തലശ്ശേരി : തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് എൻ. എസ്. എസ്. യൂണിറ്റ് കെ.സി. എഫു മായി സഹകരിച്ചുകൊണ്ട് നിർമ്മിച്ചു നൽകുന്ന സ്വപ്നക്കൂടിന്റെ താക്കോൽദാനം:കേരള നിയമസഭാ സ്പീക്കർ അഡ്വ എ എൻ ഷംസീർ നിർവ്വഹിച്ചു.
സ്വപ്നക്കൂടിന്റെ കോൺട്രാക്ടർ ശ്രീജിത്തിനെ സ്പീക്കർ പൊന്നാടയണിയിച്ചു. കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ എ. പി. ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവ്വകലാശാല എൻ. എസ്. എസ് സെല്ലുമായി സഹകരിച്ചു നടത്തുന്ന ഭവന നിർമ്മാണ പദ്ധതിയാണ് "സ്നേഹക്കൂട്". പരിപാടിയിൽ കോളേജ് പ്രിൻസിപ്പാൾ ഇൻചാർജ് ഡോ. എബി ഡേവിഡ് അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ പ്രൊഫ. ആശ വിജയൻ സ്വാഗതവും, ശ്രീ. വസന്തൻ മാസ്റ്റർ, വിജു പി, അജിത് പി, ജയചന്ദ്രൻ. സി, എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. മുൻ വോളന്റീർ സെക്രട്ടറി അഭിജിത് ചന്ദ്ര പരിപാടിയിൽ നന്ദി അറിയിച്ചു.
Builthome