കാസർകോട് കാർ അപകടം: മൂന്ന് പേർ മരിച്ചു.

കാസർകോട്  കാർ അപകടം:  മൂന്ന് പേർ മരിച്ചു.
Mar 4, 2025 07:12 AM | By sukanya

കാസർകോട്: കാസർകോട് ഉപ്പളയിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ബേക്കൂർ സ്വദേശി കൃഷ്ണകുമാർ, ബായിക്കട്ട സ്വദേശി വരുൺ, മംഗലാപുരം സ്വദേശി കിഷുൻ എന്നിവരാണ് മരിച്ചത്. ഇവർ മംഗലാപുരത്തേക്ക് പോവുകയായിരുന്നു.

ഇന്നലെ രാത്രി പത്തരയോടെ ഉപ്പള ചെക്പോസ്റ്റിനടുത്ത് പാലത്തിൻ്റെ കൈവരിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. 50 മീറ്റോളം ദൂരം കൈവരി ഇടിച്ച് തകർത്ത് കാർ മുന്നോട്ട് പോയി. ഇതേത്തുടർന്ന് റോഡിൽ കാറിൻ്റെ ഭാഗങ്ങൾ ചിതറിക്കിടക്കുകയാണ്. അപകടത്തിൽ മരിച്ച മൂന്ന് പേരും കാറിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ നിലയിലായിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ ഉപ്പിനങ്ങാടി സ്വദേശി രത്തനെ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർ ഉറങ്ങിപ്പോയതാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Accident

Next TV

Related Stories
വിദ്യാർത്ഥി ചോക്ലേറ്റ് കഴിച്ച് അസ്വസ്ഥനായ സംഭവം: ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് സംശയം

Mar 4, 2025 12:03 PM

വിദ്യാർത്ഥി ചോക്ലേറ്റ് കഴിച്ച് അസ്വസ്ഥനായ സംഭവം: ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് സംശയം

വിദ്യാർത്ഥി ചോക്ലേറ്റ് കഴിച്ച് അസ്വസ്ഥനായ സംഭവം: ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന്...

Read More >>
കണ്ണൂരിൽ നിർത്തിയിട്ട ട്രാവലർ കത്തിനശിച്ചു

Mar 4, 2025 11:54 AM

കണ്ണൂരിൽ നിർത്തിയിട്ട ട്രാവലർ കത്തിനശിച്ചു

കണ്ണൂരിൽ നിർത്തിയിട്ട ട്രാവലർ...

Read More >>
സിദ്ധാർത്ഥൻ്റെ മരണം:   നടപടി നേരിട്ട 2 വിദ്യാർത്ഥികൾക്ക് തുടർ പഠനം

Mar 4, 2025 11:50 AM

സിദ്ധാർത്ഥൻ്റെ മരണം: നടപടി നേരിട്ട 2 വിദ്യാർത്ഥികൾക്ക് തുടർ പഠനം

സിദ്ധാർത്ഥൻ്റെ മരണം:സിദ്ധാർത്ഥന് മർദനമേറ്റ സംഭവത്തിൽ നടപടി നേരിട്ട 2 വിദ്യാർത്ഥികൾക്ക് തുടർ...

Read More >>
കാട്ടുപന്നി അക്രമണം: നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡു കൈമാറി

Mar 4, 2025 11:30 AM

കാട്ടുപന്നി അക്രമണം: നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡു കൈമാറി

കാട്ടുപന്നി അക്രമണം: നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡു...

Read More >>
ഷഹബാസ് കൊലപാതകം:  ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ‍

Mar 4, 2025 10:39 AM

ഷഹബാസ് കൊലപാതകം: ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ‍

ഷഹബാസ് കൊലപാതകം: ഒരു വിദ്യാർഥി കൂടി...

Read More >>
കെല്‍ട്രോണ്‍ കമ്പ്യൂട്ടര്‍ കോഴ്സുകള്‍

Mar 4, 2025 08:46 AM

കെല്‍ട്രോണ്‍ കമ്പ്യൂട്ടര്‍ കോഴ്സുകള്‍

കെല്‍ട്രോണ്‍ കമ്പ്യൂട്ടര്‍...

Read More >>
News Roundup