എട്ടാം ക്ലാസ് പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും

എട്ടാം ക്ലാസ് പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും
Apr 6, 2025 12:35 PM | By sukanya

തിരുവനന്തപുരം: എട്ടാം ക്ലാസ് പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. വിജയിക്കാത്ത വിദ്യാർത്ഥികൾക്ക് പ്രത്യേക പരീക്ഷ നടത്താൻ തീരുമാനം. ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ നാളെ രക്ഷാകർത്താക്കളെ അറിയിക്കും. ആ കുട്ടികൾക്ക് ഏപ്രിൽ 8 മുതൽ 24 വരെമഅധിക ക്ലാസ്സുകൾ നടത്തും. ഏപ്രിൽ 25 മുതൽ 28 വരെ പുനഃപരീക്ഷ നടക്കും. തുടർന്ന് ഏപ്രിൽ 30 ന് ഫലപ്രഖ്യാപനം നടത്തും.

സംസ്ഥാനത്ത് 1229 സർക്കാർ സ്‌കൂളുകളിലും 1434 എയ്ഡഡ് സ്‌കൂളുകളിലും 473 അൺഎയ്ഡഡ് സ്‌കൂളുകളിലുമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ എട്ടാം ക്ലാസിലെ വാർഷിക പരീക്ഷ നടത്തിയിരുന്നു. എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് വേണം. നിശ്ചിത മാർക്ക് നേടാത്ത വിഷയത്തിൽ/വിഷയങ്ങളിൽ വിദ്യാർത്ഥികൾ അധിക പിന്തുണാ ക്ലാസ്സുകളിൽ പങ്കെടുക്കണം. ക്ലാസുകൾ രാവിലെ 9.30 മുതൽ 12.30 വരെയായിരിക്കും.

ഓരോ വിദ്യാലയത്തിലെയും സാഹചര്യം പരിഗണിച്ച് അവിടെയുള്ള അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയാണ് ക്ലാസ്സുകൾ നടത്തുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ജില്ലാ അടിസ്ഥാനത്തിലും സംസ്ഥാന അടിസ്ഥാനത്തിലും പൊതുവിദ്യാഭ്യാസ ഡയറക്ടർ, മറ്റ് ഉദ്യോഗസ്ഥമാർ, അധ്യാപകർ, അധ്യാപക സംഘടനാ നേതാക്കൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് യോഗം വിളിച്ചപ്പോൾ അവരിൽ നിന്നും നല്ല പിന്തുണയാണ് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. അതിനു പുറമെ എംഎൽഎമാരുടെയും ജനപ്രതിനിധികളുടെയും പിന്തുണയുണ്ടെന്ന് മന്ത്രി അറിയിച്ചു.

Result

Next TV

Related Stories
നടിയെ ആക്രമിച്ച കേസ്:ദിലീപിന് തിരിച്ചടി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളി

Apr 7, 2025 12:07 PM

നടിയെ ആക്രമിച്ച കേസ്:ദിലീപിന് തിരിച്ചടി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളി

നടിയെ ആക്രമിച്ച കേസ്:ദിലീപിന് തിരിച്ചടി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി...

Read More >>
കഞ്ചാവ് കേസ്:  മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി

Apr 7, 2025 11:28 AM

കഞ്ചാവ് കേസ്: മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി

എക്സൈസ് അറസ്റ്റ് ചെയ്യാൻ സാധ്യത; കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം തേടി ശ്രീനാഥ്...

Read More >>
'ആവിഷ്കാര സ്വാതന്ത്ര്യം ഓരോ പൗരന്റെയും ഭരണഘടനാപരമായ ജനാധിപത്യ അവകാശം': ഡിസിസി ജനറൽ സെക്രട്ടറി ബൈജു വർഗീസ്

Apr 7, 2025 11:24 AM

'ആവിഷ്കാര സ്വാതന്ത്ര്യം ഓരോ പൗരന്റെയും ഭരണഘടനാപരമായ ജനാധിപത്യ അവകാശം': ഡിസിസി ജനറൽ സെക്രട്ടറി ബൈജു വർഗീസ്

ആവിഷ്കാര സ്വാതന്ത്ര്യം ഓരോ പൗരന്റെയും ഭരണഘടനാപരമായ ജനാധിപത്യ അവകാശം: ഡിസിസി ജനറൽ സെക്രട്ടറി ബൈജു...

Read More >>
മുനമ്പം ജുഡീഷ്യൽ കമ്മീഷന് തൽക്കാലത്തേക്ക് പ്രവര്‍ത്തനം തുടരാം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ

Apr 7, 2025 10:55 AM

മുനമ്പം ജുഡീഷ്യൽ കമ്മീഷന് തൽക്കാലത്തേക്ക് പ്രവര്‍ത്തനം തുടരാം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ

മുനമ്പം ജുഡീഷ്യൽ കമ്മീഷന് തൽക്കാലത്തേക്ക് പ്രവര്‍ത്തനം തുടരാം; സിംഗിള്‍ ബെഞ്ച് ഉത്തരവിന്...

Read More >>
ഇന്നും സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത

Apr 7, 2025 10:04 AM

ഇന്നും സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത

ഇന്നും സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത...

Read More >>
ആശാസമരം: ഇന്ന്‌ മന്ത്രി വി. ശിവൻകുട്ടി ചർച്ച നടത്തും

Apr 7, 2025 08:45 AM

ആശാസമരം: ഇന്ന്‌ മന്ത്രി വി. ശിവൻകുട്ടി ചർച്ച നടത്തും

ആശാസമരം: ഇന്ന്‌ മന്ത്രി വി. ശിവൻകുട്ടി ചർച്ച...

Read More >>
Top Stories