കണ്ണൂർ : കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ താമസിക്കുന്ന കല്ല്യാശ്ശേരി, കണ്ണപുരം, ചെറുകുന്ന്, ഏഴോം, മാടായി, മാട്ടൂൽ, ചെറുതാഴം, നാറാത്ത് എന്നീ ഗ്രാമപഞ്ചായത്തുകളിൽ താമസിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളിൽ നിന്നും ജില്ലാ, ഉപജില്ലാ കലോൽസവം, ജില്ലാ കായികമേള, യൂണിവേഴ്സിറ്റിതല മത്സരങ്ങൾ എന്നിവയിൽ മത്സരിച്ച് ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർക്ക് അവരുടെ മേഖലയിൽ തുടർന്നും പ്രവർത്തിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
ജാതി, വരുമാനം, സ്‌കൂൾ സർട്ടിഫിക്കറ്റ്, വിജയിച്ച ഇനത്തിന്റെ സർട്ടഫിക്കറ്റ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം താവത്ത് പ്രവർത്തിക്കുന്ന കല്ല്യാശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ജനുവരി 10 നകം അപേക്ഷ ഹാജരാക്കണം. ഫോൺ : 9744980206
applynow