കാക്കയങ്ങാട് : എൻ ഡി എ പേരാവൂർ നിയോജക മണ്ഡലം അഭിനന്ദൻ സമ്മേളനം കാക്കയങ്ങാട് വച്ച് നടന്നു. ബി ജെ പി ജില്ല പ്രസിഡണ്ട് എൻ ഹരിദാസ് സമ്മേളനം ഉദ് ഘാടനം ചെയ്തു. ഇരിട്ടി മണ്ഡലം പ്രസിഡണ്ട് സത്യൻ കൊമ്മേരി അധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന വൈസ്.
പ്രസിഡന്റ് പൈലി വാത്യാട്ട്, ബി.ജെ.പി ദേശീയ കൗൺസിൽ അംഗം സി.രഘുനാഥ്, ജില്ല ജനറൽ സെക്രട്ടറി എം.ആർ.സുരേഷ്, ജില്ല ട്രഷറർ യു.ടി.ജയന്തൻ, വി.വി.ചന്ദ്രൻ, കൂട്ട ജയപ്രകാശ്, അരുൺ ഭരത്, രജീഷ്, സി. ബാബു, എൻ .വി . ഗിരീഷ്, സി.ആദർശ്, പവിത്രൻ തൈക്കണ്ടി എന്നിവർ സംസാരിച്ചു.
നിയോജക മണ്ഡലത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ ബൂത്ത് 66 ലെ ഇൻചാർജ് പി.സി. ശ്രീരാജ്, വാസുദേവൻ എന്നിവരെ ആദരിച്ചു.
na meeting held in kakkayangad