അമ്പലവയൽ: കൊട്ടിയൂർ സ്വദേശി വയനാട് അമ്പലവയൽ ക്വാറിയിൽ മുങ്ങി മരിച്ചു. കൊട്ടിയൂർ പാലുകാച്ചി സ്വദേശിയായ കുന്നുംപുറത്ത് ഷാജിയാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഷാജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്വാറിയിൽ കുളിക്കുന്നതിനിടെ അപകടത്തിൽ പെട്ടതാകാമെന്ന് നാട്ടുകാർ പറയുന്നു. അമ്പലവയൽ പോലീസും ബത്തേരിയിൽ നിന്നെത്തിയ ഫയർ ഫോഴ്സും ചേർന്ന് മൃതദേഹം പുറത്തെടുത്തു. കൊട്ടിയൂർ സ്വദേശിയായ ഷാജി വര്ഷങ്ങളായി അമ്പലവയലിലാണ് താമസം.
Kottiyoor Native Drowned In Quarry In Wayanad