ഇരിട്ടി : അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ നടക്കുന്ന വിഷു വിപണന മേള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു . അങ്ങാടികടവിൽ 10,11, 12 തീയതികളിലായാണ് വിപണന മേള സംഘടിപ്പിച്ചിരിക്കുന്നത് . ചടങ്ങിൽ വൈസ് പ്രസിഡന്റ് ബീന റോജസ് അധ്യക്ഷത വഹിച്ചു . സ്ഥിരം സമിതി അംഗങ്ങളായ സീമ സനോജ്, ഐസക് ജോസഫ് എന്നിവർ പ്രസംഗിച്ചു സി ഡി എസ്, എ ഡിഎസ് മെമ്പർമാർ എന്നിവർ നേതൃത്വം വഹിച്ചു.
Vishumela