ചെറുപുഴ : ചെറുപുഴയിൽ വാഹനാപകടം. കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ചെറുപുഴ കാരോക്കാട് യമഹ ഷോറൂമിന് മുന്നിലായിരുന്നു അപകടം. സഹകരണ ആശുപത്രി റോഡിൽ നിന്നും മെയിൻ റോഡിലേയ്ക്കിറങ്ങി വന്ന കാറ് പയ്യന്നൂർ ഭാഗത്തു നിന്നും ചെറുപുഴ ഭാഗത്തേയ്ക്ക് വരികയായിരുന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ പയ്യന്നൂർ സ്വദേശിയായ റഫീക്കിന് പരിക്കേറ്റു. ഇയാളെ ചെറുപുഴ സഹകരണ ആശുപത്രിയിൽ പ്രവേഗിപ്പിച്ചു. അപകടത്തെ തുടർന്ന് ഗതാഗത തടസവുമുണ്ടായി. ചെറുപുഴ പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ റോഡിൽ നിന്നും നീക്കി.
Accident