിന്റെ സിഗ്നലാണ് കിട്ടിയിരുന്നത്.

സിഗ്നൽ ലോറിയുടേതാണെന്ന് ഉറപ്പിക്കാനായിട്ടില്ലെങ്കിലും 70% യന്ത്രഭാഗങ്ങൾ തന്നെ ആയിരിക്കാമെന്ന വിലയിരുത്തലിലാണ് റഡാർ സംഘം. സി​ഗ്നൽ ലഭിച്ച ഭാഗം മാർക്ക് ചെയ്ത് കൂടുതൽ മണ്ണ് എടുത്ത് പരിശോധന നടത്തുന്നതിനിടെയാണ് മഴ ശക്തമായത്. ഇതോടെ മണ്ണ് വീണ്ടും ഇടിഞ്ഞേക്കുമെന്ന സംശയത്തിൽ രക്ഷാപ്രവ‍ര്‍ത്തനം നിര്‍ത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു. അ‍ർജുനെ കണാതായിട്ട് അഞ്ചാം ദിവസമായി. ഇന്ന് അത്യാധുനിക റഡാർ ഉപയോ​ഗിച്ച് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

രക്ഷാ പ്രവർത്തനത്തിൽ സൈന്യത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ഭാര്യ കൃഷ്ണപ്രിയ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്. 5 ദിവസം പിന്നിട്ട തിരച്ചിലിലും അ‌ർജുനെ കണ്ടെത്താനായിട്ടില്ല. ഇതോടെയാണ് സൈന്യത്തെ കൂടി രക്ഷാ പ്രവർത്തനത്തിന് നിയോഗിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തിയത്.

Banglore

Next TV

Related Stories
കണ്ണൂര്‍ കരിവെള്ളൂരില്‍ കല്യാണ വീട്ടില്‍ നിന്ന് 30 പവന്‍ കവര്‍ന്ന കേസ്: പ്രതി വരന്റെ ബന്ധുവായ യുവതി

May 9, 2025 07:31 PM

കണ്ണൂര്‍ കരിവെള്ളൂരില്‍ കല്യാണ വീട്ടില്‍ നിന്ന് 30 പവന്‍ കവര്‍ന്ന കേസ്: പ്രതി വരന്റെ ബന്ധുവായ യുവതി

കണ്ണൂര്‍ കരിവെള്ളൂരില്‍ കല്യാണ വീട്ടില്‍ നിന്ന് 30 പവന്‍ കവര്‍ന്ന കേസ്: പ്രതി വരന്റെ ബന്ധുവായ...

Read More >>
എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ

May 9, 2025 06:23 PM

എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ

എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17...

Read More >>
വിമാനയാത്രക്കാർ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തണമെന്ന് അറിയിപ്പ്

May 9, 2025 06:16 PM

വിമാനയാത്രക്കാർ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തണമെന്ന് അറിയിപ്പ്

വിമാനയാത്രക്കാർ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തണമെന്ന്...

Read More >>
ആറളം ഫാം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് എസ്എസ്എൽസി പരീക്ഷയിൽ നൂറു മേനി വിജയം

May 9, 2025 05:16 PM

ആറളം ഫാം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് എസ്എസ്എൽസി പരീക്ഷയിൽ നൂറു മേനി വിജയം

ആറളം ഫാം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് എസ്എസ്എൽസി പരീക്ഷയിൽ നൂറു മേനി...

Read More >>
നിയന്ത്രണരേഖയിലെ പാക് വെടിവെപ്പ്; ജവാന് വീരമൃത്യു

May 9, 2025 04:13 PM

നിയന്ത്രണരേഖയിലെ പാക് വെടിവെപ്പ്; ജവാന് വീരമൃത്യു

നിയന്ത്രണരേഖയിലെ പാക് വെടിവെപ്പ്; ജവാന്...

Read More >>
മലപ്പുറത്തെ നിപ; ആറ് പേരുടെ പരിശോധനഫലം നെഗറ്റീവ്

May 9, 2025 04:11 PM

മലപ്പുറത്തെ നിപ; ആറ് പേരുടെ പരിശോധനഫലം നെഗറ്റീവ്

മലപ്പുറത്തെ നിപ; ആറ് പേരുടെ പരിശോധനഫലം...

Read More >>
Top Stories

Entertainment News