അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ക്രിസ്മസ് ആഘോഷിച്ച് നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസും സംഘവും. ചുവന്ന ടീ ഷർട്ട് ധരിച്ചും സാന്താ തൊപ്പി അണിഞ്ഞുമാണ് സുനിത വില്യംസും ബുച്ച് വിൽമോറും സംഘവും ക്രിസ്മസ് ആഘോഷിച്ചത്. ആഘോഷത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ബഹിരാകാശത്തെ ഈ ക്രിസ്മസ് ആഘോഷം വലിയ ചർച്ചകൾക്കാണ് വഴി വച്ചിരിക്കുന്നത്.
ചുവന്ന ടീ ഷർട്ട് ധരിച്ച സുനിത വില്യംസും സാന്താ തൊപ്പി ധരിച്ച മൂന്ന് സഹപ്രവർത്തകരുമാണ് നാസ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഉള്ളത്. ഈ പോസ്റ്റിനു താഴെ നിരവധി കമന്റുകളാണ് എത്തിയിരിക്കുന്നത്. നിരവധി ചോദ്യങ്ങൾ ഉന്നയിച്ചും ഉപയോക്താക്കൾ രംഗത്ത് എത്തിയിട്ടുണ്ട്.
സുനിത വില്യംസും സംഘവും ഭൂമിയിൽ നിന്ന് ബഹിരാകാശത്തേയ്ക്ക് തിരിക്കുമ്പോൾ ഇത്രയും കാലം ബഹിരാകാശത്ത് തങ്ങേണ്ടി വരും എന്ന് അറിയാമായിരുന്നോ എന്നാണ് ഒരു ചോദ്യം. നിങ്ങൾ മാസങ്ങൾക്ക് മുമ്പ് ക്രിസ്മസ് അലങ്കാരങ്ങൾ ബഹിരാകാശത്തേക്ക് കൊണ്ടുവന്നിരുന്നോ എന്ന് മറ്റൊരു ഉപയോക്താവ് ചോദിക്കുന്നു. അവർ 8 ദിവസത്തെ ദൗത്യത്തിന് പോകുമ്പോൾ ഈ ക്രിസ്മസ് അലങ്കാരങ്ങളെല്ലാം കൂടെ കൊണ്ടുപോയിരുന്നോ എന്നാണ് മറ്റൊരു ചോദ്യം.
‘ആരാണ് ഇവർക്ക് ക്രിസ്മസ് തൊപ്പികളും അലങ്കാരങ്ങളും ബഹിരാകാശത്തേയ്ക്ക് എത്തിച്ചത് എന്ന് മറ്റൊരു ഉപയോക്താവ് ചോദിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ ചോദ്യത്തിന് മറുപടിയായി ബഹിരാകാശ ഏജന്‍സിയായ നാസ രംഗത്തെത്തി. അത് സാന്താ തൊപ്പികള്‍ തന്നെയാണെന്ന് നാസ പറഞ്ഞു.
Sunithawilliams