എം ടി അന്തരിച്ചു

എം ടി അന്തരിച്ചു
Dec 25, 2024 10:31 PM | By sukanya

കോഴിക്കോട്: മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അന്ത്യം. എംടിയോടുള്ള ആദരസൂചകമായി 26, 27 തീയതികളിൽ സംസ്ഥാന സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. 26ന് വൈകിട്ട് 5ന് മാവൂർ പൊതുശ്മശാനത്തിലാണു സംസ്കാരം.

മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായി എണ്ണപ്പെടുന്ന നിർമാല്യം ഉൾപ്പെടെ 6 സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. 2005 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. ജ്ഞാനപീഠം, എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വള്ളത്തോൾ പുരസ്കാരം, ജെ.സി. ദാനിയേൽ പുരസ്കാരം എന്നിവയടക്കം എണ്ണമറ്റ ബഹുമതികൾ നേടി. തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നാലു തവണയും സംസ്ഥാന ചലച്ചിത്ര അവാർഡ് 11 തവണയും നേടി. മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മൂന്നു തവണ ലഭിച്ചു. ഭാര്യ: കലാമണ്ഡലം സരസ്വതി. മക്കൾ: സിതാര, അശ്വതി.





M.T. passes away

Next TV

Related Stories
എംടിയുടെ കൃതികൾ തലമുറകളെ ഇനിയും പ്രചോദിപ്പിക്കും; അതീവ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും

Dec 26, 2024 11:08 AM

എംടിയുടെ കൃതികൾ തലമുറകളെ ഇനിയും പ്രചോദിപ്പിക്കും; അതീവ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും

എംടിയുടെ കൃതികൾ തലമുറകളെ ഇനിയും പ്രചോദിപ്പിക്കും; അതീവ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഹുൽ...

Read More >>
കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Dec 26, 2024 10:50 AM

കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ യുവാവിനെ മരിച്ച നിലയിൽ...

Read More >>
വിഖ്യാത സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി  മമ്മൂട്ടി

Dec 26, 2024 10:34 AM

വിഖ്യാത സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി മമ്മൂട്ടി

വിഖ്യാത സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി നടൻ...

Read More >>
പേരും ലോഗോയും ക്ഷണിക്കുന്നു

Dec 26, 2024 07:55 AM

പേരും ലോഗോയും ക്ഷണിക്കുന്നു

പേരും ലോഗോയും...

Read More >>
ക്ലിനിക്കല്‍ സൂപ്പര്‍വൈസര്‍ ഒഴിവ്

Dec 26, 2024 07:53 AM

ക്ലിനിക്കല്‍ സൂപ്പര്‍വൈസര്‍ ഒഴിവ്

ക്ലിനിക്കല്‍ സൂപ്പര്‍വൈസര്‍...

Read More >>
അര്‍ഹത നിര്‍ണയ പരീക്ഷ ; 31 വരെ അപേക്ഷിക്കാം

Dec 26, 2024 07:35 AM

അര്‍ഹത നിര്‍ണയ പരീക്ഷ ; 31 വരെ അപേക്ഷിക്കാം

അര്‍ഹത നിര്‍ണയ പരീക്ഷ ; 31 വരെ...

Read More >>
Top Stories