സ്നേഹത്തിന്റെയും പ്രത്യാശയുടെയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഇന്ന് ക്രിസ്മസ്

സ്നേഹത്തിന്റെയും പ്രത്യാശയുടെയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഇന്ന് ക്രിസ്മസ്
Dec 25, 2024 10:08 AM | By sukanya

സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഇന്ന് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്ബാടുമുള്ള ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ഏവർക്കും ഷോർട്ട് ന്യൂസ്‌ കണ്ണൂരിന്റെ ക്രിസ്മസ് ആശംസകൾ. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വിശുദ്ധ കവാടം തുറന്ന് ഫ്രാൻസിസ് മാർപാപ്പ ക്രിസ്മസ് സന്ദേശം നല്‍കി. യുദ്ധവും ആക്രമണവും കാരണം തകർക്കപ്പെട്ട എല്ലാ സ്ഥലങ്ങളിലും പ്രത്യാശ പകരാൻ ക്രിസ്മസിനാകട്ടെയെന്ന് ഫ്രാൻസിസ് മാർപാപ്പ ആശംസിച്ചു. അനീതികളെ നേരിടാനുള്ള ധൈര്യവും പുതിയ ലോകത്തിനായുള്ള ശ്രമവും ഉണ്ടാകണമെന്ന് മാർപാപ്പ ആഹ്വനം ചെയ്തു.

മണ്ണിലും മനസിലും വിശ്വാസത്തിന്‍റെ നക്ഷത്ര വെളിച്ചം നിറച്ചാണ് ഓരോ ക്രിസ്മസ് രാത്രിയും കടന്നുപോകുന്നത്. സന്മനസുള്ളവർക്ക് സമാധാനമെന്ന് ലോകത്തോട് അരുള്‍ ചെയ്ത ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷമാക്കിയിരിക്കുകയാണ് നാടും നഗരവും. കരോള്‍ ഗാനങ്ങളും മധുരം പങ്കുവെക്കലും പാതിരാ കുർബാനയുമായി വിശ്വാസികളുടെ കൂടിച്ചേരലുകള്‍ ഇത്തവണത്തെ ആഘോഷത്തിനും മാറ്റേകി

ഡിസംബർ പിറന്നതോടെ വിശ്വാസികള്‍ ക്രിസ്മസിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തില്‍ ആയിരുന്നു. വീടുകളില്‍ നക്ഷത്രങ്ങള്‍ നേരത്തെ മിഴി തുറന്നു. അലങ്കാര വിളക്കുകളും പുല്‍ക്കൂടുകളും ക്രിസ്മസ് ഗീതങ്ങളും പുണ്യദിനാഘോഷത്തിന് വർണശോഭ നല്‍കി. സ്നേഹവും സന്തോഷവും പകർന്നു ക്രിസ്മസ് പാപ്പമാർ തെരുവുകളിലും വീടുകളിലും സജീവമായി.

സംസ്ഥാനത്തെ പ്രധാന ദേവാലയങ്ങളിലെല്ലാം പ്രത്യേക പ്രാർത്ഥനകള്‍ നടന്നു. പാതിര കുർബാനകളില്‍ വൻ തിരക്കായിരുന്നു പലയിടത്തും അനുഭവപ്പെട്ടത്. തിരുവനന്തപുരം പാളയം പള്ളി, പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍, കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളി, എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സീസി ദേവാലയം എന്നിവിടങ്ങളില്‍ വൈദികർ കുർബാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

christhumas

Next TV

Related Stories
മട്ടന്നൂരിൽ   മീൻ പിടിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Dec 25, 2024 08:34 PM

മട്ടന്നൂരിൽ മീൻ പിടിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

മട്ടന്നൂർ കീച്ചേരി ചെള്ളേരി തുരങ്കത്തിൽ മീൻ പിടിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി...

Read More >>
ബഹിരാകാശത്ത് ക്രിസ്മസ് ആഘോഷിച്ച് സുനിത വില്യംസും സംഘവും

Dec 25, 2024 06:50 PM

ബഹിരാകാശത്ത് ക്രിസ്മസ് ആഘോഷിച്ച് സുനിത വില്യംസും സംഘവും

ബഹിരാകാശത്ത് ക്രിസ്മസ് ആഘോഷിച്ച് സുനിത വില്യംസും...

Read More >>
നായ്ക്കളെ മുറിയിൽ പൂട്ടിയിട്ട ശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടു; കണ്ണൂരിൽ റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ജീവനൊടുക്കി

Dec 25, 2024 04:13 PM

നായ്ക്കളെ മുറിയിൽ പൂട്ടിയിട്ട ശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടു; കണ്ണൂരിൽ റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ജീവനൊടുക്കി

നായ്ക്കളെ മുറിയിൽ പൂട്ടിയിട്ട ശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടു; കണ്ണൂരിൽ റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ...

Read More >>
സ്‌കൂൾ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ; ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി

Dec 25, 2024 03:36 PM

സ്‌കൂൾ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ; ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി

സ്‌കൂൾ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ; ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട്...

Read More >>
ക്രിസ്മസ് ആഘോഷം: ഒരുക്കങ്ങള്‍ക്കിടെ മരത്തില്‍ നിന്നും വീണ യുവാവ് മരിച്ചു

Dec 25, 2024 03:05 PM

ക്രിസ്മസ് ആഘോഷം: ഒരുക്കങ്ങള്‍ക്കിടെ മരത്തില്‍ നിന്നും വീണ യുവാവ് മരിച്ചു

ക്രിസ്മസ് ആഘോഷം: ഒരുക്കങ്ങള്‍ക്കിടെ മരത്തില്‍ നിന്നും വീണ യുവാവ്...

Read More >>
വയനാട് ടൗൺഷിപ്പ് നിര്‍മ്മാണ ചുമതല ഊരാളുങ്കലിന് നൽകാൻ ആലോചന; മേൽനോട്ടത്തിന് കിഫ്കോൺ; മന്ത്രിസഭാ പരിഗണനയിൽ

Dec 25, 2024 02:51 PM

വയനാട് ടൗൺഷിപ്പ് നിര്‍മ്മാണ ചുമതല ഊരാളുങ്കലിന് നൽകാൻ ആലോചന; മേൽനോട്ടത്തിന് കിഫ്കോൺ; മന്ത്രിസഭാ പരിഗണനയിൽ

വയനാട് ടൗൺഷിപ്പ് നിര്‍മ്മാണ ചുമതല ഊരാളുങ്കലിന് നൽകാൻ ആലോചന; മേൽനോട്ടത്തിന് കിഫ്കോൺ; മന്ത്രിസഭാ...

Read More >>
Top Stories

News Roundup

Entertainment News