250 കടന്ന് മരണസംഖ്യ; ഇരുന്നൂറിലധികം ജീവനുകൾ തിരഞ്ഞ് ദൗത്യസംഘം

250 കടന്ന് മരണസംഖ്യ; ഇരുന്നൂറിലധികം ജീവനുകൾ തിരഞ്ഞ് ദൗത്യസംഘം
Jul 31, 2024 08:57 PM | By sukanya

കല്‍പ്പറ്റ: ഒന്നും ബാക്കിവയ്ക്കാതെ ഒരു ഗ്രാമത്തെ മുഴുവൻ ശവപ്പറമ്പാക്കിയ വയനാട് മുണ്ടക്കൈയിൽ മരണംസംഖ്യ 250 കടന്നു. 200 ൽ അധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. അവസാനത്തെ പ്രതീക്ഷയോടെ ജീവന്റെ തുടിപ്പ് അന്വേഷിക്കുന്ന രക്ഷ പ്രവർത്തകർക്ക് കാലാവസ്ഥയും പ്രതികൂലമാകുന്നു. ശക്തമായ മഴയും മൂടൽമഞ്ഞും പുഴയിലെ കുത്തൊഴുക്കും ദൗത്യസംഘത്തിന് വെല്ലുവിളിയാകുന്നു. കഴിഞ്ഞദിവസം സൈന്യം പണിത നടപ്പാലം മുണ്ടക്കൈ പുഴയിലെ കുത്തൊഴുക്കില്‍ മുങ്ങിയിരുന്നു. വാഹങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന താത്കാലിക പാലം നിർമ്മാണം സൈന്യത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. കോരിച്ചൊരിയുന്ന മഴയിലും രക്ഷാപ്രവർത്തനം ശക്തമായി നടക്കുകയാണ്. വീടുകളുടെ അവശിഷ്ടങ്ങളും മണ്ണും മാറ്റിയാണ് തിരച്ചില്‍ നടക്കുന്നത്. ഇ തുവരെ കണ്ടെടുത്തത് 252 മൃതദേഹങ്ങള്‍ ആണ്. ഇരുന്നൂറോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് അനൗദ്യോഗിക കണക്കുകള്‍ പറയുന്നു.

രണ്ടുദിവസമായി തുടരുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ 1592 പേരെ രക്ഷപ്പെടുത്താനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇത്രയധികം പേരെ ചുരുങ്ങിയ സമയത്ത് രക്ഷിക്കാനായത് ഏകോപിതമായതും അതിവിപുലവുമായ ദൗത്യത്തിന്റെ നേട്ടമായാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമീപസ്ഥലങ്ങളിലുള്ള 68 കുടുംബങ്ങളിലെ 206 പേരെയാണ് മൂന്ന് ക്യാംപുകളിലേക്ക് മാറ്റിയത്. അതില്‍ 75 പുരുഷന്‍മാര്‍, 88 സ്ത്രീകള്‍ 43 കുട്ടികള്‍ ആണ് ഉണ്ടായിരുന്നത്. ഉരുള്‍പൊട്ടിലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ 1386 പേരെ തുടര്‍ന്നുള്ള രക്ഷാദൗത്യത്തിന്റെ ഫലമായി രക്ഷിക്കാനായി. അതില്‍ 528 പുരുഷന്‍മാര്‍, 559 സത്രീകള്‍, 229 കുട്ടികള്‍ എന്നിവരെ ഏഴ് ക്യാംപുകളിലേക്കായി മാറ്റി. ഇതില്‍ 207 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിലവില്‍ 90 പേരാണ് ചികിത്സയിലുള്ളത്. വയനാട് ജില്ലയിലാകെ 82 ക്യാംപുകളിലായി 8017 പേരാണ് ഉള്ളത്. ഇതില്‍ 19 പേര്‍ ഗര്‍ഭിണികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച 11.30 ന് സര്‍വകക്ഷിയോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. അടിയന്തര ധനസഹായം പിന്നീട് തീരുമാനിക്കും. 9 മന്ത്രിമാർ വയനാട്ടിലുണ്ട്. രണ്ട് ടീമായി പ്രവർത്തനം ഏകോപിപ്പിക്കും. കൺട്രോൾ റൂമുകളിൽ മന്ത്രിമാർ ഉണ്ടാകണമെന്ന് നിർദേശം നല്‍കി. കൂടുതൽ ഫൊറൻസിക് ഡോക്ടർമാരെ നിയോഗിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മൈസൂരുവിലേക്ക് യാത്ര ചെയ്യുന്നവർ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കി ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി പോകണമെന്നു കണ്ണൂർ ജില്ലാ ഭരണകൂടം അറിയിച്ചു.

Death toll crosses 250; Mission searches for more than 200 lives

Next TV

Related Stories
കേരള ഫോക് ലോർ അക്കാദമി അവാർഡിന് അപേക്ഷ ക്ഷണിച്ചു

Sep 11, 2024 08:41 AM

കേരള ഫോക് ലോർ അക്കാദമി അവാർഡിന് അപേക്ഷ ക്ഷണിച്ചു

കേരള ഫോക് ലോർ അക്കാദമി അവാർഡിന് അപേക്ഷ...

Read More >>
വാക് ഇൻ ഇന്റർവ്യൂ

Sep 11, 2024 08:37 AM

വാക് ഇൻ ഇന്റർവ്യൂ

വാക് ഇൻ...

Read More >>
ഹേമ കമ്മിറ്റിക്കെതിരെ വീണ്ടും ഹൈക്കോടതിയിൽ ഹർജി; തുടർനടപടി പാടില്ലെന്നും ആവശ്യം

Sep 11, 2024 06:28 AM

ഹേമ കമ്മിറ്റിക്കെതിരെ വീണ്ടും ഹൈക്കോടതിയിൽ ഹർജി; തുടർനടപടി പാടില്ലെന്നും ആവശ്യം

ഹേമ കമ്മിറ്റിക്കെതിരെ വീണ്ടും ഹൈക്കോടതിയിൽ ഹർജി; തുടർനടപടി പാടില്ലെന്നും...

Read More >>
സിപിഎം ചേലേരി ലോക്കൽ സമ്മേളനം തെക്കേക്കരയിൽ: സംഘാടക സമതി രൂപീകരണ യോഗം നടന്നു

Sep 10, 2024 10:55 PM

സിപിഎം ചേലേരി ലോക്കൽ സമ്മേളനം തെക്കേക്കരയിൽ: സംഘാടക സമതി രൂപീകരണ യോഗം നടന്നു

സിപിഎം ചേലേരി ലോക്കൽ സമ്മേളനം തെക്കേക്കരയിൽ: സംഘാടക സമതി രൂപീകരണ യോഗം...

Read More >>
ഉരുൾപൊട്ടൽ ദുരന്തം: പൊലീസിനൊപ്പം നിന്നവരെ ജില്ലാ പോലീസ് ആദരിച്ചു

Sep 10, 2024 10:47 PM

ഉരുൾപൊട്ടൽ ദുരന്തം: പൊലീസിനൊപ്പം നിന്നവരെ ജില്ലാ പോലീസ് ആദരിച്ചു

ഉരുൾപൊട്ടൽ ദുരന്തം: പൊലീസിനൊപ്പം നിന്നവരെ ജില്ലാ പോലീസ്...

Read More >>
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വള്ളിത്തോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം

Sep 10, 2024 10:43 PM

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വള്ളിത്തോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വള്ളിത്തോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം...

Read More >>
Top Stories










News Roundup