തളിപ്പറമ്പ് : തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ യാത്ര പ്രശ്‍നം പരിഹരിക്കാൻ പൊതു ഗതാഗത സംവിധാനം ശക്തിപ്പെടുത്തുമെന്ന് തളിപ്പറമ്പ് എം എൽ എ എം വി ഗോവിന്ദൻ മാസ്റ്റർ. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് വിളിച്ചു ചേർത്ത യോഗത്തിലാണ് മണ്ഡലത്തിലെ പൊതുഗതാഗത യാത്ര പ്രശ്‍നം പരിഹരിക്കാൻ ആവശ്യമായ നടപടികൾ കൈകൊള്ളുമെന്ന് എം എൽ എ അറിയിച്ചത്.
തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരും, ജനപ്രതിനിധികളും,മോട്ടോർ വാഹന ഉദ്യോഗസ്ഥരും തളിപ്പറമ്പ് താലൂക് ഓഫീസ് ഹാളിൽ നടന്ന യോഗത്തിൽ പങ്കെടുത്തു. തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ ഗ്രാമ പഞ്ചായത്തുകളിലെ യാത്ര പ്രശ്‍നം സംബന്ധിച്ച പ്രശ്നങ്ങൾ യോഗത്തിൽഅവതരിപ്പിച്ചു. പരാതികൾ പരിശോദിച്ച് ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ ധാരണയായി.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്‍ണൻ,കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി എം സീന,പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ഷീബ,ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്‌ണൻ,കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റെജി പി പി,മോട്ടോർ വാഹന വകുപ്പ് ജോയിന്റ് ആർ ടി ഓ ഉൾപ്പെടെ ഉള്ളവർ സംസാരിച്ചു.
Thaliparambatravelingissue